fbpx
Connect with us

Narmam

ദുബായ് വിമാനത്തില്‍ കൂടെക്കിട്ടിയ കണ്ണടക്കാരി

ഇനി കണ്ണടക്കഥയിലേക്കു വരാം.ഈയിടെ ഒരു ട്രയിനിംഗിനായി ദുബായിലേക്കു പോകെണ്ടി വന്നു. യാത്രക്കിടെ ബഹറൈന്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഒരു നല്ല സുന്ദരന്‍ കണ്ണടവെച്ചു തറവാടിത്തമുള്ള ഒരു ലാറ്റിനമേരിക്കന്‍ പെണ്‍കുട്ടി.

 191 total views

Published

on

girl-in-spects

എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയകാഴ്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

മുരുകന്‍ കാട്ടക്കടയുടെ കണ്ണടയുടെ കഥയല്ല. വെറും സാധാരണ കണ്ണട. കുട്ടിക്കാലം മുതല്‍ എനിക്കു പ്രിയപ്പെട്ട ഒരു വസ്തുവാണിത്‌. പക്ഷെ ഇതുവരെ ഞാന്‍ കണ്ണട വെച്ചിട്ടില്ല.എന്റെ കണ്ണട പ്രണയം തുടങ്ങുന്നതു വളെരെ ചെറിയ പ്രായത്തിലാണ്. സ്കൂളില്‍ കണ്ണട വെച പിള്ളേരെല്ലാം നന്നായി പഠിക്കുന്നു. ഇതു കണ്ണടയുടെ ഒരു പ്രത്യേകതയാണെന്ന് എന്റെ കൂടെ പഠിച്ച ഒന്നു രണ്ടു കൂട്ടുകാര്‍ അഭിപ്രായപ്പെടുക കൂടി ചെയ്തപ്പോള്‍ സംഗതി ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങി.
ഒന്‍പതാം ക്ലാസില്‍ ആദ്യം വായില്‍ നോക്കിയ കുട്ടിയുടെ മുഖത്തുണ്ടായിരുന്നു ഒരു കറുത്ത കണ്ണട. ആ കുട്ടിയുടെ പേരു പറഞ്ഞു എന്നെ കളിയാക്കിയിരുന്ന മധുവിന്റെയും പ്രസൂജിന്റെയും പ്രധാന ഒരു ആയുധം കണ്ണടയായിരുന്നു.
പിന്നിട്‌ കാലങ്ങള്‍ക്കിടയില്‍ മനസ്സില്‍ കയറികൂടിയ മറ്റൊരു കഥാപാത്രത്തിനുമുണ്ടായിരുന്നു ഭംഗിയുള്ള കണ്ണട.ആ കണ്ണടകള്‍ക്കിടയിലൂടെ എന്നെ നോക്കിയ മിഴികള്‍…! ഇതാണു പറഞ്ഞത്‌ മിണ്ടിയാല്‍ നൊസ്റ്റാള്‍ജിക്കാവും. ഞാന്‍ മാറ്റരീന്നു മാറിപ്പൊവും.

ഇനി കണ്ണടക്കഥയിലേക്കു വരാം.ഈയിടെ ഒരു ട്രയിനിംഗിനായി ദുബായിലേക്കു പോകെണ്ടി വന്നു. യാത്രക്കിടെ ബഹറൈന്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഒരു നല്ല സുന്ദരന്‍ കണ്ണടവെച്ചു തറവാടിത്തമുള്ള ഒരു ലാറ്റിനമേരിക്കന്‍ പെണ്‍കുട്ടി. കണ്ടപ്പോല്‍ സല്‍മ ഹെയിക്‌ മുന്നില്‍ ഇറങ്ങി നിന്നതാണൊ എന്നു തോന്നിപ്പോയി. ആഞ്ജലിനയും സല്‍മയും പണ്ടെ നമ്മുടെ വീകനെസ്സാണ്‌. ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അതു സംഭവിച്ചു. അവള്‍ എന്റെ അടുത്ത്‌ സീറ്റില്‍.” ഹൊ എന്റെ ദൈവമെ എനിക്കു വയ്യ”. ഇന്നു കണികണ്ടവനെ കണ്ടാല്‍ നാളെമുതല്‍ സ്ഥിരമായി കാണാന്‍ കഴിയണേ എന്റെ ഗുരുവായൂര്‍ കര്‍ത്താവേ.” ഒരു വിധം എല്ലാരാജ്യങ്ങളിലും സുഹൃത്തുക്കള്‍ ഉണ്ട്‌. ഇനി ലാറ്റിനരിക്കയില്‍ നിന്നൊരു സുന്ദരികൂടി സുഹൃത്താകുന്നതില്‍ കുഴപ്പമില്ല.

