കൌമാരക്കാരില്‍ ആണ്‍കുട്ടികളേക്കാള്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് പെണ്‍കുട്ടികളിലെന്ന് പഠനം.
പുതിയകാലത്ത് കൌമാരക്കാര്‍ക്ക് എപ്പോഴും സുഹൃത്തുക്കളുടെ കൂടെത്തന്നെയായിരിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ സഹായമാണ് ചെയ്യുന്നത്.
കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുമെങ്കില്‍ കൂടി, സ്നാപ്ചാറ്റിംഗും ഇന്‍സ്റ്റഗ്രാമിംഗും കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്.
സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജാണ് പഠനം നടത്തിയിരിക്കുന്നത്. തങ്ങളുടെ പഠനം എക്ലിനികല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് അവര്‍.
14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.
സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം
ദിവസം അഞ്ചുമണിക്കൂറിലധികം സമയമാണ് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്.
എന്നാല്‍ ആണ്‍കുട്ടികള്‍ ഇതിന് മാറ്റിവെക്കുന്നത് ഒന്നുമുതല്‍ മൂന്നുമണിക്കൂര്‍ മാത്രമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ 50 ശതമാനവും ഇതിന് അടിമപ്പെടുന്നു.
എന്നാല്‍ 35 ശതമാനം ആണ്‍കുട്ടികള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയുടെ ഇരയാകുന്നത്. പഠനത്തില്‍ തെളിഞ്ഞ ഈ വ്യത്യാസം ശരിക്കും തങ്ങളെ ഞെട്ടിച്ചുവെന്ന് പറയുന്നു പഠനത്തിന് നേതൃത്വം നല്‍കിയ യോന്നെ കെല്ലി.
സോഷ്യല്‍മീഡിയയുടെ ഉപയോഗവും വിഷാദരോഗവും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും പഠനത്തിന്റെ ഭാഗമാക്കിയത്. അതില്‍ തന്നെ സന്തോഷമില്ലായ്മയും ഏകാന്തതയും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.