വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (​ഗോട്ട്) ന്റെ ടീസർ പുറത്തിറങ്ങി. വിജയിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ എത്തിയിരിക്കുന്നത്. 50 സെക്കൻഡാണ് ഈ വെങ്കട്ട് പ്രഭു ചിത്രത്തിന്റെ ടീസറിന്റെ ദൈർഘ്യം

ഒരു ചേസ് രം​ഗമാണ് ടീസറിൽ കാണാനാവുക. ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത് എന്നും ടീസർ വ്യക്തമാക്കുന്നു. ഇതിലൊരു വേഷം അല്പം പ്രായമുള്ളതും മറ്റേത് ചെറുപ്പക്കാരനുമാണ്. ചിത്രത്തിനുവേണ്ടി വിജയിനെ ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ചെറുപ്പക്കാരനാക്കുന്നു എന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു.

ചിത്രത്തിലെ പുതിയ ഗാനവും റിലീസ് ചെയ്തു . ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്​യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.

സെപ്തംബർ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്. വിനായക ചതുർഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റർടൈൻമെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You May Also Like

‘അവിടേം കണ്ടു.. ഇവിടേം കണ്ടു. ഡബിളാ.. ഡബിള്!’, ഒരഡാറ് ‘കിളി പറത്തൽ’ പടം!

‘അവിടേം കണ്ടു.. ഇവിടേം കണ്ടു… ഡബിളാ.. ഡബിള്!’ Denis Villeneuve ന്റെ ഡയരക്ഷനിൽ Jake Gyllenhaal…

കെനിയയിലെ മസായ്മാരയിൽ പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ച്ചകള്‍ ആസ്വദിച്ചുകൊണ്ട് ചാക്കോച്ചനും പ്രിയയും

ഒഴിവുസമയം യാത്രയിലൂടെ ആഘോഷിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും . താരത്തിനിപ്പോൾ തിരക്കേറിയ കാലമാണ്.…

നായകനെയും പ്രതിനായകനെയും സൃഷ്ടിക്കുമ്പോൾ ഭരതൻ കാണിച്ച ശ്രദ്ധ ജിസ് ജോയ്ക്കും ബോബി സഞ്ജയിനും മാതൃകയാക്കാമായിരുന്നു

ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ എന്ന ആസിഫ് അലി ചിത്രം സമ്മിശ്ര അഭിപ്രായങ്ങൾ…

സെന്റർ കാരക്ടർ റോളിലേക്ക് വിഷ്ണു ഗോവിന്ദൻ എത്തിച്ചേർന്ന നാൾവഴികൾ ഏറെ വലുതാണ്

Aleena Varghese രണ്ടായിരത്തി പതിനേഴിൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനായി പിന്നീട് അഭിനേതാവായും…