ഞാന്‍ ദൈവത്തോടു നന്ദിപറഞ്ഞു. എങ്ങനെ തുടങ്ങും ? വലിയൊരു ചോദ്യം. നമ്മുടെ കാണപ്പെട്ട ദൈവമായ മുകേഷിനെ മനസ്സില്‍ ധ്യനിച്ചു ഞാന്‍ ലാപ്‌ടോപ്‌ തുറന്നു. (ഞാന്‍ ഒരു വലിയ സംഭവമാ!) രണ്ടു മിനിട്ടു ഒരു ബുകിന്റെ പി.ഡി.എഫ്‌ കോപി വിടര്‍ത്തി വായന തുടങ്ങി.അവള്‍ പെട്ടെന്നു എന്നൊടു ചൊദിച്ചു. “ദുബായിലെക്കാണൊ?” ഞാന്‍ നല്ല വള്ളുവനാടന്‍ ഇംഗ്ഗ്ലിഷില്‍ കാച്ചി. ” ദുബായി ഒന്നു കാണാന്നു നിരീച്ചു. നോമിനു ഒരു ട്രയിനിംഗിനു ഉണ്ടു, ഊണും വഴിച്ചെലവും വിരിവെക്കാനുള്ള ഏര്‍പ്പാടും നമ്മടെ കംബിനി ചെയ്തിട്ടുണ്ട്‌. കുട്ടി എങ്ങടാ?”
അവളു നല്ല മലപ്പുറം സ്ലാങ്ങില്‍ എന്നോടു മൊഴിഞ്ഞു.” ഇങ്ങളു പോണ സ്ഥലത്തു തന്നെ. നിക്കു അവിടെ ***** ഹോട്ടലിലാ പണി. എച്ചിലെടുക്കണം, പാത്രം കഴുകണം, മുറി അടിച്ചു തുടക്കണം” അവള്‍ നെടുവീര്‍പ്പിട്ടു.” പുവര്‍ ഗേള്‍. അവള്‍ ഒരു അടുക്കളക്കാരി. ” അവളുടെ ഹോട്ടല്‍ ലോകപ്രസിദ്ധമാണ്‌. പക്ഷെ പപ്പു പറഞ്ഞ പോലെ ഗോപലകൃഷ്ണന്‍ എന്ന പേരു മാറ്റി അമിതാബ്‌ ബച്ചന്‍ എന്നിട്ടാലും ഹോട്ടലുകാരന്‍ എന്നും ഹോട്ടലുകാരന്‍ തന്നെ.

Advertisementഇനി കുടുംബകാര്യം അറിയണം. ഏവിടെ ജനിച്ചു, ചൊവ്വദോഷമുണ്ടൊ എന്നൊക്കെ നോക്കണം. ജനനം ബ്രസിലില്‍ “ഹൊ സമാധാനമായി. നമ്മുടെ റൊണാള്‍ഡൊയുടെ നാട്ടില്‍. അല്ലെങ്കിലും മലപ്പുറത്തുകാരനു ബ്രസീല്‍ ഒരു ഹരമാണ്‌ അര്‍ജന്റിന ഒരു ലഹരിയാണ്‌ . അവള്‍ എന്നൊടു എന്റെ ഡിറ്റെയില്‍സ്‌ ചൊദിച്ചു. ഞാന്‍ ഒരു ഒന്നൊന്നര കാച്ചു കാച്ചി. ഞാന്‍ ഒരു വലിയ എഞ്ജിനിയറാാാാാ.(എന്നെ സമ്മതിക്കണം)

