Gladwin Sharun Shaji

തട്ടത്തിൻ മറയത്തിലൂടെ ഹീറോ ആയി ഒരു തുടക്കം കിട്ടിയ നിവിൻ മുൻനിരയിലേക്ക് കേറാനും താരമൂല്യം കൂടാനുമുള്ള കാരണങ്ങളിൽ ഒന്നായി സംഭവിച്ച സിനിമയായ ഓം ശാന്തി ഓശാനയുടെ തിരക്കഥകൃത്തായി ആണ് മിഥുൻ മാനുവലിന്റെ സിനിമാജീവിതം തുടങ്ങുന്നത്..

സംവിധായകനായി അരങ്ങേറിയ ആട് സിനിമയിലൂടെ ജയസൂര്യക്ക് തന്റെ കരിയറിൽ ഏറ്റവും ഫാൻസുള്ള ഒരു കഥാപാത്രം സമ്മാനിച്ചു. ഷാജി പാപ്പനിലൂടെ മമ്മൂട്ടി, മോഹൻലാൽ ,സുരേഷ് ഗോപി,ദിലീപ് ഇവർക്ക് ശേഷം ഒരു ഐക്കോണിക് കഥാപാത്രം കിട്ടുന്ന അടുത്ത നടൻ ജയസൂര്യയായി. തുടർ ഭാഗം ആയി വന്ന ആട് 2 ജയസൂര്യയുടെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി കരിയർ ബെസ്റ്റ് FDയും അടിച്ചു കരിയർ ബെസ്റ്റ് ഗ്രോസറും ആയി..

സണ്ണി വെയ്ന് ഹീറോ ആയി നല്ലൊരു തുടക്കം കിട്ടിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രവും മിഥുൻ സംവിധാനം ചെയ്ത സിനിമ. പുള്ളി നായകനായി സിനിമകളിലെ ഏക സൂപ്പർ ഹിറ്റ് ചിത്രവും ഇതുതന്നെ..
റോമൻസിന് ശേഷം ചാക്കോച്ചന് നല്ലൊരു ബ്ലോക്ക് ബസ്റ്റർ കിട്ടുന്നതും കരിയറിലെ 3rd Phase (Best Phase) തുടങ്ങുന്നതും മിഥുൻ സംവിധാനം ചെയ്ത അഞ്ചാം പാതിരയിലൂടെ. സോളോയിൽ ചാക്കോച്ചന്റെ കരിയർ ബെസ്റ്റ് ഗ്രോസറും ഇത് തന്നെ.മൂന്നാം വരവിൽ സുരേഷ് ഗോപി ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച സിനിമയായി ഭൂരിഭാഗം പേരും പറഞ്ഞതും മിഥുന്റെ തിരക്കഥയിൽ വന്ന ഗരുഡൻ.

അങ്ങനെ ഒരുമിക്കുന്ന താരങ്ങൾക്കെല്ലാം ഭാഗ്യം കൊണ്ട് വന്നു അവരുടെ കരിയറിലെ എന്തെങ്കിലും നാഴികക്കല്ലുകൾ ആവുന്ന സിനിമകൾ കൊടുക്കുന്ന മിഥുൻ ഇനി ഒരുക്കുന്നത് ജയറാം നായകനാവുന്ന ഓസ്‌ലർ ആണ്. നല്ലൊരു വിജയം നേടി മലയാളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ജയറാമിന് ഭാഗ്യം കൊണ്ട് വരാൻ മിഥുൻ മാനുവലിനു സാധിക്കുമോ എന്ന് ജനുവരി 11ന് അറിയാം.!

You May Also Like

ഒരു സൂപ്പർ താര ചിത്രത്തിൽ നായിക വന്ന് ഇൻവെസ്റ്റിഗേഷൻ നടത്തുന്നു, എന്തൊരു റിഫ്രഷിംഗ് ഫീൽ

കഴിഞ്ഞ 43 വർഷമായിട്ട് മലയാള സിനിമയുടെ ഷോമാൻ എന്ന നിലയിൽ ഏറ്റവും മികച്ച മാസ് ചിത്രങ്ങൾ…

“നിങ്ങളെ വല്ലാതെ മിസ് ചെയ്യും, ഒരു ചിരിയോടെ എന്നെന്നും ഓർമയിലുണ്ടാവും സിദ്ദിഖ് സാർ ” സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂര്‍

സിദ്ദിഖ് സംവിധാനം ചെയ്തു 2010ല്‍ റിലീസ് ചെയ്ത ബോഡിഗാര്‍ഡിൽ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍…

ദുബായിൽ ജൂവലറിയുടെ ഉദ്‌ഘാടനത്തിന് ഡാൻസ് ചെയ്തു കാണികളെ കയ്യിലെടുത്തു ഹണിറോസ്

ഹണിറോസ് ഏറെ സുന്ദരിയാണ്. ഏതൊരു നായകനും ചേരുന്ന ശരീരപ്രകൃതം ഉള്ള നായികയാണ്. ഏറെക്കുറെ എല്ലാ നായകന്മാരുടെയും…

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അപ്പൻ കാമുകിയോട് രമിക്കുന്ന ‘അപ്പൻ’ സിനിമയിലെ കിടിലൻ രംഗം

കേരള ജനതയുടെ മനസിനെ ആഴത്തിൽ സ്പർശിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത സിനിമയാണ് അപ്പൻ. ചിത്രത്തിലെ ഒരു അടിപൊളി…