Connect with us

ആ ആത്മാർത്ഥതയ്ക്ക് ഒടുവിൽ സ്വജീവിതം ബലിയർപ്പിക്കേണ്ടി വന്നു

1972 ൽ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ഉപനായകനും വില്ലനും എല്ലാമായി അഭിനയം

 34 total views,  1 views today

Published

on

ഗിരീഷ് വർമ്മ ബാലുശ്ശേരി

അനശ്വരം

1972 ൽ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ഉപനായകനും വില്ലനും എല്ലാമായി അഭിനയം തുടർന്നെങ്കിലും എൺപതുകളോടെ ആണ് ജയൻ എന്ന നടൻ മലയാളികളുടെ മനസ്സിലെ താരം ആയത് . ശരപഞ്ചരത്തിലെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പിന്നീട് ഇരുമ്പഴികൾ തുടങ്ങി അങ്ങാടിയിലൂടെ വിശ്രമമില്ലാത്ത സിനിമായാത്ര ആയിരുന്നു.

ശശികുമാറും, ബേബിയും , ജോഷിയും, ഐ വി ശശിയുമൊക്കെ ജയന്റെ രൂപത്തിന് ചേർന്ന ചിത്രങ്ങളെടുക്കാൻ മത്സരമായിരുന്നു.ശരീരത്തെ കഴിയുന്നത്ര ചൂഷണം ചെയ്യപ്പെട്ട നടൻ ആണ് ജയൻ. നടികളുടെ മാദകത്വം ഒരുളുപ്പുമില്ലാതെ സിനിമയിലെ കച്ചവടച്ചരക്കാക്കുമ്പോൾ നടന്മാരുടെ സൗന്ദര്യം പ്രേം നസീറിൽ നിലനിർത്തി മലയാളസിനിമ. പുരുഷസൗന്ദര്യത്തിന്റെ മൃദുലമായ സമീപനങ്ങളായിരുന്നു അദ്ദേഹത്തോടെങ്കിൽ ജയനിലെത്തുമ്പോൾ അത് ശരീരപ്രദർശനവും കൂടി ആയി മാറി.

Remembering Jayan, 37 years after Malayalam actor was killed in a  helicopter stunt | The News Minuteഅഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അത്യപൂർവ്വമായേ ജയൻ എന്ന അഭിനേതാവിനെ തേടി വന്നുള്ളൂ… വിരലിലെണ്ണാവുന്നത് . എങ്കിലും കിട്ടിയ റോളുകൾ ഏതെന്നു നോക്കാതെ ആത്മാർത്ഥതയോടെ അഭിനയിക്കുക എന്നതായിരുന്നു ജയന്റെ സമീപനം. ആ ആത്മാർത്ഥതയ്ക്കു ഒടുവിൽ സ്വജീവിതം ബലിയർപ്പിക്കേണ്ടിയും വന്നു. ഡ്യൂപ്പുകൾ ഇല്ലാതെ സ്റ്റണ്ട് സീനുകൾ അഭിനയിക്കുക എന്ന നയമായിരുന്നു ഇദ്ദേഹത്തിന്.

അങ്ങാടിയിലെ തൊഴിലാളി നേതാവിന്റെ കരുത്തും, വാക്ചാതുര്യവും പ്രേക്ഷകരെ മൊത്തത്തിൽ ആകര്ഷിക്കുകയുണ്ടായി. കൂടുതലും സാധാരണ പ്രേക്ഷകരെ… മനസ്സിൽ അടക്കി വെച്ച വികാരങ്ങൾ , പറയാൻ ഉദ്ദേശിച്ച വാചകങ്ങൾ, ചെയ്യണം എന്നാഗ്രഹിച്ച കാര്യങ്ങൾ ഒരു സൂപ്പർമാനെ പോലെ ചെയ്തു തീർക്കുന്ന ജയൻ കഥാപാത്രങ്ങൾ സാധാരണ പ്രേക്ഷകർക്ക് അവതാരകഥാപാത്രങ്ങൾ ആയിരുന്നു. പ്രേക്ഷകതാല്പര്യം മനസ്സിലാക്കിയ സിനിമാനിർമ്മാതാക്കളും സംവിധായകരും അതുകൊണ്ടും കൂടിയാണ് അത്തരം സിനിമകളും കഥാപാത്രങ്ങളും സൃഷ്ടിയ്ക്കപ്പെട്ടതും … പെട്ടെന്ന് തന്നെ ജയൻ എന്ന താരം അസ്തമിക്കുകയും ചെയ്തു.

Jayan death anniversary: Here are 5 much-acclaimed movies of the action  hero of Malayalam cinema- The New Indian Expressമദ്രാസിലെ ഷോലവാരത്ത് ഹെലികോപ്ടറിൽ പിടിച്ചു തൂങ്ങിയുള്ള കോളിളക്കം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ചിത്രീകരണത്തിൽ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ തകർന്ന് സ്ഫോടനത്തിൽ ആ ജീവിതം എരിഞ്ഞടങ്ങി.ഒൻപതു വർഷം കൊണ്ട് നൂറ്റിഅൻപതോളം ചിത്രങ്ങൾ എന്നത് നിസ്സാര കാര്യമല്ല. ഒരേ തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടും മടുപ്പില്ലാതെ ജനങ്ങൾ കണ്ട് സൂപ്പർഹിറ്റാക്കിയ ചരിത്രം ഈ ഒരൊറ്റ നടന് അവകാശപ്പെട്ടതാണ്. ഇന്ന് അനശ്വര നടൻ ജയന്റെ ചരമദിനം കൂടിയാണ്….പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു ആ അനശ്വരതയ്ക്ക് …

 35 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement