വൈദ്യുതി ബില്ലിനെ കുറിച്ച് നിങ്ങൾക്ക് പരാതി ഉണ്ടോ? പണച്ചെലവില്ലാതെ നമുക്ക് എങ്ങനെ നീതി നേടിയെടുക്കാം ?

113

Girish Kumar

വൈദ്യുതി ബില്ലിനെ കുറിച്ച് നിങ്ങൾക്ക് പരാതി ഉണ്ടോ? പണച്ചെലവില്ലാതെ നമുക്ക് എങ്ങനെ ** * *നീതി നേടിയെടുക്കാം ?

K.S E. B ബില്ലുകളെ കുറിച്ചുള്ള പരാതികൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം സ്വന്തം വൈദ്യുതി ഉപഭോഗത്തെ കുറിച്ച് ഒരു ധാരണ വേണം. ഉപഭോക്താക്കളുടെ പരാതികൾ എത്രയും വേഗം തീർപ്പു കല്പിക്കേണ്ടതാണെന്ന് 2003ലെ ELECTRICITY ACT പറയുന്നു. ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ അതാതു സെക്ഷനിലെ മുഖ്യഓഫീസർക്ക് പരാതി കൊടുക്കുകയാണ് ആദ്യം വേണ്ടത്.. പരാതി രജിസ്റ്റേഡ് പോസ്റ്റിൽ അയക്കേണ്ടതാണ്. പരാതിയുടെ കോപ്പി ഉപഭോക്താവിന്റെ കൈവശം ഉണ്ടായിരിക്കണം തൃപ്തികരമായി പരാതി പരിഹരിച്ചില്ലെങ്കിൽ ഉപഭോക്താവിന് കെഎസ്ഇബിയുടെ തന്നെ ഉപഭോക്ത തർക്ക പരിഹാര ഫോറത്തെ സമീപിക്കാവുന്നതാണ്. ഈ ഫോറത്തിൽ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപഭോക്താവിന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിക്കാം.ഈ നിയമപ്രകാരം കൊട്ടാരക്കര, കളമശ്ശേരി, കോഴിക്കോട് എന്നിവി ടങ്ങളിൽ ഉപഭോക്ത പരാതി പരിഹാര ഫോറങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ടി ഫോറങ്ങൾ പരാതികൾ പരിഹരിക്കുവാനുള്ള FAST TRACK ROUTE കളാണ്. അതാതു KSEB സെക്ഷനുകളിൽ കൃത്യസമയത്തു പരിഹരിക്കപ്പെടാതെ വരുന്ന പരാതികൾ ഇവിടെ ഉന്നയിക്കാവുന്നതാണ്‌.

Defective meters shock consumers in Kochiഇലക്ട്രിസിറ്റി കണക്ഷൻ കിട്ടാതെ, ഫീസ് അടച്ച് കാത്തിരിക്കുന്ന ആളുകളും ഉപഭോക്താക്കളാണ്. ഈ ഫോറത്തിൽ പരാതി ഫയൽ ചെയ്യുവാൻ ഫീസ് ഒന്നും തന്നെ കൊടുക്കേണ്ടതില്ല. പരാതികൾ തപാലിൽ അയക്കാവുന്നതാണ്. വക്കീൽ മുഖേനയോ നേരിട്ടോ പരാതിക്കാർക്കു ഹാജരാവുന്നതും, പരാതി സമർപ്പിക്കാവുന്നതുമാണ്. 60 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ് .

ഫോറം വിധിക്കുന്ന തീരുമാനം തൃപ്തികരമല്ലെങ്കിൽ ഉപഭോക്താവിന് Electricity ഓംബുഡ്സ്മാനെ സമീപിക്കാം.
ഉപഭോക്ത ഫോറങ്ങളുടെ
അഡ്രസ്…
1. Chairperson, Consumer Grievance Forum
Vidhyuthi Bhavan, Kottarakkara -691 506
2. ചെയർപേഴ്സൺ, ഉപഭോക്ത പരാതി പരിഹാര ഫോറം,
Substation Compound, HMT Colony post, KALAMASSERY -683 503
3. ചെയർപേഴ്സൺ ഉപഭോക്ത പരാതി പരിഹാര ഫോറം,
Vidhyuthi Bhavan, Gandhi Road, Kozhikode -673 032
വൈദ്യുതി മോഷണം, വൈദ്യുതി മൂലമുള്ള അപകടം എന്നിവ ഒഴിച്ചുള്ള എല്ലാ പരാതികളും ഫോറത്തിനു സമർപ്പിക്കാവുന്നതാണ്.
എങ്ങനെയാണ് പരാതികൾ സമർപ്പിക്കേണ്ടത്? .
1. പരാതികൾ ഫോം എ ൽ ആണ് സമർപ്പിക്കേണ്ടത്.
2. യാതൊരുവിധ ഫീസും ഇല്ല.
3. എന്താണ് പരിഹാരം വേണ്ടത് എന്ന് കൃത്യമായി പ്രതിപാദിച്ചിരിക്കണം. വാരിവലിച്ച് എഴുതരുത്. കാര്യങ്ങൾ സ്പഷ്ടം ആയിരിക്കണം. പരാതിയുടെ കൂടെ സത്യവാങ്മൂലം വേണം.
4. ബന്ധപ്പെട്ട രേഖകളുടെ കോപ്പികൾ വച്ചിരിക്കണം.
5. പരാതി പോസ്റ്റ് വഴിയോ, നേരിട്ടോ, വക്കീൽ മുഖാന്തരമോ സമർപ്പിക്കാം.
6.. ആവശ്യമെങ്കിൽ മാത്രം ഫോറം പരാതിക്കാരനെ നേരിട്ട് ഹാജരാവാൻ വിളിക്കുന്നതാണ്.
7. കേസു തീരുന്നതിനു മുമ്പുതന്നെ ഫോറത്തിന് ഇടക്കാല വിധികൾ പുറപ്പെടുവിക്കാനുള്ള അവകാശമുണ്ട്.
8. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ഉപഭോക്താവിന്
അനുകൂലമായ വിധി ഉണ്ടാകും.
9. വിധിയുടെ പകർപ്പ് ഫോറം ഉപഭോക്താവിന് അയച്ചുതരുന്നതാണ്.
10. ഉപഭോക്ത തർക്ക പരിഹാര ഫോറത്തിന്റെ വിധിയിൽ ഉപഭോക്താവ് സംതൃപ്തൻ അല്ലെങ്കിൽ അദ്ദേഹത്തിന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിക്കാം.

നിങ്ങളുടെ ബില്ലുകളെ പറ്റിയുള്ള പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, നിരാശൻ ആകേണ്ട ആവശ്യമില്ല…….
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും,v *സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.