അവള്‍ ഒന്നു നോക്കി.ഞാന്‍ ഉടനെ പറഞ്ഞു” സത്യായിട്ടും, കണ്ടാ ഒരു ലുക്കില്ല എന്നേ ഉള്ളൂ” എന്നിട്ടു എന്നോടു ജോലിയെക്കുറിച്ചു ചോദിച്ചു. ഒരാഴ്ച പറയാന്‍ മാറ്റിവച്ച്‌ നുണകളെല്ലാം ഞാന്‍ എടുത്തു കാച്ചി. അവസാനം അവള്‍ എന്റെ ശംബളം ചൊദിച്ചു. ന്യായമായും പ്രതീക്ഷിച്ച ചോദ്യം. ഇപ്പോള്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി പറഞ്ഞു. ഈ ഒരു സംഖ്യയില്‍ ഒരു വിധ ആളുകളെല്ലാം വിഴും. പക്ഷെ അവളുടെ മുഖത്തു ഒരു മാറ്റവും ഇല്ല. പകരം ഒരു പുഞ്ഞം.” എഞ്ജിനിയര്‍ക്കു ഇത്ര സാലറിയെ ഉള്ളൂ. ഇതിനെക്കാള്‍ ബേദം എന്റെ ജൊലിയാ…”

ഇപ്പോള്‍ തള്ളിയത്‌ എന്റെ കണ്ണുകള്‍ ആണു. അവള്‍ എക്സ്‌പളെയിന്‍ ചെയ്ത്തു.അവളുടെ ശമ്പളം ഞാന്‍ പറഞ്ഞതിനും 30% മുകളിലാണു . ഹോട്ടലില്‍ ഇത്ര സലരിയോ എന്നു ഞാന്‍ വാ പോളിച്ചിരിക്കുംബ്ബോള്‍ അവള്‍ കണ്ണിറുക്കി കാണിച്ചു. ” ആയകാലത്തു പാത്രം കഴുകി അടുക്കളയില്‍ കയറിയിരുന്നെങ്കില്‍..!

എന്നെ അവള്‍ വെട്ടിയ സ്ഥിതിക്ക്‌ ഇനി അധികം പുളു വേണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു പക്ഷെ, ഇനി എന്ത ഇബളോടു ചോദിക്ക്യാ? സമയം അരമണിക്കൂര്‍ പിന്നെയും നീണ്ടുകിടക്കുന്നു. വല്ല ഒറ്റപ്പാലത്തുകാരിയായിരുന്നെങ്കില്‍ മകരക്കൊയ്‌ത്തുകഴിഞ്ഞോ, ചിനക്കത്തൂരെ പൂരത്തിനിക്കുറി എത്ര ആനെണ്ടായിരുന്നു എന്നൊക്കെ ചൊദിക്കാമായിരുന്നു. അറ്റ്‌ ലീസ്റ്റ്‌ തിരൊന്‍തരമായിരുന്നെങ്കില്‍ ആറ്റുകാലെ പൊങ്കാലയെക്കുറിച്ചെങ്കിലും വികാരഭരിതനാവാമായിരുന്നു. പൊങ്കാലയുടെ കാര്യം ഓര്‍ത്തപ്പൊളാണു ബ്രസിലില്‍ നാട്ടുകാരെല്ലാം തെരുവുകള്‍ കൈയ്യേറുന്ന അവരുടെ പൊങ്കാലയുടെ കാര്യമൊര്‍ത്തത്‌. “റിയോ കാര്‍ണിവല്‍” ഉടന്‍ എടുത്തു കാചി.”ഇയ്യെങ്ങന്യ റിയൊ പൂരത്തിനു പോവാറുണ്ടോ? ”

Advertisementഏന്റെ ചോദ്യം കേട്ടതും അവള്‍ സന്‍തോഷവതിയായി.” പിന്നേ, താലവുമെടുത്തു സെറ്റ്‌ സാരീം മുല്ലപ്പൂവും ചൂടി ഞാന്‍ മുന്നില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു രണ്ടു കൊല്ലം മുന്‍പു വരെ. ഇപ്പൊ രണ്ടു കൊല്ലായി ദുബായിലാ. ദാ, എന്റെ രണ്ടു വര്‍ഷം മുന്‍പത്തെ ‘റിയോ’ ചിത്രം.” അവള്‍ മൊബെയില്‍ക്യാമറയില്‍ നിന്നു ഒരു ഫോട്ടൊ എടുത്തു കാട്ടി. ആ ഫോട്ടോ കണ്ടതും ഞാന്‍ പിന്നെയും ഞെട്ടി. ഷക്കീല പൊറുക്കില്ല അങ്ങനത്തെ ഒരു പോസ്‌! അവള്‍ ഒന്നു കൂടി കണ്ണിറുക്കി കാണിച്ചു. എനിക്കാകെ ഒരു പന്തികേട് തൊന്നി.
കാര്യങ്ങള്‍ ഇത്രയുമൊക്കെയായപ്പൊള്‍ എന്നിലെ സേതുരാമയ്യര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ചൊദ്യം ഉയര്‍ന്നു വന്നു. “ബഹര്റിനില്‍ ഇവള്‍ എന്‍തിനാനു വന്നത്‌ ?”

