Entertainment
മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Gladwin Sharun Shaji
മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ. ആക്ഷൻ സിനിമകളുടെ ബ്രാൻഡ്.. 🎬
ഷാജി കൈലാസ് 💥
നല്ലൊരു ആക്ഷൻ പടം വരുമ്പോ മിക്കവർക്കും തോന്നുന്ന ഒരു കാര്യമുണ്ട് ഈ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നന്നേയേനെ എന്ന്. ഈ ഒരു തോന്നിപ്പിക്കൽ തന്നെയാണ് ഇങ്ങേരെ ഒരു ബ്രാൻഡ് ആയി കൂട്ടുന്നതിന്റെ പ്രധാന കാരണം.!🔥🔥
🔷 സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് സാമാന്യം വിജയിച്ച സിനിമയായിട്ടും രഞ്ജിത് പറയുന്നത് അർഹിച്ച വിജയം ആ സിനിമക്ക് കിട്ടിയില്ല എന്നാണ്. ഒരുപക്ഷെ ഷാജി കൈലാസ് ആണ് ഉസ്താദ് സംവിധാനം ചെയ്തിരുന്നതെങ്കിൽ ആ സിനിമ ഒരു സൂപ്പർഹിറ്റ് / ബ്ലോക്ക്ബസ്റ്റർ ലെവൽ വന്നേനെ.
🔷 രഞ്ജിത്തിന്റെ ആദ്യ സംവിധാനചിത്രമായ രാവണപ്രഭു ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നിട്ട് പോലും ആ സിനിമ ഷാജി കൈലാസ് ആണ് ഡയറക്റ്റ് ചെയ്തിരുന്നതെങ്കിൽ ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ലെവൽ വന്ന് ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ചേനെ എന്ന് ചിന്തിപ്പിക്കും.
🔷 രഞ്ജി പണിക്കരുടെ ആദ്യ സംവിധാനചിത്രമായ ഭരത് ചന്ദ്രൻ IPS ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തിരുന്നതെങ്കിൽ ഉറപ്പായും ഒരു ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ലെവൽ പോയേനെ. ആ ടൈമിലെ സുരേഷ് ഗോപി – ഷാജി കൈലാസ് ചിത്രങ്ങൾ ആയ ടൈഗർ, ചിന്താമണി കൊലക്കേസ് ലെവൽ ക്വാളിറ്റി മേക്കിങ്ങിൽ ഇല്ലാതിരുന്നിട്ട് പോലും ഭരത് ചന്ദ്രൻ IPS ബ്ലോക്ക് ബസ്റ്റർ ആയെങ്കിൽ ഷാജി കൈലാസ് ആയിരുന്നു ഡയറക്ഷൻ എങ്കിൽ ഊഹിക്കാമല്ലോ ചിത്രത്തിന്റെ ക്വാളിറ്റിയും വിജയവും.
🔷 ഗംഭീരസ്ക്രിപ്റ്റിൽ അവറേജ് ഡയറക്ഷൻ ആയിട്ട് പോലും വിജയമായ സിനിമയാണ് K മധു സംവിധാനം ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി. ഷാജി കൈലാസ് ആയിരുന്നു ഡയറക്ഷൻ എങ്കിൽ ഗംഭീരസ്ക്രിപ്റ്റിനു ഒപ്പം ഗംഭീരഡയറക്ഷനും ചേർന്ന് ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയേനെ. ഇതിന്റെ തമിഴ് റീമേക് വൈക എക്സ്പ്രസ്സ് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു മേക്കിങ്ങിലെ വ്യത്യാസം ആ സിനിമ കാണുമ്പോ ശരിക്ക് മനസ്സിലാകും.പക്ഷെ നായകവേഷം ചെയ്ത ആള് ബോർ ആയത് കൊണ്ട് ആ തമിഴ് റീമേക് ഒരു മോശം അനുഭവമായി തോന്നും.
1,040 total views, 4 views today