Gladwin Sharun Shaji

മലയാളസിനിമയിൽ ഫീൽ ഗുഡ്, റിയലിസ്റ്റിക്ക് പച്ചപ്പ് പടങ്ങൾ ആണ് കൂടുതലും വരുന്നത്.നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ചുമ്മാ ക്യാമറയിൽ പിടിച്ചു വെച്ച് തീയേറ്ററിൽ ഇട്ട് കാണിക്കുന്ന അവസ്ഥയാണ്.ഇങ്ങനുള്ള സിനിമകൾ പ്രേക്ഷകർക്ക് മടുത്തു അവർക്ക് വേണ്ടത് കൊടുക്കുന്ന കാശിനുള്ള സിനിമാറ്റിക്ക് എക്സ്പീരിയൻസ് ആണ്.പിന്നെ ഇങ്ങനുള്ള പരിപ്പുവട സിനിമകൾ വന്നത് കൊണ്ടു ഇൻഡസ്ട്രി എവിടെയും എത്താൻ പോണില്ല ഇൻഡസ്ട്രി വളരണമെങ്കിൽ മറ്റു ഭാഷകളിലെ പോലെ ബിഗ് ബഡ്ജറ്റ് ആക്ഷൻ പടങ്ങൾ ഇവിടെ ഇറക്കി വിജയിപ്പിക്കണം.ഇതൊക്കെ ആണ് കുറേ നാളായി മലയാളസിനിമ നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വിമർശനങ്ങൾ.

മലയാളസിനിമ പ്രേമികൾ കുറേ നാളായി മിസ്സ്‌ ചെയ്യുന്ന, കാണാനായി കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെട്ട ‘ഒറ്റ്’ തമിഴിലും മലയാളത്തിലുമായി റിലീസിന് തയ്യാറാകുകയാണ്. പക്ഷേ എന്നിട്ടും മേൽപ്പറഞ്ഞ ചെറിയ സിനിമകൾക്ക് കിട്ടുന്ന സപ്പോർട്ടോ പരിഗണനയോ പോലും എല്ലാരും കാത്തിരിക്കുന്ന വിഭാഗത്തിലുള്ള ഈ സിനിമക്ക് കിട്ടുന്നില്ല. ഈ വിമർശനങ്ങൾ ഒക്കെ ഉന്നയിച്ചവർ പോലും ഈ സിനിമയെ മൈൻഡ് ചെയ്യുന്നില്ല. പിന്നെ അങ്ങനൊരു ശ്രദ്ധ കിട്ടേണ്ട രീതിയിലുള്ള പ്രൊമോഷനോ ഒരു Wow ഫാക്ടർ ഉണ്ടാക്കുന്ന തരത്തിലുള്ള ഹൈപ്പോ ഉണ്ടാക്കാൻ ഫിലിം ടീമിന് കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷേ ഇറങ്ങിയ സ്റ്റിൽസ്, പോസ്റ്റർസ്, ട്രൈലെർ ഒക്കെ നല്ലൊരു ക്വാളിറ്റി ഫീൽ തന്നിട്ട് പോലും എല്ലാരും കാത്തിരിക്കുന്ന ടൈപ്പ് സിനിമ ആയിട്ട് പോലും അർഹിക്കുന്ന സപ്പോർട്ട് കിട്ടുന്നില്ല എന്നൊരു തോന്നൽ.

മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്നതിൽ 90% സിനിമകൾ നോക്കിയാ ഫീൽ ഗുഡ്, റിയലിസ്റ്റിക്ക്, ക്രൈം ത്രില്ലർ ഒക്കെ ആണ്. അതിലൊന്നും പെടാതെ വളരെ അപൂർവമായി ഇറങ്ങുന്ന ജേർണർ ആണ് ഈ ടൈപ്പ് ഗാങ്സ്റ്റർ മൂവീസ്. റിയാലിറ്റിയിൽ നിന്നും മാറി പക്കാ സിനിമാറ്റിക്ക് ആയിട്ട് വരുന്ന സിനിമകൾ. ഡബിൾ ബാരൽ, അണ്ടർ വേൾഡ്, ബാച്ച്ലർ പാർട്ടി,അൻവർ ഒക്കെ ആണ് ഇതിനു മുൻപ് റിലീസ് ആയ അത്തരം സിനിമകൾ.നല്ല ക്വാളിറ്റി ഉണ്ടായിട്ടും പലരുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ഈ സിനിമകൾ ഒക്കെ തീയേറ്ററിൽ പരാജയമായിരുന്നു.ഈ ഒരു ലെവൽ ക്വാളിറ്റി തന്നെയാണ് ഒറ്റിലും പ്രതീക്ഷിക്കുന്നത്. അത് ഉണ്ടായാലും ഈ സിനിമകളുടെ ലിസ്റ്റിലേക്ക് വരുമോ അതോ തീയേറ്ററിൽ ഹിറ്റായി പുതുചരിത്രം തീർക്കുമോ എന്നതൊക്കെ പ്രേക്ഷകരുടെ കയ്യിൽ.!

Leave a Reply
You May Also Like

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ?

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി(fb) ഓട്ടം കിട്ടുന്നതുകൊണ്ടു ജീവിതം…

‘മുള്ളൻകൊല്ലി വേലായുധനെ പേടിച്ചു മുണ്ട് അഴിച്ചു നിൽക്കുന്ന കീരി’, ഭീമൻ രഘു സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

കഴിഞ്ഞ ദിവസം വൈകിട്ട് നിശാ​ഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച…

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ആദ്യ ചിത്രം ‘കായ്പോള’

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ആദ്യ ചിത്രം ‘കായ്പോള’; ഏപ്രിൽ 07ന് തിയേറ്റർ റിലീസിന് ! വി.എം.ആർ…

ഉല്ലാസത്തിൽ ഇതുവരെ കണ്ട ഷെയ്ൻ നിഗമേ അല്ല… ട്രെയ്‌ലർ കാണാം

ഷെയ്ൻ നിഗത്തെ നായകനാക്കി ജീവന്‍ ജോജോ സംവിധാനം ചെയുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ…