ജിമെയില്‍ ഹാക്ക് ചെയ്യാം ?

458

001

നിങ്ങളുടെ ജിമെയില്‍ അക്കൌന്റ് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തായിരിക്കും ? ആലോചിച്ചിട്ടുണ്ടോ ?

സെക്യുരിറ്റി ഗവേഷകന്‍ അയ ഹഫിഫ് ജിമെയില്‍ അക്കൌന്റ് ഹാക്ക് ചെയ്യാം എന്ന് തെളിയിച്ചിരിക്കുകയാണ്. ജിമെയിലിലെ പാസ്സ്‌വേര്‍ഡ് റീസെറ്റ് പ്രോസസ്സിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത് .

ആദ്യം ഗൂഗിള്‍ ഉപഭോകതാക്കളെ ലകഷ്യമിട്ട് നിങ്ങളുടെ അക്കൌന്റ് ഉറപ്പാക്കുക് എന്നാ പേരില്‍  ഒരു വ്യാജ സന്ദേശം അയക്കും . കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താവ് കാണുന്നത് ജിമെയില്‍ ലോഗിന്‍ ചെയ്യാനുള്ള സ്ക്രീന്‍ ആണ് യഥാര്‍ത്ഥ പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് കഴിയുമ്പോള്‍ പുതിയ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനുള്ള സ്ക്രീന്‍ വരും .

കാണുന്നത് ജിമെയില്‍ സൈറ്റ് ആണെങ്കിലും കൊടുക്കുന്ന പാസ്സ്‌വേര്‍ഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വേറെ സൈറ്റിലേക്ക് പോകും .ഇത് ഒരു സാധാരണ ഫിഷിംഗ് അറ്റാക്ക് ആണ് ‘ക്രോസ് സൈറ്റ് റിക്വെസ്റ്റ് ഫോര്‍ജറി ‘ , ‘ക്രോസ്സ് സൈറ്റ് സ്‌ക്രിപ്ടിംഗ് ‘ മുതലായ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് സാധ്യമാക്കിയത്

അത് തെളിയിക്കാനായി ഒരു വീഡിയോയും അദ്ദേഹം ഇട്ടിട്ടുണ്ട് . വിവരം ഏതായാലും ഗൂഗിള്‍ എന്ജിനിയര്‍മാര്‍ പരിശോധിക്കുകയും ബഗ് ബൌന്ടി എന്ന ഗൂഗിള്‍ പ്രോഗ്രാം അനുസരിച് ഹഫിഫ്നു 5100 ഡോളര്‍ സമ്മാനവും നല്‍കി

Advertisements