????GladwinSharun

“സോഷ്യൽ മീഡിയയിലേ തള്ള് കേട്ട് അങ്ങനെ പടം കണ്ടു.”

കുറച്ചു കാലങ്ങളായി ഏതെങ്കിലും പടത്തിന് പോസിറ്റീവ് റിവ്യൂ വന്നാൽ ഫേസ്ബുക്കിൽ സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ചില റിവ്യൂസ് തുടങ്ങുന്ന സ്റ്റൈൽ ആണിത്. ഇങ്ങനെ തുടങ്ങുമ്പോ തന്നെ അറിയാം നെഗറ്റീവ് ആയിരിക്കും പറയാൻ പോവുന്നതെന്ന്. അത് കൊണ്ട് ഈ സ്റ്റൈലിലുള്ള റിവ്യൂ ആണേൽ ഫുള്ള് വായിക്കില്ല..

പടം കണ്ടു ഇഷ്ടായില്ലേൽ അത് തുറന്നു പറയാനുള്ള അവകാശം എല്ലാർക്കും ഉണ്ട് പക്ഷേ പടം തീയേറ്ററിൽ കണ്ടു പോസിറ്റീവ് പറഞ്ഞവരെയും ഹിറ്റ്‌ ആക്കിയവരെയും ഒക്കെ കുറ്റം പറയുന്നത് ഒരു മോശപ്പെട്ട പ്രവണത തന്നെയാണ്. ഭൂരിപക്ഷത്തിനു ഒരു സിനിമ ഇഷ്ടമായാൽ ആ സിനിമക്ക്‌ പോസിറ്റീവ് പറയും അത് കേട്ട് പടം എന്തോ ബാഹുബലി പോലത്തെ സംഭവമാണ് എന്നാ ഒന്ന് കണ്ടേക്കാം എന്ന മൈൻഡിൽ കാണുന്നവന് ഒരിക്കലും ആ പടം ആസ്വദിക്കാൻ പറ്റില്ല. സിനിമയിലെ ഓരോ സീൻ വരുമ്പോഴും ഇതിലിപ്പോ എന്താ, ഇതിലിപ്പോ എന്താ എന്ന ഒരു പരിശോധന മനോഭാവത്തിൽ ആവും പടം മൊത്തം കാണുന്നത്. ഒരുത്തൻ ഒരു പടം കണ്ടു FB യിൽ പോസിറ്റീവ് റിവ്യൂ ഇടുന്നത് അവനു തീയേറ്റർ എക്സ്പീരിയൻസിൽ നിന്ന് കിട്ടിയ ആസ്വാദനം വെച്ചാണ്.. ആ റിവ്യൂ വായിച്ചു അതേ ആസ്വാദനം കിട്ടണം എന്ന് വാശിപ്പിടിക്കുന്നതും അത് കിട്ടിയില്ലേൽ അങ്ങനെ റിവ്യൂ ഇട്ടവരൊക്ക പറഞ്ഞത് തള്ളാണ് പടം തീയേറ്ററിൽ കണ്ടു വിജയിപ്പിച്ചവരൊക്കെ വെറും കിഴങ്ങന്മാർ ആണ് എന്ന് വിധി എഴുതി മറ്റുള്ളവരുടെ അഭിപ്രായത്തിൽ കൈ കടത്തുന്ന പരിപാടി ആണ് കുറേ നാളുകളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.!

ഒരുപാട് ആളുകളുടെ കൂടെ നല്ല തിരക്കിൽ ഒരു സിനിമ തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ ആ സിനിമ ഇഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. വളരെ കുറച്ച് ആളുകളുടെ കൂടെയാണ് തീയേറ്ററിൽ കാണുന്നെങ്കിൽ ആ സാധ്യത കുറയും. OTT വന്ന ശേഷം ഒറ്റക്കിരുന്ന് ഫോണിൽ കാണുമ്പോൾ വീണ്ടും അത് കുറയും. അപ്പൊ പലരുടെയും ആസ്വാദനം സിനിമ കാണുന്ന സാഹചര്യം അനുസരിച്ചു മാറും.

