സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പൊതു ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യം കൂടി വരികയും ചെയ്യുന്നുണ്ട്. എന്നാല്‍ സാമൂഹ്യ യാഥാര്ത്യങ്ങള്ക്ക് മാറ്റം ഇല്ലെന്ന്തന്നെയാണോ ഈ വീഡിയോ സൂചിപ്പിക്കുന്നത്?
രാത്രി വൈകി ഒറ്റപ്പെട്ട ബസ് സ്റ്റോപ്പില്‍ പെട്ടുപോകുന്ന ഒരു യുവതിക്ക് നേരിട്ട അനുഭവമാണ് ഇവിടെ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്. വൈകിയെ എത്തൂവെന്ന് അമ്മയെ വിളിച്ചറിയിക്കുന്ന പെണ്‍കുട്ടിയുടെ സംസാരം അവിടെ ആകെയുള്ള ഒരു ചെറുപ്പക്കാരന് കേള്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ തന്റെ രണ്ടു സുഹൃത്തുക്കളെ കൂടി അവന് അവിടെക്ക് വിളിച്ചുവരുത്തുന്നു. പിന്നീട് എന്താണ് നടക്കുന്നതെന്ന് കണ്ടു നോക്കൂ