Gladwin Sharun Shaji
🔷 തുപ്പാക്കി – കുറെ പരാജയങ്ങൾ സംഭവിച്ചു ആകെ ഡൌൺ ആയി നിന്ന വിജയ്ക്ക് ഒരു വമ്പൻ ബ്ലോക്ക് ബസ്റ്റർ കൊടുത്ത് വിജയ്ക്ക് ഒരു വൻ തിരിച്ചു വരവ് കൊടുത്ത ചിത്രം. അത് വരെയുള്ള വിജയ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തുപ്പാക്കി വിജയുടെ കരിയറിലെ ആദ്യ 100 കോടി പടമാണ്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജയറാമേട്ടൻ ഉണ്ടായിരുന്നു..
🔷 അല വൈകുണ്ഠപുരമുലു – കുറെ പരാജയങ്ങൾ വന്നു മങ്ങി നിന്ന അല്ലു അർജുൻ വീണ്ടും ടോപ്പിൽ ആയ ചിത്രം. അല്ലു അർജുന്റെ ആദ്യ All time Blockbuster കൂടാതെ ബാഹുബലി 2 കഴിഞ്ഞു ഇൻഡസ്ട്രിയൽ ഹിറ്റും. തെലുങ്കിൽ നിന്ന് മാത്രം 200 കോടിയും WW 270 കോടിയും നേടി ചിത്രം അല്ലു അർജുന്റെ അത് വരെയുള്ള കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ ജയറാമേട്ടൻ ഉണ്ടായിരുന്നു..
🔷 പൊന്നിയിൻ സെൽവൻ – ഈ സിനിമയിലെ മൂന്നു നായകന്മാരുടെയും കരിയറിലെ ആദ്യ ആൾ ടൈം ബ്ലോക്ബസ്റ്റർ & ഇൻഡസ്ട്രിയൽ ഹിറ്റ് . അന്യന് ശേഷം ഒരു ബ്ലോക്ക് ബസ്റ്റർ ഇല്ല എന്ന് വിമർശനം കേട്ടിരുന്ന വിക്രത്തിന് മൾട്ടിയിൽ ആണെങ്കിലും ഒരു ആൾ ടൈം ബ്ലോക്ബസ്റ്റർ കൊടുത്ത് നല്ലൊരു തിരിച്ചു വരവ് കൊടുത്ത ചിത്രം WW 500 കോടിയോളം കളക്ഷൻ നേടി ഈ സിനിമയിലെ 3 നായകന്മാരുടെയും കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മാറി. ഈ സിനിമയിലും ഒരു പ്രധാന വേഷത്തിൽ ജയറാമേട്ടൻ ഉണ്ടായിരുന്നു..
🔷 ദമാക്ക – കുറച്ചു പരാജയങ്ങൾ വന്നു ഡൌൺ ആയി നിന്ന രവി തേജക്ക് നല്ലൊരു തിരിച്ചു വരവ് കൊടുത്ത ചിത്രം. രവി തേജയുടെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ വന്ന ദമാക്ക പുള്ളിയുടെ ആദ്യ 100 കോടി ചിത്രം കൂടി ആയിരുന്നു. ഈ സിനിമയിലും ഒരു പ്രധാന വേഷത്തിൽ ജയറാമേട്ടൻ ഉണ്ടായിരുന്നു..
കേൾവിപ്പെട്ടിറിക്കാ ഭാഗ്യനായകൻ .
മലയാളത്തിൽ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ലെങ്കിലും അന്യഭാഷയിൽ ജയറാമേട്ടൻ ഒരു ഭാഗ്യതാരം ആണെന്ന് തോന്നുന്നു. നല്ലൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന നായകന്മാരുടെ കൂടെ ജയറാമേട്ടനും ചേരുമ്പോൾ ഭാഗ്യവും സംഭവിക്കുന്നു.! പ്രഭാസിന്റെ കൂടെ അഭിനയിച്ച രാധേ ശ്യാം മാത്രം ഒരു വൻ പരാജയം ആയി ചിലപ്പോൾ കണ്ണ് തട്ടാതിരിക്കാൻ ആകും.
ജയറാമേട്ടൻ നായകനായി കത്തി നിന്ന അതേ ടൈമിൽ മറ്റു ഭാഷകളിലും നായകൻ ആയി കത്തി നിന്ന അർജുൻ, ശരത് കുമാർ, സത്യരാജ്, ജഗപതി ബാബു, ശ്രീകാന്ത് പോലുള്ള പല താരങ്ങളും സപ്പോർട്ടിംഗ് വേഷങ്ങളും വില്ലൻ വേഷങ്ങളും ഒക്കെ ചെയ്തു തുടങ്ങി. ഇനിയിപ്പോ നായകൻ ആയി ഒരു തിരിച്ചുവരവിന് സാധ്യതയില്ലാത്തതുകൊണ്ട് ജയറാമേട്ടനും അത്തരം വേഷങ്ങൾ ചെയ്യട്ടെ. അങ്ങനെയുള്ള വേഷങ്ങൾ മലയാളത്തിൽ ചെയ്യുന്നതിനേക്കാൾ റീച്ചും പ്രതിഫലവും അന്യഭാഷയിൽ കിട്ടുകയും ചെയ്യും അത് കൊണ്ട് അക്കാര്യത്തിൽ പുള്ളിയെ തെറ്റ് പറയുന്നതിൽ കാര്യമില്ല.!
ജോമോന്റെ സുവിശേഷങ്ങളിലും ദമാക്കയിലും മുകേഷ് ചെയ്ത പോലത്തെ റോൾ, ബ്രോ ഡാഡിയിൽ ലാലു അലക്സ് ചെയ്ത വേഷം, അനുരാഗ കരിക്കിൻ വെള്ളത്തിൽ ബിജു മേനോൻ ചെയ്ത പോലത്തെ വേഷങ്ങൾ ഒക്കെ വരുമ്പോ മലയാളത്തിലും പുള്ളി അഭിനയിക്കട്ടെ.!
Upcoming Films of Jayaram 👇
▪️Raavanusara – Telugu
▪️Shankar Ramcharan Movie – Telugu
▪️Ponniyin Selvan 2 – Tamil
▪️Ghost – Kannada
▪️Party – Tamil
Namo – Sanskrit