Gladwin Sharun Shaji

വിൻസെന്റ് മാഷിന്റെ സംവിധാനത്തിൽ കമൽ ഹാസ്സൻ പ്രധാന വേഷത്തിൽ എത്തി 1978ലെ ഓണം റിലീസ് ആയി എത്തിയ സിനിമയാണ് വയനാടൻ തമ്പാൻ.

നായകൻ, വില്ലൻ അങ്ങനെ ഒരു കൺസപ്റ്റ് ഈ സിനിമയിൽ ഇല്ല രണ്ടും ഒരാൾ തന്നെ ആന്റി ഹീറോ.കരിമൂർത്തി എന്ന ഉഗ്രശക്തിയെ കന്യാദാനത്തിലൂടെ പ്രീതിപ്പെടുത്തി നിത്യയൗവനത്തിനു വരംവാങ്ങിയ വൃദ്ധനായ ദുർമന്ത്രവാദിയുടെ കഥയാണ് വയനാടൻ തമ്പാൻ. രക്തയാഗത്തിലൂടെ നരബലി നൽകാൻ വേണ്ടി കന്യകകളായ സ്ത്രീകളെ വശീകരിക്കുന്നു.

 

 

അതിനായി പല വേഷത്തിൽ പല പേരിൽ പല സ്ഥലങ്ങളിൽ പല കാലഘട്ടങ്ങളിൽ അയാൾ എത്തുന്നു. കുഞ്ഞിരാമൻ ആയും ഖാദർകുട്ടി ഹാജി ആയും തോമസ് ആയും പല സ്ഥലത്തു നിന്നും പല മതത്തിലുള്ള കന്യകമാരായ പെൺകുട്ടികളെ സ്നേഹിച്ചു വശീകരിച്ചു ഒളിച്ചോടി കോട്ടയിൽ കൊണ്ട് വന്നു കരിമൂർത്തിക്ക് ബലി കൊടുക്കുന്നു.

തട്ടിക്കൊണ്ട് പോയ പെണ്ണുങ്ങളുടെ കുടുംബം തമ്പാനെ അന്വേഷിച്ചു നടക്കുന്നു തമ്പാനോടുള്ള പ്രതികാരം അടുത്ത തലമുറക്ക് കൈ മാറി കാലങ്ങൾ കടന്നു പോയി അവരൊക്കെ പ്രായമാവുമ്പോഴും തമ്പാൻ യുവാവ് ആയി അവർക്കിടയിലൂടെ ചെന്ന് വേറെയുള്ള കുടുംബത്തിലെ പെണ്ണുങ്ങളെ മയക്കി എടുത്ത് ബലി കൊടുത്ത് കൊണ്ടേ ഇരിക്കുന്നു.

 

 

പൂർണ്ണമായ നിത്യ യൗവ്വനം കിട്ടണമെങ്കിൽ 10 കന്യകമാരെ ബലി കൊടുക്കണം. അത് പൂർത്തീകരിക്കാൻ തമ്പാനു സാധിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഭാർഗവി നിലയം, ശ്രീകൃഷ്ണ പരുന്ത് പോലെ മലയാളത്തിലെ മികച്ച ഹൊറർ സിനിമകൾ സമ്മാനിച്ചിട്ടുള്ള വിൻസെന്റ് മാഷിന്റെ മറ്റൊരു ഹൊറർ ക്ലാസ്സിക് ആണ് വയനാടൻ തമ്പാൻ.കരിമൂർത്തിയുടെ തമ്പാനെ എന്നുള്ള വിളിയും ആ രൂപം ഒക്കെ കാണുമ്പോ ശരിക്കും പേടി തോന്നും. മമ്മൂട്ടിയും മോഹൻലാലും എന്തിനേറെ ജയൻ പോലും ഒരു സ്റ്റാർ ആവുന്നതിനു മുന്നേ കമൽ ഹാസ്സൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണിത് അതും 24 വയസ്സിൽ.

 

സിനിമയുടെ നല്ല ക്വാളിറ്റി പ്രിന്റ് ഒരിടത്തും കിട്ടാനില്ല.നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ റീമേക്കിന്‌ നല്ല സ്കോപ്പ് ഉള്ള സിനിമയാണിത് സന്തോഷ്‌ ശിവൻ വിചാരിച്ചാൽ ചിലപ്പോൾ അത് നടക്കും. പൃഥ്വിനെയോ ഫഹദിനെയോ നായകൻ ആക്കി ഈ സിനിമ റീമേക് ചെയ്ത് വീണ്ടും വന്നിരുന്നെങ്കിൽ ശ്രദ്ദിക്കപ്പെടും എന്ന് കരുതുന്നു. ഭാർഗവി നിലയം ഒക്കെ വീണ്ടും വരുന്ന സ്ഥിതിക്ക് അതിലും സ്കോപ് ഈ സിനിമക്ക് ഉണ്ട്.

 

Leave a Reply
You May Also Like

‘ചൂന’- നിഷ്ടൂരനായ ഒരു പൊതുശത്രുവിനെ അയാൾ പല തരത്തിൽ ദ്രോഹിച്ച ഒരു പറ്റം ആളുകൾ ചേർന്ന് ഒരു മറു പണി കൊടുക്കാൻ ശ്രമിക്കുന്നു

Vani Jayate ‘ചൂന’ എന്നാൽ ചുണ്ണാമ്പ് , ഹിന്ദിയിൽ “ചൂനാ ലഗാക്കെ ഗയാ” എന്നൊരു പ്രയോഗമുണ്ട്.…

സഹോദരിയുടെ വിയോഗത്തിന്റെ ഇരുപതാം വർഷം, ഹൃദയസ്പർശിയായ കുറിപ്പുമായി സിമ്രാൻ

ഒരുകാലത്തു തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്നു നടി സിമ്രാൻ. സിമ്രാന്റെ സഹോദരി മൊണാലും അറിയപ്പെടുന്ന താരമായിരുന്നു. എന്നാൽ നിർഭാഗ്യമെന്നു…

ആരാണ് ചിയര്‍ ഗേള്‍സ് ?

ആരാണ് ചിയര്‍ ഗേള്‍സ് ? അറിവ് തേടുന്ന പാവം പ്രവാസി ക്രിക്കറ്റ് കളിക്കിടെ ഫോറും ,…

മഹാനടൻ സത്യന്റെ 52-ാം ചരമവാർഷികം ആചരിച്ചു

മഹാനടൻ സത്യന്റെ 52-ാം ചരമവാർഷികം ആചരിച്ചു. അഭിനയചക്രവർത്തി നടൻ സത്യന്റെ 52-ാം ചരമാവാർഷികം പ്രഭാകരൻ ഫൌണ്ടേഷൻ…