കാര്യസ്ഥൻ്റെ വേഷം അത്രയേറെ അഭിനയിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല

63

ഗിരീഷ് വർമ്മ ബാലുശ്ശേരി

സിനിമയിലെ ചില നടന്മാരെ അവർ മരിച്ചു പോയി എത്രനാൾ കഴിഞ്ഞാലും നമ്മൾ ഓർക്കും . അഭിനയശൈലി ,ശബ്ദം ,ഭാവം എന്നിവ ഇന്നത്തെ ചില ചിത്രങ്ങൾ കാണുമ്പോൾ തെളിഞ്ഞു വരികയും ചെയ്യും .പഴയ സിനിമയിലൊക്കെ ചില അടുക്കള കഥാപാത്രങ്ങളായി കോലം കെട്ടേണ്ടി വന്നിട്ടുണ്ടാവുമെങ്കിലും ആ ഗ്രാമീണ ഭാവവും , നടപ്പും ,ഇരിപ്പും , ഹാസ്യവും എല്ലാം .ശങ്കരാടി എന്ന ചന്ദ്രശേഖരമേനോൻ അത്തരത്തിൽ പ്രേക്ഷകരുടെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു നടനാണ് . ശങ്കരാടി ,പപ്പു ,ജഗതി ഇവരൊക്കെ ചെയ്ത കഥാപാത്രങ്ങൾ മറ്റൊരാൾ ചെയ്യുന്നതായി സങ്കൽപ്പിക്കാനെ വയ്യ . അടുക്കളക്കാരനായാലും ,കാര്യസ്ഥനായാലും ആ മുഖത്ത് മാറി വരുന്ന ഭാവങ്ങൾ ഒന്നറിയേണ്ടത് തന്നെയാണ് . കാര്യസ്ഥൻ്റെ വേഷം അത്രയേറെ അഭിനയിച്ച ഒരു നടൻ വേറെ ഉണ്ടാവില്ല .ഒറ്റമുണ്ടും ഉടുത്ത് ഭവ്യതയുടെ ആൾരൂപമായ ശങ്കരാടികഥാപാത്രങ്ങൾ ഓരോന്നായി മനസ്സിൽ വന്നു പോവുകയാണ് . വ്യത്യസ്ഥ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് .വിയറ്റ്നാം കോളനിയിലെ ഭ്രാന്തനെ അവിസ്മരണീയമാക്കി ശങ്കരാടി .എല്ലാത്തിലും ഒരു നാടൻ മട്ടാണ് ശങ്കരാടിക്ക്. അതു തന്നെയായിരിക്കും അദ്ദേഹത്തെ ഓർത്തുവെക്കാനും കാരണം . ഇന്ന് അന്യം നിന്നുപോകുന്ന ചില ജീവിത യാഥാർത്ഥ്യങ്ങളുടെ നിഴൽ രൂപങ്ങൾ