ഇപ്പൊ ഞാനൊരു സിനിമ കാണുമ്പോ പോസിറ്റീവ് റിവ്യൂ നല്ലോണം വരുന്ന പടം ആണേലും അതിന്റെ genre അറിയാത്ത കൊണ്ട് ഇങ്ങനെയുള്ള ഒരു സിനിമ ആയിരിക്കും എന്ന മുൻവിധിയോടെ കാണില്ല. എല്ലാവരും നല്ല അഭിപ്രായം പറയുന്നതുകൊണ്ട് ഒരിക്കലും ഒരു മോശം അനുഭവമാവില്ല നല്ല അനുഭവമായിരിക്കും എന്ന് വിചാരിച്ചു കാണും. അത് കൊണ്ട് തന്നെ ഇങ്ങനെ പോസിറ്റീവ് റിവ്യൂ കേട്ട് കണ്ട ജയ ജയ ജയ ജയഹേ, ഡയറി, ജനഗണമന, ലവ് ടുഡേ പോലുള്ള മിക്ക പടങ്ങളും ഇഷ്ടപ്പെട്ടു നല്ലപോലെ ആസ്വദിക്കുകയും ചെയ്തു. കാന്താരാ ഇതുവരെ കണ്ടിട്ടില്ല എല്ലാവരും ഭയങ്കര പോസിറ്റീവ് പറയുന്നത് കേട്ട് ഭയങ്കര സംഭവം ആണ് എന്ന് കരുതി ഒരു ബാഹുബലിയോ അവതാറോ പ്രതീക്ഷിച്ചു കാണില്ല. ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട സിനിമയായത് കൊണ്ട് മോശം എക്സ്പീരിയൻസ് തരാത്ത നല്ല സിനിമയാവും എന്ന നിലയിലേ ആ ചിത്രത്തെ സമീപിക്കൂ. ഇനി പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും തീയേറ്ററിൽ ഈ പടം കണ്ടു ഇഷ്ടപ്പെട്ട പ്രേക്ഷകരെ കുറ്റം പറഞ്ഞു ഓവർ പൊക്കിയടി ആണേ തള്ള് ആണേ ഓവർറേറ്റഡ് ആണേ എന്ന് പറഞ്ഞു കരയില്ല.!

ഇപ്പൊ ഇറങ്ങുന്ന സകല പടങ്ങളും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് തീയേറ്ററിൽ ഹിറ്റായാലോ ഒരുപാട് പേര് നല്ലത് പറഞ്ഞാലോ അപ്പൊ തന്നെ ആ പടത്തെ ഓവർ റേറ്റഡ് ആക്കുന്ന പരിപാടി.! ഉടനെ OTT റിലീസ് ആവാൻ പോകുന്ന ജയ ജയ ജയ ജയ ഹേയും ഉറപ്പായും ഈ തേജോവധം നേരിടേണ്ടി വരും. തീയേറ്ററിൽ കണ്ട പ്രേക്ഷകർ നന്നായി പൊട്ടിച്ചിരിച്ചെന്നു പറഞ്ഞ കേട്ട് ഒറ്റക്ക് ഫോണിൽ ഇരുന്നു കണ്ട ശേഷം എല്ലാരും പറഞ്ഞത്ര ചിരി വന്നില്ല എന്ന ടൈപ്പ് പോസ്റ്റ്‌ കുറഞ്ഞത് 10 എണ്ണം എങ്കിലും വരാതിരിക്കില്ല..

Leave a Reply
You May Also Like

മണ്ണിന്റെ PH വ്യത്യാസം അനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത് ?

മണ്ണിന്റെ PH വ്യത്യാസം അനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത്  അറിവ് തേടുന്ന പാവം…

‘ജെ.എസ്.കെ’, സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവാഹ ആവാഹനത്തിന്റെ’ ടീസര്‍ പുറത്തിറങ്ങി

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവാഹ ആവാഹനത്തിന്റെ’ ടീസര്‍ പുറത്തിറങ്ങി. ഒരു…

മനസ് നിറയ്ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ഇന്ദ്രജിത്തും സർജാനോയും, ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയിലർ (ഇന്നത്തെ പ്രധാന സിനിമാവർത്തകൾ )

ബനാനാ റിപ്പബ്ലിക്ക് – വീണ്ടും പൊളിറ്റിക്കൽ സറ്റയർ ചിത്രം മലയാളത്തിൽ . മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ…