????GladwinSharun

1986ൽ ഇറങ്ങി ഹിറ്റായി കൾട്ട് ഫാൻ ബേസ് ഉള്ള വിക്രം സിനിമയുടെ കഥാതുടർച്ച ആവാതെ അതേ സിനിമയിലെ RAW ഏജന്റ് വിക്രം എന്ന കഥാപാത്രത്തെ മാത്രം എടുത്ത് ഒരു ന്യൂജൻ ഡയറക്ടർ വേറിട്ട സ്റ്റൈലിൽ മികച്ചതാക്കി അവതരിപ്പിച്ചിടത്താണ് വിക്രം സിനിമ ഇത്ര വലിയ മഹാവിജയം ആയി മാറിയത്.
എന്ത് കൊണ്ട് ഇതേ രീതി മലയാളത്തിലും പരീക്ഷിച്ചൂടാ എന്ന് ചിന്തിച്ചപ്പോ മനസ്സിലേക്ക് വന്നത് രണ്ടു സിനിമകളാണ്. മൂന്നാംമുറ , ഹൈവേ ????

ഈ രണ്ട് സിനിമകളിലെയും നായകകഥാപാത്രത്തെ Spin off version പോലെ പുതിയ രീതിയിൽ വീണ്ടും കൊണ്ട് വരികയാണെങ്കിൽ പൊളി ആയിരിക്കും ????.ഹൈജാക്കിങ് ബേസ് ചെയ്ത് 1988ൽ റിലീസ് ആയ മൂന്നാം മുറയിലെ അലി ഇമ്രാൻ എന്ന കഥാപാത്രവും കലക്കൻ ബിജിഎം ഉം വീണ്ടും ഒരു Rebooted version പോലെ വന്നാൽ തീ പാറും.

കൗബോയ് സ്റ്റൈലിൽ 95ൽ റിലീസ് ആയ ഹൈവേ മൂവി സുരേഷ് ഗോപിയുടെ കരിയറിൽ തന്നെ Separate Fanbase ഉള്ളൊരു മൂവി ആണ്. RAWലെ വേട്ടപ്പട്ടി എന്നറിയപ്പെടുന്ന ഏജന്റ് ശ്രീധർ പ്രസാദ് എന്ന കഥാപാത്രം, സിനിമയിലെ നല്ല സ്റ്റൈലിഷ് ആയിട്ടുള്ള Western ടൈപ്പ് തീം മ്യൂസിക്, മാൽബോറോ ജിപ്സി ഇതൊക്ക നല്ല ഫാൻസുള്ള ഐറ്റംസ് ആണ് പുതിയ സ്റ്റൈലിൽ പുതിയ കഥയിൽ അതൊക്ക വീണ്ടും കൊണ്ട് വന്നാൽ വിജയിക്കാനുള്ള നല്ല സാധ്യതയുണ്ട്.

Hitman മൂർത്തി ആയെത്തിയ വിജയരാഘവന്റെ കഥാപാത്രത്തെയും വീണ്ടും പരിഗണിക്കാവുന്ന ഒന്നാണ്. അവർ 2 പേരുടെയും കോമ്പോ സിനിമയിൽ സൂപ്പർ ആയിരുന്നു.ഒരിക്കലും ഈ 2 സിനിമയും പഴയ ഡയറക്ടർസിനെ കൊണ്ട് എടുപ്പിക്കരുത് പുതിയ സ്റ്റൈലിൽ എടുക്കാൻ കഴിവുള്ള ഏതേലും ന്യൂജൻ ഡയറക്ടർ എടുത്താൽ മാത്രമേ വിക്രത്തിൽ വർക്ക്‌ ഔട്ട്‌ ആയത് ഇവിടേം വർക്ക്‌ ഔട്ട്‌ ആകൂ.

 

**

Leave a Reply
You May Also Like

മണിരത്നത്തിനെ ഞെട്ടിച്ച 5 ഫ്ലോപ്പുകൾ

1983 -ൽ പുറത്തിറങ്ങിയ പല്ലവി അനു പല്ലവി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മണിരത്‌നം…

നടി ലെന വിവാഹിതയായി, വരൻ ആരെന്നറിയണ്ടേ… ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്യാപ്റ്റനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രശാന്ത്

ലെന മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് . സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ താന്‍ വിവാഹിതയാണെന്ന്…

എസ്‌ഐ രാജ്‌കുമാറിൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല

Remya Raj ആദ്യ ചിത്രമായ നേരം മുതൽ 2018 ൽ പുറത്തിറങ്ങിയ ആദി വരെ ഏതാണ്ട്…

നിങ്ങൾക്ക് സാന്ത്വനം വേണോ ? എങ്കിൽ കീലി ഷൂപ്പിനെ വിളിക്കാം, നോ സെക്സ് !

ആലിംഗനം ഒരു ജോലിയാണോ? അല്ലെങ്കില്‍ ആലിംഗനം ജോലിയാക്കിയവരുണ്ടോ? ⭐ ????ഉണ്ടെന്ന് പറയേണ്ടി വരും. പ്രൊഫഷണല്‍ ആലിംഗനത്തിലൂടെ…