പിന്നീടാണ്‌ എനിക്കു കാര്യം പിടികിട്ടുന്നത്‌. നായിക നമ്മുടെ നട്ടപ്രാന്‍തന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു “ഫ്ലഷ്‌ കണ്‍സള്‍റ്റന്റ്‌” ആണ്‌. ബഹറിനിലെ ഒരു ഭക്തന്‍ അത്താഴപൂജക്കു വിളിച്ചപ്പോള്‍ വന്നതാണ്‌.പൂജകഴിഞ്ഞു ദക്ഷിണയും വാങ്ങിയുള്ള വരവാണ്‌.
ഇതു കേസു വേറെയാണ്‌ എന്നു മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വലിഞ്ഞു. എന്റെ സല്‍മാ ഹൈക്കെ എന്നാലും നി…!

ദുബായി എയര്‍പോട്ടില്‍ എത്തിയപ്പ്പ്പോള്‍ എമിഗ്ഗ്രേഷന്‍കാര്‍ക്ക്‌ എന്‍റെ റെടിന കാണണം എന്നു പറഞ്ഞു. അതെല്ലാം കഴിഞ്ഞു വിസ എടുത്തു പുറത്തു കടക്കുംബോള്‍ നമ്മുടെ കാര്‍ണിവല്‍ കുട്ടി കാചിയ എണ്ണയൊക്കെ തേചു മുല്ല്ലപൂവൊക്കെ ചൂടി മല്ലു ടാക്സികാരുമായി ബാര്‍ഗയിന്‍ ചെയ്യുന്നു. എന്നെ കണ്ടതും അവള്‍ എന്നൊടു ചോദിച്ചു.” ഇപ്പോള്‍ എന്‍താ പരിപാടി?”
ഞാന്‍ മറുപടി പറഞ്ഞു. ” ഇല്ലത്തെത്തേണ്ട നേരം കഴിഞ്ഞിക്കിണു. മീഡിയ റോട്ടാന(ഹോട്ടലില്‍) കാലത്ത്‌ ഒന്‍പതു മണിക്കെത്തണം എന്നാണു ട്രയിനിംഗിന്റെ വാറോല. അതിനാല്‍ അമ്മാത്തുന്നു ഇശ്സി നേരത്തെ ഇറങ്ങി.അടുത്ത വണ്ടിക്കു വിട്ടാ ഉച്ച പൂജക്കുംബങ്ങടു എത്താം” ഇത്രയും ഞാന്‍ പറഞ്ഞു ഞാന്‍ രക്ഷപെട്ടു.

ഒരു ടാക്സിയില്‍ ഹോട്ടല്‍ ലക്ഷ്യമാക്കി ഓടുംബോള്‍ ഒരു കാര്യം ഉറപ്പിച്ചു. മാന്‍ മിഴികളെ മാത്രമല്ല, മാന്‍ കണ്ണടകളെയും ഇനിമുതല്‍ സൂക്ഷിക്കണം.

Advertisement 192 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment18 seconds ago

താരരാജക്കന്മാരുടെ പത്ത് വർഷം, എത്ര വിജയങ്ങൾ എത്ര പരാജയങ്ങൾ !

Entertainment15 mins ago

’12th മാൻ’ സമ്മിശ്രാഭിപ്രായം, സിനിമാസ്വാദകരുടെ അഭിപ്രായങ്ങൾ

Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment11 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment11 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment11 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment11 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment11 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment11 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment11 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space14 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment24 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement