ശവശരീരത്തിനൊപ്പം നിന്ന് ഫോട്ടോയെടുത്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു

0
390

a

ആളുകള്‍ സ്വയം ചിത്രങ്ങളെടുത്ത് സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യുക സാധാരണമാണ്. പട്ടിക്കോ പൂച്ചക്കോ വാഹനത്തിനോ ഒപ്പം നിന്നാവും ഓരോരുത്തരും ഫോട്ടോയെടുക്കുക. എന്നാല്‍ അലാബാമയില്‍ ഒരു വിദ്യാര്‍ത്ഥി ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത് ശവശരീരത്തിനൊപ്പം നിന്നാണ്. അതും ഒരു ലാബിലെ പഠനത്തിനുപയോഗിക്കുന്ന ശരീരത്തോടൊപ്പം നിന്ന്. അലാബാമയിലെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഈ സാഹസം കാട്ടിയത്.

അലാബാമയിലെ ഒരു സര്‍വ്വകലാശാലയിലെ ബയോളജി ഡിപ്പാര്‍ട്ടുമെന്റിലെ ലാബില്‍ നിന്നാണ് ഈ ശവശരീരം കുട്ടിക്കു ലഭിക്കുന്നത്. അവിടെ വെച്ചാണ് ഫോട്ടോയെടുത്തതും. എന്നാല്‍ പുറത്തു നിന്നും ഒരാള്‍ ഇവിടേക്ക് കടക്കില്ലെന്നും ഇവിടേക്ക് ഒരാള്‍ക്ക് ഫോണോ ക്യാമറയോ അങ്ങനെയുള്ള മറ്റെന്തെങ്കിലും സംവിധാനങ്ങളുമായോ അകത്തു കടക്കാനുള്ള യാതൊരു സാഹചര്യങ്ങളും ഇല്ലെന്നാണ് കോളേജധികൃതര്‍ പറയുന്നത്. പിന്നെങ്ങനെ കുട്ടി ഫോട്ടോയെടുത്തു എന്നതു മാത്രം ആര്‍ക്കുമറിയില്ല. എങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ക്ലിക്കാണ്.