ഗിരീഷ് വർമ്മ ബാലുശ്ശേരി

വാടരുതീ മലരിനി …

ഓരോ ഗാനങ്ങളിലൂടെയും മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖലഹരിയുടെ ആ പിരിമുറുക്കത്തിലും ഉൾക്കൊള്ളാനാവാത്ത പലതും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.കടന്നുപോയ പലരിലും കഴിവുകൾ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിർഭാഗ്യവാന്മാർ .അവരുടെ സുവർണ്ണകാലത്തിലേക്ക് അഭിശാപം പോലെ കടന്നുവരുന്നവർ.കടന്നു വരുന്നവരറിയുന്നില്ല മറ്റൊരാളെ ചവിട്ടിനീക്കിയാണ് തന്റെ സ്ഥാനം ഉറപ്പിക്കുന്നതെന്ന് .പുതിയവർ ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ ഓർമ്മകളിലേക്ക് മാറാനാവും ചിലരുടെ വിധി.

ഇതിൽ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരോർമ്മയാണ് ശ്രീ കെ പി ഉദയഭാനു എന്ന ഭാവഗായകൻ .1958 മുതൽ 1968 വരെ പത്തുവർഷം മാത്രം നൂറിൽ താഴെ ഗാനങ്ങളുമായി സിനിമാലോകത്തിന്റെ ചരിത്രത്തിലേക്ക് പിന്മാറേണ്ടി വന്ന നിർഭാഗ്യവാൻ . വെളുത്ത പെണ്ണേ ,എന്തിനിത്ര പഞ്ചസാര എന്നീ ഗാനങ്ങളുമായി നായരുപിടിച്ച പുലിവാലിലൂടെ പി ഭാസ്കരന്റെ ഗാനവുമായി വന്നയാൾ.ശേഷം വളരെയേറെ ഭാവഗാനങ്ങൾ പാടി മലയാളികളെ സന്തോഷിപ്പിച്ചിട്ടുണ്ട്. പി.ഭാസ്കരൻ,വയലാർ എന്നീ പ്രഗത്ഭ എഴുത്തുകാരുടെയും, കെ രാഘവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എംബി ശ്രീനിവാസൻ, എന്നീ സംഗീതജ്ഞരിലൂടെയും ഉയർന്നുവന്നയാൾ.ജി ദേവരാജന്റെ കളഞ്ഞു കിട്ടിയ തങ്കത്തിൽ ഒരു ഗാനം മാത്രമേ ആലപിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളൂ. ദേവരാജൻ മറ്റവസരങ്ങൾ പിന്നീട് കൊടുത്തതായി കാണുന്നില്ല.

പുതിയ ആകാശം പുതിയ ഭൂമിയിലെ താമരത്തുമ്പീ വാവാ …
വേലുത്തമ്പി ദളവയിലെ വിരലൊന്നില്ലെങ്കിലും …
പാലാട്ട് കോമനിലെ മനസ്സിനകത്തൊരു പെണ്ണ് …
നിണമണിഞ്ഞ കാൽപ്പാടുകളിലെ അനുരാഗനാടകത്തിൻ …
അമ്മയെ കാണാനിലെ പെണ്ണായി പിറന്നെങ്കിൽ …
സത്യഭാമയിലെ വാടരുതീ മലരിനി …
കുട്ടിക്കുപ്പായത്തിലെ പൊൻവളയില്ലെങ്കിലും …
കടത്തുകാരനിലെ തൃക്കാർത്തികയ്ക്ക് ….
ചെമ്മീനിലെ പുത്തൻവലക്കാരെ …
മായാവിയിലെ വളകിലുക്കും വാനമ്പാടി …

എന്നിവ കൂടാതെ ഉദയഭാനുവിന്റെ ഗാനങ്ങൾ നാടുനീളെ പാടിനടന്നിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണൻ എന്ന വിഖ്യാത കവിതയുടെ ദൃശ്യാവിഷ്കാരമായ രമണൻ എന്ന ചലച്ചിത്രത്തിലെ എല്ലാ ഗാനങ്ങളും പാടിയത് ഇദ്ദേഹമായിരുന്നു. പഴയ ഗാനങ്ങളുടെ ആരാധകർ ഇന്നും മൂളി നടക്കുന്ന വെള്ളിനക്ഷത്രമേ ,കാനനച്ഛായയിൽ എന്നീ സൂപ്പർ ഹിറ്റുകൾ ..ചങ്ങമ്പുഴയുടെ രചനയിൽ ഒരു ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പാടാൻ അവസരം ലഭിക്കുക ചില്ലറ കാര്യമല്ല.

പി ലീലയോടൊപ്പം നിരവധി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. പലതും ഹിറ്റ്‌ ഗാനങ്ങളാണ്. വിഷാദം സ്പുരിക്കുന്ന ഒരു ശബ്ദമാണ് ശ്രീ ഉദയഭാനുവിന്റേത് ..രമണന് ശേഷം പക്ഷെ അവസരങ്ങൾ കുറയുകയാണുണ്ടായത് ഇദ്ദേഹത്തിന്. പുതിയ ശബ്ദത്തിന്റെ ഉടമകളായ കെജെ യേശുദാസ്,ജയചന്ദ്രൻ, തുടങ്ങിയവർ ശബ്ദമാധുര്യത്തോടെ രംഗം കീഴടക്കിയപ്പോൾ പിൻവാങ്ങേണ്ടി വന്നു ഉദയഭാനുവിന്. അവസരങ്ങൾക്കു വേണ്ടി പിൻവാതിലുകൾ മുട്ടുന്ന പതിവില്ലാത്തവർ ഇത്തരത്തിൽ തിരശീലയ്ക്കു പിന്നിലേയ്ക്ക് മാറിപോവേണ്ടിവന്നേക്കും.. കാലത്തിന്റെ ഓരോരോ വികൃതികൾ ..മലയാളി ഉള്ളിടത്തോളം ഉദയഭാനു ഗാനങ്ങൾ ഇവിടെ ഉണ്ടാവും….അതുറപ്പ് ..പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്….

 

Leave a Reply
You May Also Like

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Gladwin Sharun Shaji സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു.മലബാർ…

തുടർച്ചയായ പരാജയങ്ങളുടെ അപമാനം, കങ്കണ തന്ത്രം മാറ്റുന്നു

തുടർച്ചയായ പരാജയങ്ങളിൽ പെട്ട് നിലനിൽപ് തന്നെ അവതാളത്തിലായി താരമായ കങ്കണ റണൗത് . ഏറ്റവും ഒടുവിൽ…

പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ ഫസ്റ്റ് ലുക്ക്

“പഞ്ചവത്സര പദ്ധതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന”പഞ്ചവത്സര…

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

The piano teacher (le pianiste) 2001/French Vino പ്രണയം, കാമം, രതി വൈകൃതങ്ങൾ എന്നിവയിലൂടെ…