അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട്‌, അതിഥികളോട്‌ ശത്രുതയില്ല എന്നാൽ നമ്മുടെ ആത്മരക്ഷ പ്രധാനമാണല്ലോ

47

Girish Plavada

ലോകം കോവിഡ്‌ 19 ഭീതിയിലൂടെ കടന്നു പോകുന്നു. അതിനെ നേരിടാൻ നമ്മളും ലോക്ക്‌ ഡൗൺ അനുസരിച്ച്‌ വീട്ടിലിരിക്കുന്നു. പക്ഷെ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും മറ്റൊരു വിപത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഈ പ്രദേശങ്ങളിലായി ഏകദേശം നാൽപതിനായിരത്തോളം അന്യസംസ്ഥാനക്കാരെന്നോ അതിഥികളെന്നോ എല്ലാം നമ്മൾ വിശേഷിപ്പിക്കപ്പെടുന്ന തൊഴിലാളികൾ നാട്ടിൽ പോകാതെ തങ്ങിയിട്ടുണ്ട്‌. ഇവരിൽ ഏതാണ്ട്‌ 50% പേർ കഞ്ചാവും മറ്റ്‌ ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരും ഏതാണ്ട്‌ 80% പേർ ഹാൻസ്‌ പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുമാണ്. ഒരാഴ്ചക്കുമേൽ ഉപയോഗത്തിനുള്ളവയൊന്നും അവരുടെ പക്കൽ കാണാനിടയില്ല. മാത്രമല്ല കേവലം ഉയർന്ന കൂലി മാത്രം പ്രതീക്ഷിച്ച്‌ കുടുമ്പവും മറ്റു സാമൂഹ്യ ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ ഇവിടെ വന്ന് താമസിക്കുന്ന അവർ ഒരു അസ്വസ്ഥമായ മാനസിക അവസ്ഥയിൽ കഴിഞ്ഞു വരികയുമാണ്. ഈ മാറിയ സാഹചര്യത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ടതും നാട്ടിൽ പോകാൻ ആവില്ലെന്നതും അവരുടെ അസ്വസ്ഥതയും ആശങ്കയും വല്ലാതെ വളർത്തിയിട്ടുമുണ്ട്‌. ഒരു തരം വല്ലാത്ത Frustration അവർക്കുണ്ടാകാം. അതോടൊപ്പമാണ്, തങ്ങൾ ഉപയോഗിച്ചിരുന്നതും, തങ്ങളുടെ ജീവിതത്തിന്റ്‌ ഭാഗം തന്നെയായ ലഹരിയുടെ അലഭ്യതയും.

ലഹരി കിട്ടാതാവുന്ന അവസ്ഥയിൽ അവരിൽ ഗൗരവതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അവരിൽ പലരും തികഞ്ഞ മനോരോഗികളായി മാറിയേക്കാം. ചികിൽസകൊണ്ട്‌ അവരെ നേരെയാക്കിയെടുക്കാൻ ഇന്നത്തെ പരിതസ്ഥിതിയിൽ നമുക്ക കഴിയില്ല. അവർക്കാവശ്യമായ ലഹരി നൽകുക എന്നതും പ്രായോഗികമല്ല. നമ്മുടെ സാമൂഹ്യ ജീവിതരീതിയെ അപേക്ഷിച്ച്‌, കുറച്ചൊന്ന് വന്യമായ സാമൂഹ്യവും മാനസികവുമായ സ്വഭാവവിശേഷം അവർക്കുണ്ടെന്നത്‌ അവരുമായി അടുത്ത്‌ ഇടപഴകിയിട്ടുള്ളവർക്കറിയാം. പെരുമ്പാവൂരിലെ മുന്നനുഭവങ്ങൾ നമുക്ക്‌ പാഠമാകേണ്ടതുണ്ട്‌. കോട്ടയം പായിപ്പാട്ട്‌ ഇന്നലെയും പെരുമ്പാവൂർ പാലക്കാട്ടു താഴത്ത്‌ ഇന്നും ഉണ്ടായ സംഘടിതമായ പ്രതിഷേധങ്ങൾ കേവലം ഭക്ഷണം കിട്ടാത്തതിലുള്ള സ്വാഭാവിക പ്രതിഷേധമായി കാണാനാവില്ല. അധികാരികൾ കുറച്ചുകൂടി അവധാനതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്‌. കർക്കശമായ നിലപാടുകളും നടപടികളും സ്വീകരിക്കേണ്ടി വന്നേക്കാം. മറ്റു വഴികളില്ല. ലോക്കൽ പോലീസിനു മറ്റു ക്രമസമാധാന പാലനത്തോടൊപ്പം ഇത്‌ കൂടി കൈകാര്യം ചെയ്യുവാനാകുമോ എന്നത്‌ സംശയമാണ്.
ഇമേജുകൾക്കും വിമർശനങ്ങൾക്കുമപ്പുറമാണ്, സുരക്ഷയും ക്രമസമാധാനവും.ഈ പ്രദേശങ്ങളിലുള്ള സാധാരണ ജനങ്ങളും ഒന്ന് സൂക്ഷിക്കുന്നതും ജാഗ്രത പുലർത്തേണ്ടതുമുണ്ട്‌. അതിഥികളോട്‌ ശത്രുതയില്ല എന്നാൽ ആത്മരക്ഷ പ്രധാനമാണല്ലോ.

Advertisements