Gladwin Sharu
രത്നം – “ഇത്രയും കാലം മാനം വിറ്റ് കിട്ടിയതാണ് ഇത് കൊണ്ട് ഒരു പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ കഴിയുമെങ്കിൽ എനിക്ക് സന്തോഷമായി.”
വിശ്വൻ – “ഒരു വലിയ മനസ്സുണ്ട് നിനക്ക്. നിന്റെ മുന്നിൽ ഞാനും ഈ ലോകവും ചെറുതാവുകാ..”
രത്നം – “ഉറക്കറകളിൽ ഞാൻ ഇന്നേവരെ കണ്ടത് ഇരുകാലികളായ മൃഗങ്ങളെയായിരുന്നു. ഞാൻ ആദ്യമായി കാണുന്ന പുരുഷനാണ് നിങ്ങൾ.എല്ലാ വേദനകളും ഞാൻ മറക്കുന്നു ഞാൻ ഭാഗ്യവതിയാണ് കാരണം നിങ്ങൾ എന്നെ തൊട്ടു.”
വിശ്വൻ – “നിന്നെ വെറുത്തതിന്റെ ഇരട്ടി സ്നേഹിച്ച് ഞാൻ പ്രായശ്ചിത്തം ചെയ്യുകയാണ്..!”
ചെറുപ്പത്തിൽ “രുദ്രാക്ഷം” കാണുമ്പോ ഈ സീൻ ഒട്ടും ഇഷ്ടമായില്ലായിരുന്നു. നല്ല ത്രില്ലിംഗ് ആയി പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഇടക്ക് വെറുതെ കരച്ചിലും പിഴിച്ചിലും വന്നു മടുപ്പിക്കുന്നു എന്ന ഒരു ചിന്ത ആയിരുന്നു.!
പക്ഷേ പിന്നീട് ആണ് “രുദ്രാക്ഷത്തിലെ” ഏറ്റവും മികച്ച സീൻ ആയിരുന്നു ഇതെന്ന് തോന്നിയത്. ഒരു വേശ്യാലത്തിലേക്ക് അബദ്ധത്തിൽ വന്നു പെട്ടു പോയി ജീവിതം നശിക്കാൻ പോവുന്ന ഗൗരി എന്ന പെൺകുട്ടിയെ രക്ഷിക്കാൻ വിശ്വനാഥൻ തീരുമാനിക്കുന്നു.പക്ഷേ അതിന് വേണ്ട പണമില്ലാതെ വിഷമിച്ചിരിക്കുന്ന വിശ്വന്റെ മുൻപിലേക്ക് തന്റെ ശരീരം വിറ്റ് കിട്ടിയ പണം കൊണ്ട് വന്നു ഇത് കൊണ്ട് മറ്റൊരു പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ ഗീത അവതരിപ്പിച്ച രത്നം എന്ന കഥാപാത്രം എത്തുമ്പോ… അത് വരെ അവളെ ഒരു വെറുപ്പോടെ കണ്ട വിശ്വനാഥൻ രത്നത്തിന്റെ മഹത്വം തിരിച്ചറിയുന്നു. അങ്ങനെ പണം കൊടുത്തതിന്റെ പേരിൽ അവിടുള്ള കാട്ടാളന്മാർ തല്ലി ചതച്ചു അതിന്റെ വേദന കൊണ്ട് കൊണ്ട് കരയുന്ന രത്നത്തെ വിശ്വൻ ആശ്വസിപ്പിച്ചു അവളുടെ നെറ്റിയിൽ ചുംബിക്കുന്ന ഈ സീൻ. എന്ത് ഭംഗി ആയിട്ടാണ് രഞ്ജിത് ഈ സീൻ എഴുതി വെച്ചിരിക്കുന്നത്. ഗംഭീരമായി തന്നെ ഷാജി കൈലാസ് അതെടുത്തിട്ടുമുണ്ട്.വിക്രത്തിലെ ആ ബ്ലെസ്സിങ് സീൻ കണ്ടപ്പോ ഈ സീൻ ആണ് ആദ്യം ഓർമ്മ വന്നത്, പിന്നെ മഹാനദി ക്ലൈമാക്സും.!
Respect
പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്നും പറഞ്ഞു പഴയ ഷാജി കൈലാസ് രഞ്ജിത് സിനിമകൾ വലിച്ചു കീറി അവരെ ആക്രമിക്കുന്നവരൊക്കെ ഇതൊന്നും കാണൂല.
രുദ്രാക്ഷം.
ഇതിന്റെ തെലുഗ് ഡബ്ബ് കണ്ട് ഇൻസ്പയർ ആയിട്ട് ആവണം ഗില്ലിയുടെ ഒർജിനൽ വേർഷൻ ഒക്കടു ഉണ്ടായത്. രണ്ടും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്.