പ്രിയ എസ് പി ബി…സാഷ്ടാംഗ നമഃസ്ക്കാരം

66

ഗിരീഷ് വർമ്മ ബാലുശ്ശേരി

എസ് പി ബി – ഒരോർമ്മക്കുറിപ്പ്

“ചിരി കൊണ്ട് പൊതിയും മൗനദുഖങ്ങൾ ചിലരുടെ സമ്പാദ്യം
കാലമാം ദൈവത്തിനുണ്ണുവാൻ അവരുടെ കണ്ണുനീർ നൈവേദ്യം ”
മുന്നേറ്റം എന്ന ചിത്രത്തിലെ ശ്യാം സംഗീതം ചെയ്ത ഈ ഗാനമാണ് എൻ്റെ ഓർമ്മകളിലെ ആദ്യ എസ് പി ഗാനം . ദാർശനിക ഗാനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു ഈ ഗാനം . കടൽപ്പാലത്തിലെ ആദ്യ ഗാനവും ദാർശനിക തലത്തിൽ നിന്നുള്ള ഒരു എഴുത്താണ് .
“ഈ കടലും മറു കടലും ഭൂമിയും മാനവും കടന്ന്
ഈരേഴ് പതിന്നാല് ലോകങ്ങൾ കാണാൻ
ഇവിടുന്ന് പോണവരേ…അവിടെ മനുഷ്യനുണ്ടോ
അവിടെ മതങ്ങളുണ്ടോ ?”
എന്ന വയലാർ അസ്വസ്ഥത തളം കെട്ടിയ ഗാനം ..

അതേ കാലത്ത് തന്നെ തമിഴിലും പാടിത്തുടങ്ങിയിട്ടേ ഉള്ളു എസ് പി ബി .എന്നാൽ തമിഴും തെലുങ്കും ,കന്നടയും അദ്ദേഹത്തെ മുഴുവനായി അങ്ങ് ഏറ്റെടുക്കുകയായിരുന്നു . പിന്നീട് മലയാളത്തിൽ അപൂർവ്വം ചിത്രങ്ങളിലേ പാടിയിട്ടുള്ളു .നമ്മൾ അവകാശപ്പെടുന്ന പോലെ അത്ര നല്ല പാട്ടുകളാണൊ അദ്ദേഹത്തിന് നൽകിയത് ! അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്യപൂർവ്വമായി ചിലത് മാത്രം ….
അത് തന്നെ ഏറെയും കോറസ്സ് പോലെ ഒക്കെ ആണ് .എന്നിട്ടു അദ്ദേഹം പാടാൻ വന്നു ..എന്നാൽ ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ശുദ്ധികലശത്തിലെ
ഓർമ്മകളിൽ ഒരു സന്ധ്യതൻ ….
സർപ്പത്തിലെ സ്വർണ്ണമീനിൻ്റെ ചേലൊത്ത ….
തുഷാരത്തിലെ മഞ്ഞേ വാ.. മധുവിധു വേള ..
സ്വാതി തിരുനാളിലെ ദേവനു കേ പതി …. റാംജിറാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് പടക്കളം….
കിലുക്കത്തിലെ ഊട്ടിപ്പട്ടണം ….
എന്നിവയൊക്കെ ഇവിടെയും ജനിക്കുകയുണ്ടായി …
അനശ്വരത്തിലെ താരാപഥം ചേതോഹരം …
എന്നത് അദ്ദേഹത്തിൻ്റെ മലയാള പാട്ടു ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് .
ശേഷം ….
ബട്ടർഫ്ലൈസിലെ പാൽനിലാവിലെ …
ഗാന്ധർവ്വത്തിലെ നെഞ്ചിൽ കഞ്ചബാണൻ ..
ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ ..,
എന്നിവയും ഉണ്ടായി .
ശിക്കാറിലെ എം ജയചന്ദ്രൻ സംഗീതത്തിൽ
”പ്രതിഘടിൻസ…” എന്ന ജനമനസ്സുകളെ ഉണർത്തുന്ന ഒരു ഉജ്വല ഗാനവും കൂടെ ഉണ്ട് …

മലയാളത്തിൽ ഇത്രയിത്രഗാനങ്ങൾ എന്ന് ഊറ്റം കൊള്ളുന്നതായി കണ്ടു ,ചാനലുകളിൽ ! എന്നാലതൊന്നും ഏറെയും മലയാളത്തിൻ്റെ ക്രെഡിറ്റിൽ ഉൾപ്പെടുത്താനാവുമോ !
ശങ്കരാഭരണം
തിരകൾ എഴുതിയ കവിത
സപ്തപദി
സാഗരസംഗമം
ഗീതാഞ്ജലി

തുടങ്ങിയവയൊക്കെ ഡബ്ബിംങ് ചിത്രങ്ങളല്ലേ ?
അവയൊക്കെ തെലുങ്കിൻ്റെയും തമിഴിൻ്റെയും അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടവയാണ് …
എന്നിരുന്നാലും സംഗീതമാസ്വദിക്കാൻ ഭാഷ അറിയേണ്ട കാര്യമില്ല ,അതു കൊണ്ട് നമ്മുടെയും സമ്പാദ്യങ്ങളാണ് അവയൊക്കെ ,നമ്മുടെ രസനകളെ ഉദ്ദീപിപ്പിച്ച രാഗ മന്ത്രങ്ങളാണ് ..
പ്രണാമങ്ങളൊടെ ….
പ്രിയ എസ് പി ബി ..
സാഷ്ടാംഗ നമഃസ്ക്കാരം …