ഗന്ധര്‍വ്വനെ സ്നേഹിച്ച പെണ്‍കുട്ടി – കഥ
അപ്പൊ ഇതൊക്കെ സ്വപ്നം ആയിരുന്നോ? അതോ സത്യമോ ? ആരായിരുന്നു ആ ഗന്ധര്വ്വന്, എന്റെ സ്വപ്നത്തില്‍ വന്ന ഗന്ധര്‍വ്വന്റെ മുഖം ഓര്‍ക്കുവാന്‍ അവള് ആവുന്നത് ശ്രമിച്ചു നോക്കി, കഴിയുന്നില്ല.
284 total views, 6 views today

അവള് ഗന്ധര്‍വ്വനെ സ്നേഹിച്ച പെണ്‍കുട്ടി. എന്നോ കേട്ട മുത്തശ്ശി കഥയുടെ വേര് അനേഷിച്ചു അവള് നടന്നു. അവള് എല്ലായിടത്തും തേടിയിരുന്നത് ഗന്ധര്‍വനെ ആയിരുന്നു, അവളുടെ സ്വപ്നങ്ങളിലെ പൂന്തോട്ടത്തില്‍ ഗന്ധര്വ്വന് അവളുടെ തോഴന് ആയി. അവളുടെ ഏകാന്ത രാവില്‍ ഗന്ധര്വ്വന് അവളെ പാടിയുറക്കി. അവളുടെ രാത്രികള്‍ പ്രണയ സുരഭിലമായി. പാലപൂക്കള്‍ അവരുടെ പ്രണയം കണ്ടു കണ്ണ് പൊത്തി ചിരിച്ചു. അവളുടെ ചലങ്ങളില്‍ , നോട്ടങ്ങളില്‍ എല്ലാം ഗന്ധര്വ്വന് നിഴലിച്ചു.
മുത്തശ്ശി കഥയിലെ ഗന്ധര്വ്വന് തിരിച്ചു പോവുന്നതോര്‍ത്തു അവളുടെ മനം വിറങ്ങലിച്ചു, വേര്‍പാടിന്റെ ഗന്ധം നിഴല്‍ പോലെ ഉണ്ടെന്നു അറിഞ്ഞിട്ടും അവള് ഗന്ധര്‍വ്വനെ ജീവന് തുല്യം സ്നേഹിച്ചു. ഗന്ധര്‍വനും തന്നെ വിട്ടു പോവാന്‍ ആവുകയില്ല എന്ന് അറിഞ്ഞു ഈ ലോകം തന്നെ തന്റെ കാല്കീഴിലായതായി തോന്നി അവള്‍ക്കു.
“എന്താ ഇന്നു എഴുന്നെല്ക്കുന്നില്ലേ” ? അമ്മയുടെ ചോദ്യം കേട്ടാണ് അവള് ഞെട്ടി എഴുന്നേറ്റത്
അപ്പൊ ഇതൊക്കെ സ്വപ്നം ആയിരുന്നോ? അതോ സത്യമോ ? ആരായിരുന്നു ആ ഗന്ധര്വ്വന്, എന്റെ സ്വപ്നത്തില്‍ വന്ന ഗന്ധര്‍വ്വന്റെ മുഖം ഓര്‍ക്കുവാന്‍ അവള് ആവുന്നത് ശ്രമിച്ചു നോക്കി, കഴിയുന്നില്ല.
വീണ്ടും അവളുടെ ചിന്തകളില്‍ ആ സ്വപ്നത്തിലെ ഗന്ധര്വ്വന് ആയി…അവള് ആ ഗന്ധര്‍വ്വനെ സ്നേചിച്ചു തുടങ്ങി , അവള് വീണ്ടും കാത്തിരിക്കാന്‍ തുടങ്ങി പാലമരം പൂക്കുബം മാത്രം വരുന്ന ആ ഗന്ധര്‍വ്വനെ.
285 total views, 7 views today
