പാമ്പുകടിയേറ്റ യുവതിയുടെ കാലിന്റെ ഇന്നത്തെ രൂപം – 13 കാരി അനുഭവിക്കുന്ന തീരാവേദന

295

snake-bite_650_102814013737

ഏതൊരാളെയും ഞെട്ടിക്കുന്ന ഒരു കാഴ്ചയാണിത്. ഒരു യുവതിയുടെ കാലാണിത് എന്നുപോലും വിശ്വസിക്കാന്‍ പ്രയാസം. ഒരു പാമ്പുകടി വരുത്തിവെച്ച സ്ഥിതിയാണ് ഈ കാണുന്നത്. പാമ്പിന്‍ വിഷം നെക്രോസിസിന് കാരണമായി. അതായത് വളര്‍ച്ചയെത്തുന്നതിന് മുമ്പേ കോശങ്ങള്‍ മരിക്കുന്ന അവസ്ഥ.

13 വയസുകാരിയുടെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. പാമ്പിന്‍ വിഷത്തിന് പ്രാദേശിക ഡോക്ടര്‍മാരുടെ ചികിത്സ കഴിഞ്ഞതോടെ കാല് ശുഷ്‌കിക്കാനും, കറുത്ത നിറത്തിലേക്ക് മാറാനും തുടങ്ങി. വിദഗ്ദ ചികിത്സയ്ക്കായി പെണ്കുട്ടിയിപ്പോള്‍ വെനസ്വേലയിലാണ്

കാല് മുറിച്ച് മാറ്റുകയേ രക്ഷയുള്ളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അല്ലാത്ത പക്ഷം ശരീരമാകമാനം ഈ അസുഖം ബാധിക്കാന്‍ ഇടയായേക്കാം. വിവിധ തരം വിഷപാമ്പുകളുടെയും വിഷം വിവിധ തരത്തിലാണ് ശരീരത്തെ ബാധിക്കുകയെന്ന് വിദഗ്ദര്‍ പറയുന്നു..