ഫേസ്ബുക്കില്‍ അടയിരിക്കുന്ന പെണ്‍കുട്ടികളോട് പറയാന്‍ ഉള്ളത് !

0
1063

ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കില്‍ ആണ്, ചാറ്റ് ബോക്‌സ് ആണ് എന്റെ ജീവ ശ്വാസം. ഫേസ്ബുക്ക് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍ കഴിയാത്ത ഒരു തരം വ്രത്തികെട്ട അവസ്ഥയാണ് മറ്റവളുടെ ഫോട്ടോക്ക് നൂറു ലൈക്ക് കിട്ടിയെങ്കില്‍ എനിക്ക് കുറഞ്ഞത് ഇരുന്നൂറ് ലൈക് എങ്കിലും വേണം തുടങ്ങിയ ന്യൂ ജെനരറേന്‍ കാഴ്ചപാടുകള്‍ ഉള്ള പൊന്നു പെങ്ങന്‍മാരോട് ഈ കുഞ്ഞു അനിയന്‍ ഏതാനും വാക്കുകള്‍ പറഞ്ഞോട്ടെ, ഇനി ഇതിന്റെ പേരില്‍ എന്നെ നിങ്ങളുടെ ആയിരങ്ങള്‍ വരുന്ന ഫ്രണ്ട് ലിസ്റ്റില്‍ നിന്നും പിഴുതു മാറ്റിയാലും സാരമില്ല പറയാന്‍ ഉള്ളത് ഞാന്‍ പറയുന്നു.

ഞങ്ങള്‍ ആണുങ്ങള്‍ മൊത്തം കോന്തന്മാരല്ല, ഒന്നും തോന്നല്ലേ നിങ്ങള്‍ വെളുപ്പാന്‍ കാലത്ത് എണിറ്റു ഫേസ്ബൂകിലോട്ടു വന്നു ‘ഗുഡ് മോര്‍ണിംഗ് ‘ തന്നില്ലെങ്ങില്‍ ഞങ്ങള്‍ ഒന്നും കട്ടിലേല്‍ നിന്നും പോങ്ങത്തില്ലന്നോ മറ്റോ ആണോ നിങ്ങളുടെ കൊച്ചു മനസിലെ ചിന്ത, നൂറു ശതമാനം തെറ്റാണു കേട്ടോ, പൊതുവേ രാവിലെ ഏറെ വൈകി മാത്രം എണിറ്റു ശീലം ഉള്ള ഞങ്ങള്‍ ആണ്‍ വര്‍ഗം, അത്യാവശം ചില വായ് നോട്ടം ഇത്യാദി കലാപരുപടികള്‍ ഒക്കെ കഴിഞ്ഞ് ഫേസ്ബുക്ക് തുറക്കുമ്പോള്‍ കാണുന്നത് നിങ്ങളുടെ ആ ചെറു പുഞ്ചിരിയില്‍ ഉള്ള പ്രൊഫൈല്‍ ഫോട്ടോയുടെ താഴെയുള്ള വരികളാണ് ‘ഗുഡ് മോര്‍ണിംഗ് ഡിയര്‍ ഫ്രണ്ട്‌സ് ‘ ഞങ്ങളും മനുഷ്യന്മാരല്ലേ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി എങ്ങനെയാ വേണ്ട എന്ന് പറയുന്നേ അതുകൊണ്ട് ചിലപ്പോള്‍ ഒരു ‘വെരി ഗുഡ് മോര്‍ണിംഗ് ‘ തന്നെന്നിരികും, ക്ഷമിക്കുക.

പിന്നെ നിങ്ങളുടെ ഈ വൃത്തി കെട്ട കോമ്പ്ലെക്സ് ഉണ്ടല്ലോ ഏതെങ്കിലും ഒരുത്തന്റെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ how you know me ? ഇത്യാദി പരിപാടികള്‍ അതിന്റെ ഒക്കെ കാലം കഴിഞ്ഞ്, ഇതിപ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളത് മൊത്തം നിങ്ങളുടെ അമ്മാവന്റെ മക്കള്‍ ഒന്നും അല്ലന്നു അറിയാലോ, വെറുതെ ഒരു ജാഡ ! ഒരു നിമിഷം ആലോചിച്ചു നോക്കു നിങ്ങള്‍ പെണ്‍കുട്ടികള്‍ ഫ്രണ്ട്‌സ് ആയിട്ടു ഇരിക്കുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്ന പക്ഷം ഒരു നൂറ്റന്പതു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ ആയില്ലേ സ്റ്റാര്‍ ! ചിന്തകള്‍ പോകുന്ന വഴിയെ !

പിന്നെ ഈ പണ്ടാരം അടങ്ങിയ ചാറ്റിങ്, അതിനു പിന്നില്‍ ഒരു വലിയ മനശാസ്ത്രം തന്നെ ഉണ്ട് വിശദമായി പിന്നാലെ എഴുതാം എന്ത് കുന്തം ആയാലും ഞങ്ങള്‍ പാവം ആണ്‍ വര്‍ഗം ചാറ്റ് ബോക്‌സ് മലക്കെ തുറന്നു വച്ച് ഇരിക്കുന്നത് നിങ്ങളുമായി ഉള്ള സൌഹൃദം പുതുക്കാനും, വിശേഷങ്ങള്‍ അറിയാനും കൂടിയാണ്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ നിങ്ങള്‍ക്ക് ‘ഹായ് ‘ പത്തു പ്രാവശ്യം ഇടാന്‍ മാത്രം അല്ല. പിന്നെ ആണ്‍ വര്‍ഗത്തിന് പെണ്‍ വര്‍ഗത്തോട് ഒരു ചായ്‌വ് ഉള്ളത് ഫേസ്ബുക്ക് കണ്ടുപിടിച്ചിട്ട് തുടക്കം കുറിച്ച നവ പ്രധിഭാസം ഒന്നും അല്ലാലോ, അതുകൊണ്ട് വലതു വശത്തെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ പത്തോ നൂറോ ചെക്കന്മാര് പച്ച കളറും കത്തി കിടക്കുന്നുണ്ടെങ്കിലും നോട്ടം നിങ്ങളിലേക്ക് ഒതുങ്ങുന്നു, അത് പ്രകൃതി നിയമം അല്ലെ ‘സഹോദരി’ അയ്യോ ക്ഷമിക്കുക ‘സുഹൃത്തേ’. ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് നിങ്ങളെ കുറിച്ച്. മറ്റൊന്നും അല്ല ഞങ്ങളുടെ വിചാരം ഞങ്ങളോട് മാത്രം ആണ് ചാറ്റ് ചെയ്യുന്നത് എന്നാണ്, അറിയാലോ ശുദ്ധ പൊട്ടത്തരം, മണ്ടത്തരം ഒരേ സമയം നൂറു കണക്കിനു ചെക്കന്മാരെ ചാറ്റ് ചെയ്യാന്‍ ഉള്ള ചിന്ത ശക്തിയും, കഴിവും, മുന്‍ പരിചയവും സര്‍വ്വോപരി ടൈപ്പിംഗ് സ്പീഡും നിങ്ങള്‍ക്ക് ഉണ്ട് എന്ന സത്യം സമ്മതിക്കുന്നു. ജീവിതത്തില്‍ രണ്ടേ രണ്ടു കാര്യങ്ങള്‍ക്കാണ് എഴുതാന്‍ വാക്കുകള്‍ കിട്ടാതെ ആണുങ്ങള്‍ വിയര്‍ക്കാര്‍ ഉള്ളു ഒന്ന് എക്‌സാം സമയത്ത് പിന്നെ നിങ്ങളോടുള്ള ചാറ്റിലും ! നിങ്ങള്‍ക്ക് രണ്ടിലും ഒരു ബുദ്ധിമുട്ടും ഇല്ല അതുകൊണ്ട് രണ്ടിലും നിങ്ങള്‍ മാത്രം ജയിക്കുന്നു.

കാലം മാറി ഇപ്പോള്‍ പെണ്‍ കുട്ടികള്‍ പണ്ടത്തെ പോലെ ഒന്നും അല്ലാട്ടോ, കയ്യില്‍ ഫൈവ് മെഗാ പിക്‌സെല്‍ ഉള്ള മൊബൈല്‍ ക്യാമറ ഉള്ളതു കൊണ്ട് ദിവസം മിനിമം നാലഞ്ചു ഫോട്ടോ എങ്കിലും ഇടും, അതും വ്യത്യസ്തമായ പോസ്‌കള്‍, ഇരിക്കുന്നു, നടക്കുന്നു, ചിരിക്കുന്നു, ചിന്തിക്കുന്നു, പഠിക്കുന്നു, അത്, ഇത്, അവിടെപോയി, ഇവിടെ എത്തി , ഇയാളെ കണ്ടു, അയാള് കേട്ടു ഇങ്ങനെ ഒരുത്തി എങ്ങനെ ജീവിക്കുന്നു എന്നത് ഇപ്പോള്‍ അവളുടെ ഫേസ്ബുക്ക് ടൈംലൈന്‍ നോക്കിയാല്‍ മനസിലാക്കാം. സായിപ്പു ഇത് കണ്ടു പിടിച്ചപ്പോഴും ഇത്രയേ ഉദ്ദേശിച്ചുള്ള.

