കുട്ടികളുടെ നീതിനിഷേധം,വേറിട്ട പ്രതിഷേധ സന്ദേശവുമായി സംവിധായകന്‍ ജി കെ എന്‍ പിള്ള

പി.ആർ.സുമേരൻ.

കൊച്ചി: കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തി സംവിധായകന്‍ ജി കെ എന്‍ പിള്ള. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ നിരാഹാര ബോധവത്ക്കരണ യഞ്ജം നടത്തി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു പ്രതിഷേധ പരിപാടി. ചിത്രീകരണം പൂര്‍ത്തിയായി ഉടന്‍ തിയേറ്ററിലെത്തുന്ന ‘അങ്കിളും കുട്ട്യോളും’ എന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്തത് ജി കെ എന്‍ പിള്ളയാണ്. ബോധവത്ക്കരണ പരിപാടിയില്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ള പ്രമുഖരും സംബന്ധിച്ചു.

ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബോധവത്ക്കരണ യഞ്ജത്തില്‍ അഡ്വ.ചാര്‍ളി പോള്‍, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

You May Also Like

ഇരുപത്തിയഞ്ചു കോടി മുതൽ മുടക്കിൽ ടോവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

‘അന്വേഷിപ്പിൻ കണ്ടെത്തും’ ആരംഭിച്ചു കാപ്പയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.…

അവൾക്ക് കല്യാണം ആലോചിക്കുമ്പോൾ എന്നെയും കൂടെ ഓർക്കണേ. ദിൽഷയുടെ അച്ഛനോട് ബ്ലെസ്സി.

ബിഗ് ബോസ് നാലാം സീസൺ മനോഹരമായിത്തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും പോലെ തന്നെ ഇത്തവണയും പ്രണയങ്ങൾ മുളച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ആയിരുന്നു ആ പ്രണയങ്ങളിൽ ഒരു പ്രൊപ്പോസൽ സീൻ അരങ്ങേറിയത്

ആചാര്യയിൽ നിന്നും കാജലിനെ മാറ്റി, നീതികേടെന്നു ആരാധകർ , കാരണം വ്യക്തമാക്കി സംവിധായകൻ

ചിരഞ്ജീവിയും മകൻ രാം ചരൺ തേജയും ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ചിത്രമാണ് ആചാര്യ. ചിത്രത്തിൽ നായികമായരായി…

ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ ?

മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു.…