Gladwin Sharun Shaji
കാര്യം പടം സീറോ ഹൈപ്പിൽ ആണ് വരുന്നത് ആർക്കും വലിയ പ്രതീക്ഷ ഇല്ലെങ്കിൽ പോലും ഒരു കാര്യത്തിൽ ഫിലിം ടീമിനോട് നല്ല ബഹുമാനം ഉണ്ട്. പടം അന്നൗൺസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൂട്ടിംഗ് തുടങ്ങി ഒരു റിലീസ് ഡേറ്റ് ലോക്ക് ചെയ്ത് കറക്റ്റ് ആയിട്ട് അപ്ഡേറ്റുകളും തന്നു. ആ ടൈമിൽ തന്നെ പടം ഇറക്കുന്നു. നല്ല പോലെ ഫിലിം പ്രൊമോഷനും ചെയ്യുന്നു. ഒരു പടത്തേയും പേടിച്ചു റിലീസ് ഡേറ്റും മാറ്റിയതുമില്ല.
ബാക്കി SG പടങ്ങൾ ഒക്കെ ചുമ്മാ അന്നൗൺസ് ചെയ്തിട്ടും എല്ലാ കൊല്ലവും സുരേഷേട്ടന്റെ പിറന്നാളിന്റെ അന്ന് ഓരോ അപ്ഡേറ്റ് വിടുന്നതല്ലാതെ ഒരനക്കവും ഇല്ല. ഇനി ഷൂട്ടിങ് കഴിഞ്ഞ പടങ്ങൾ ആണേൽ ഒരു പ്ലാനിങ്ങും ഇല്ലാതെ ട്രൈലെർ ഇറക്കി വിട്ട് മാസങ്ങൾ കഴിഞ്ഞാകും പടം ഇറക്കുന്നത്.തിരിച്ചു വരവിൽ SGക്ക് കിട്ടിയ പടങ്ങളിൽ ഒരു തടസ്സവും കൂടാതെ എല്ലാ കാര്യങ്ങളും പക്കാ പ്ലാനിങ്ങോടെ ചെയ്ത് ശരിയായ രീതിയിൽ ഇറങ്ങുന്ന ഏക സിനിമയും മേ ഹൂം മൂസയാണ്.
സുരേഷേട്ടന്റെ പടങ്ങളിൽ മാത്രമല്ല മിക്ക നടന്മാരുടെയും പടങ്ങളിലുണ്ട് ഇതേ പ്രശ്നം. ഒരു പ്ലാനിങ്ങും ഇല്ലത്തെ ഏതെങ്കിലും ഒരു റിലീസ് ഡേറ്റിൽ ഫിലിം ചാർട്ട് ചെയ്ത് ആ ടൈമിൽ വർക്ക് തീർത്തു പടം ഇറക്കാതെ നീട്ടി നീട്ടി കളിക്കുന്ന, റിലീസ് ഡേറ്റ് പോലും തീരുമാനിക്കാതെ ട്രൈലെർ ഇറക്കി വിട്ട് ഉള്ള ഹൈപ്പും തുലച്ചു കളയുന്ന മിക്ക ഫിലിം ടീമിനും കണ്ടു പഠിക്കാവുന്ന ഒരു മാതൃകയാണ് മേ ഹൂം മൂസ
ഫിലിം ടീം.! 👌