അത് കൊണ്ട് ഇപ്പോള്‍ എന്ത് കോണം കിട്ടി, കല്യാണ ആലോചന മുറുകുമ്പോള്‍ തന്നെ തലയില്‍ ആള്‍താമസം ഉള്ള ചെക്കന്മാര് പെണ്ണിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് ഇഴകീറി പരുശോധിക്കും. അയ്യായിരം ഫ്രെണ്ട്‌സും മൂന്നോ നാലോ പ്രോഫിലും ഉള്ള ഒരു ഫേസ്ബുക്ക് സെലിബ്രിട്ടിയെ കെട്ടി വീട്ടില്‍ കൊണ്ടോയി ഇരുതെണ്ട ഗതികേട് വരില്ലല്ലോ. ചുരുക്കം പറഞ്ഞാല്‍ ഞങ്ങള്‍ ആണുങ്ങള്‍ മാത്രം ആണ് ഫേസ്ബുക്ക് അഡിക്റ്റുകള്‍ എന്നൊന്നും പറഞ്ഞെക്കരുത് പെണ്‍ വര്‍ഗ്ഗവും അതില്‍ ഉള്‍പെടും.

പെണ്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ഫേസ്ബുക്ക് ഉപയോഗിക്കുന്നത് എപ്പോഴാണെന്ന് അറിയാമോ ? ചുമ്മാ ഒന്ന് സങ്കല്പിച്ചു നോക്ക് സുഹൃത്തേ ! അതെ അത് തന്നെ തന്റെ ബോയ് ഫ്രണ്ട് ആയിട്ടു ഉടക്കി ഇരിക്കുന്ന സമയം. ആ സമയത്താണ് ഏതെങ്കിലും ഒക്കെ കുറെ കുതറ വായനോക്കി കളുടെ ചാറ്റ് ബോക്‌സില്‍ വീണു പോകുന്നത്, അപ്പോള്‍ നല്ല ഫ്രണ്ട്, സഹോദരന്‍ എന്നൊക്കെ മേനി വാക്ക് പറഞ്ഞു പോകും എങ്കിലും വഴക്ക് മാറി വീണ്ടും അവളുടെ സ്വന്തം ചെക്കനുമായി സൊള്ളല്‍ തുടങ്ങിയാല്‍ പിന്നെ നമ്മലോക്കെ വെറും കറി വേപ്പില, കഷ്ടകാലം നോക്കണേ ! പക്ഷെ വിഷമം ഒന്നും ഇല്ല നിങ്ങള്‍ ഒക്കെ ഇനിയും വരുമെന്ന് അറിയാം പുതിയ ഫോട്ടോ ഇട്ടിട്ടു ലൈക് മേടിക്കാന്‍ ! ഈ ലൈക്, കമന്റ് എന്നൊക്കെ പറയുന്ന സാധനങ്ങള് ഇത്രയേറെ ആവശ്യക്കാരും, അത്യാവശ്യക്കാരും സര്‍വോപരി ആര്‍ത്തിക്കാരും ഉണ്ടെന്നു ഇതൊക്കെ ഉണ്ടാക്കിയവന്‍ പോലും ഓര്‍ത്തു കാണില്ല. ഒരു പാലം ഇടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലേ പെങ്ങളെ ? ഞങ്ങള് നിങ്ങളുടെ പ്രൊഫൈല്‍ ഓടി നടന്നു ലൈക്കും കമന്റും ഇട്ടാലും ഇങ്ങോട്ട് ഒന്നും ഇല്ല, ആണുങ്ങളുടെ ഫോട്ടോക്കു ലൈക്ക്‌ ഇട്ടാല്‍ ഇന്ത്യ മഹാരാജ്യത്ത് പോലീസ് കേസ് ആണോ എന്നൊന്നും അറിയില്ല, അവിടെയും നിങ്ങളുടെ ജാഡ !

‘പിന്നെ ഈ ഫേസ്ബുക്ക് അക്കൗണ്ട് അങ്ങ് പോയാല്‍ എനിക്ക് കുന്തമാ, ഇതാണോ ജീവിതം’ ഒരു ആയിരം തവണ ഈ ഡയലോഗ് നിങ്ങള്‍ കേട്ടിട്ടുണ്ടാകും പ്രതേകിച്ചു ചില പെണ്‍കുട്ടികളുടെ വായില്‍ നിന്ന്. ആരെങ്കിലും ഒക്കെ ഒന്ന് ഫേസ്ബുക്ക് ഗുണ്ടായിസം കാണിച്ചു അക്കൗണ്ട് ഹാക്ക് ചെയ്യും എന്നെങ്ങാന്‍ പറഞ്ഞാല്‍ പിന്നെ ഈ സ്ഥിരം ഡയലോഗ് എടുത്തു വീശും ! പച്ച കള്ളം, ഈ ഡയലോഗ് മൊത്തം പറയുകയും ചെയ്യും അന്തോണിയോസ് പുണ്യാളനാണ് ഒരു കൂട് മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുകയും ചെയ്യും ‘എന്റെ പുണ്യാളാ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് കാത്തോളണമേ, ദുക്ഷ്ട്ട ശക്തികളില്‍ നിന്നും രക്ഷിക്കണെ’ ഇതാണോ ജീവിതം !

പിന്നെ മറ്റു ചില ഫേസ്ബുക്ക് സത്യങ്ങളും പറഞ്ഞോട്ടെ, ചേട്ടന്മാരെ ആരെ വിശ്വസിച്ചാലും ഒരുത്തിയുടെയും പ്രൊഫൈല്‍ ഫോട്ടോ മാത്രം വിശ്വസിച്ചു ലൈന്‍ അടിക്കല്ലേ ഫോട്ടോഷോപ്പ് , പികാസ തുടങ്ങി നിങ്ങളൊന്നു കേട്ടിട്ട് പോലും ഇല്ലാത്ത ഒരുപാടു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍കളുടെ എക്‌സ്‌പ്പെര്‍ട്ടുകള്‍ ആയിരിക്കും ഇവളുമാരൊക്കെ, ക്യാമറയില്‍ പതിഞ്ഞതില്‍ നിന്നും നിങ്ങള്‍ കാണുന്ന മനോഹരമായ പ്രൊഫൈല്‍ ഫോട്ടോയില്‍ എത്തുന്നിടം വരെ കയ്കാര്യം ചെയ്യാന്‍ മാത്രം മണികൂറുകള്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ ചിലവിടുന്ന ടീമുകള്‍ ആണേ ഇന്നത്തെ പെണ്ണുങ്ങള്‍, വല്ലോ പ്രേമകുരുക്കില്‍ പെട്ട് അവസാനം പെണ്ണിനെ നേരുട്ടു കാണുമ്പോള്‍ തലമണ്ട ഹാക്ക് അയ അവസ്ഥ ആവരുത്, സൂക്ഷിച്ചാല്‍ ദുഖികേണ്ട !

ഏതു പെണ്ണും എന്ത് സ്റ്റാറ്റസ് ഇട്ടാലും ആവശ്യവും അനാവശ്യവും കമന്റ് അടിച്ചു സംതൃപ്തി അണയുന്നവന്മാരെ കുറ്റം പറയുനില്ല, നിങ്ങളുടെ ലോല മനസായി പോയി ഒഴുകിനെതിരെ നീന്താന്‍ കഴിയുന്നില്ല. അത്രയും കരുതുക

ഇതുവരെ ഈ എഴുത്തില്‍ പറയാത്ത കാര്യം ഉണ്ട് വേറൊന്നും അല്ല ‘ ഫെയ്ക്ക് പ്രൊഫൈല്‍ ‘ എന്ന പ്രതിഭാസം അവന്മാരെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് തോന്നും അവന്മാര് എന്തോ വല്യ കുന്ത്രാണ്ടം ആണെന്ന് ! അതിന്റെ ആവശ്യം ഇല്ല സ്വന്തമായി വ്യക്തിതം ഇല്ലാതവന്മാര്‍ അങ്ങനെ പല ഭോഷത്തങ്ങളും കാണിക്കും കണ്ടില്ലെന്നു നടിക്കുക !

ഫേസ്ബുക്ക് ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ മൊത്തം അടച്ചു ആക്ഷേപിക്കാന്‍ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാനൊട്ടു വല്യ സദാചാര പോലീസും അല്ല. പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിച്ച വാര്‍ത്തകള്‍ ഒക്കെ ആണുങ്ങളെ കുറ്റപെടുത്തി ഉള്ളതായിരുന്നു, ആരെങ്കിലും ഒക്കെ ഒന്ന് പ്രതികരിക്കെണ്ടേ ? ആപ്പിള്‍ തിന്നത് ആദം ആണെങ്കിലും കൊടുത്തത് ഹവ്വ അല്ലെ ? അവര്‍ക്കും വേണ്ടേ ഒരു തല്ലു. ഇരികട്ടെ.

വാല്‍കഷ്ണം: പെണ്ണുങ്ങളെ വിമര്‍ശിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഒരു പെണ്‍ വിരോധി ആവുമോ ! എന്റെ അറിവില്‍ ഇല്ല ! പെണ്ണുങ്ങളുടെ റിക്വസ്റ്റ് വന്നാല്‍ Accept ചെയ്യില്ല എന്നൊന്നും ഞാന്‍ ഇതില്‍ പറഞ്ഞിട്ടും ഇല്ല. മനസിലാകാന്‍ ഉള്ളവര്‍ക്ക് മനസിലായി കാണുമല്ലോ, ഇനി റിക്വസ്റ്റ് തരുന്നതില്‍ എന്താണ് തെറ്റ് ! :)