Gladwin Sharun Shaji
മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി നീണ്ട ഇടവേളക്ക് ശേഷം സുരേഷേട്ടൻ മലയാളസിനിമയിലേക്ക് ഗംഭീരതിരിച്ചുവരവ് നടത്തിയ വരനെ ആവശ്യമുണ്ട് റിലീസ് ആയിട്ട് 3 വർഷം .എല്ലാ സുരേഷേട്ടൻ ആരാധകരും ഒരേ പോലെ കാത്തിരുന്ന ദിവസം, ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം, ഒരു തലമുറയുടെ നായകന്റെ തിരിച്ചു വരവ് ആഘോഷിച്ച ദിവസം .തിരിച്ചു വരവിൽ സുരേഷേട്ടൻ ചെയ്ത സിനിമകളിൽ ഫാൻസിന്റെ ഇടയിൽ നിന്ന് പോലും അധികം നെഗറ്റീവ് വരാതെ എല്ലാവരും ഒരേ പോലെ പോസിറ്റീവ് പറഞ്ഞ സുരേഷ് ഗോപി ചിത്രം വരനെ ആവശ്യമുണ്ട് മാത്രം ആയിരിക്കും.! .
സുരേഷേട്ടനെ തിരിച്ചു കൊണ്ട് വരാൻ തോക്കും കാക്കി വേഷവും തീപ്പൊരി ഡയലോഗും വേണമെന്നില്ല ഇങ്ങനെയും പുള്ളിയെ അവതരിപ്പിക്കാമെന്ന് അനൂപ് സത്യൻ കാട്ടി തന്നു.! .ഒരുപാട് നാളിന് ശേഷം ഒരു ബലം പിടുത്തവും ഇല്ലാതെ കോമഡിയും റൊമാൻസും സെന്റിമെൻസും അല്പം ആക്ഷനും ഒക്കെയായി മേജർ ഉണ്ണികൃഷ്ണനെന്ന കഥാപാത്രത്തെ സുരേഷേട്ടൻ വളരെ ഫ്രീ ആയിട്ട് അഭിനയിച്ചു ഫലിപ്പിച്ചു.!
ഈ സിനിമയെ പറ്റി അനൂപ് സത്യൻ പറഞ്ഞ ഒരു കാര്യമുണ്ട്, സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഡേറ്റ് ഒരുമിച്ചു കിട്ടിയാൽ മാത്രമേ ഈ സിനിമ നടക്കുള്ളൂ പകരം മറ്റാരുടെ ഡേറ്റ് കിട്ടിയാലും ഈ സിനിമ നടക്കില്ലെന്നു. സിനിമയിൽ ഇവർ രണ്ട് പേരുടെയും കോമ്പിനേഷൻ തന്നെ ആയിരുന്നു ഏറ്റവും പോസിറ്റീവ്. ഒരു ഗ്യാപ്പിന് ശേഷം സുരേഷേട്ടനും ശോഭനയും വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചു വന്നതും അതിലുപരി വീണ്ടും ആ ഭാഗ്യജോഡി ഒന്നിച്ചതും ഈ സിനിമയിലൂടെ ആയിരുന്നു..
🔹 സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യസംവിധാനസംരംഭം
🔹 ദുൽകർ സൽമാൻ നിർമ്മാണത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന സിനിമ
🔹 കല്യാണി പ്രിയദർശന്റെ മലയാളത്തിലെ ആദ്യറിലീസ്
🔹മലയാളസിനിമയിലെ മികച്ച നടികളായ ശോഭനയും ഉർവശിയും ഒന്നിച്ച ചിത്രം
അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയായിരുന്നു വരനെ ആവശ്യമുണ്ട് ❤️സുരേഷേട്ടനെ തിരിച്ചുകൊണ്ട് വരാൻ മുൻകൈ എടുത്ത സംവിധായകൻ അനൂപ് സത്യനെയും നിർമ്മാതാവ് ദുൽകർ സൽമാനെയും ഈ അവസരത്തിൽ സ്മരിക്കുന്നു 🙌