Glass Onion A Knives Out Mystery(2022)🔞🔞🔞🔞
Unni Krishnan TR
2019 പുറത്തിറങ്ങിയ ലോകപ്രശസ്ത സിനിമയായ KNIVES OUT ൻ്റെ തുടർച്ചയായി 2022 ഇൽ പുറത്തിറങ്ങിയ കിടിലൻ ത്രില്ലർ സിനിമയാണ് Glass Onion: A Knives Out Mystery. ബിനോയിറ്റ് ബ്ലാങ്ക് എന്ന ഡിക്ടറ്റീവ് അതി ബുദ്ധിപരമായി കേസുകൾ സോൾവ് ചെയ്യുന്ന സിനിമ. പുള്ളി ഇതാ ഒരിക്കൽക്കൂടി പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ്. അതും ഒരു വ്യത്യസ്തമായ പുതിയ കേസുമായി.
സിനിമയിലേക്ക് വന്നാൽ, കോടീശ്വരനായ മൈൽസ് ബ്രോൺ സ്വന്തം പേരിലുള്ള തൻറെ പ്രൈവറ്റ് ദ്വീപിൽ ഒരു പാർട്ടി സംഘടിപ്പിക്കുകയാണ്. ഒരുപാട് പേരെ അതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാർട്ടിക്കിടയിൽ വ്യത്യസ്തമായ ഒരു ഗെയിം കളിക്കുവാൻ മൈൽസ് ബ്രോൺ അവിടെയുള്ളവരെ ക്ഷണിക്കുന്നു. എന്നാൽ അതൊരു സാധാരണ ഗെയിം ആയിരുന്നില്ല. തൻ്റെ കൊലപാതകം തന്നെ സോൾവ് ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ഗെയിം.
ഇനിയാണ് സിനിമയിലെ യഥാർത്ഥ കഥ നടക്കുന്നത്. ഗൈമിനിടയിൽ യഥാർത്ഥത്തിൽ ഒരു കൊലപാതകം തന്നെ നടക്കുന്നു. തുടർന്ന് നടക്കുന്ന അന്വേഷണവും നമ്മുടെ നായകനായ ഡിക്ടറ്റീവ് ബിനോയിറ്റ് ബ്ലാങ്ക് ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് ആണ് സിനിമയിലെ കഥ. തുടർന്ന് കാണുക.