Mega star’s God Father.

Ramsheed Mkp

*Spoiler* *alert* : സിനിമ കാണാൻ താല്പര്യം ഉള്ളവർ വായിക്കാതിരിക്കുക കുറച്ചധികം സ്പോയ്ലർ ഉണ്ടാവാൻ സാധ്യത ഉണ്ട്

ആദ്യം തന്നെ : hats off mr. Prithviraj Sukumaran. തന്റെ ആദ്യ സിനിമ തന്നെ ഇത്ര ടോപ്പ് നോച്ച്‌ ആയി നിർമിച്ചെടുത്തിന്????.ലൂസിഫർ എന്ന സിനിമയുടെ ക്വാളിറ്റി വീണ്ടും തെളിയിക്കുകയാണ് ഗോഡ് ഫാദർ. ലൂസിഫർ തെലുഗുവിൽ ചിരഞ്ജീവി ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ ഉറപ്പായിരുന്നു കുളം ആകും എന്നത് .എന്നാൽ തനി ഒരുവൻ ഒക്കെ എടുത്ത മോഹൻ രാജ ആണ് സംവിധായകൻ എന്ന് കേട്ടപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവ ഒക്കെ ആസ്ഥാനത്ത് ആക്കിയ സിനിമയാണ് പടച്ചു വിട്ടേക്കുന്നത്. ഇതിൽ ചിരഞ്ജീവിയുടെ കൈ കടത്തൽ ഉണ്ടെന്ന് 100% ഉറപ്പാണ്. സിനിമയിലേക്ക് വരിക ആണെങ്കിൽ മലയാളത്തിലെ സെയിം കോർ പ്ലോട്ട് തന്നെയാണ് സിനിമയ്ക്കും എന്നാൽ ചിരഞ്ജീവിക്ക് ലാഗ്/തൃപ്തി ലഭിക്കാത്ത ചില സീനുകൾ മാറ്റി പകരം ചിലത് ആഡ് ചെയ്തിട്ടുണ്ട്.

സിനിമയുടെ പോസിറ്റീവ് :

1 : സത്യദേവ് : മലയാളത്തിൽ വിവേക് ഒബ്രോയ്‌ ചെയ്ത ബോബി തെലുഗിൽ ജയ് ദേവ് ആണ്. ആ വേഷം ചെയ്തിരിക്കുന്നത് സത്യദേവ് എന്ന നടൻ ആണ് . മൊത്തം പടത്തിൽ ആകെ ഒരു നല്ല പെർഫോമൻസ് കണ്ടത് അങ്ങേര് മാത്രം ആണ് കിടു ആയിരുന്നു.

2. ഗ്രാൻഡ് : ലൂസിഫറിലെ പല സീനും അതിലും ഗ്രാൻഡ് ആയിട്ടാണ് ഇവിടെ എടുത്തിട്ടുള്ളത്
Eg: ഫസ്റ്റ് pkr ന്റെ മരണത്തിൽ 1000 പേരാണ് മലയാളത്തിൽ എങ്കിൽ തെലുഗു വിൽ അത് 10000 ആക്കിയിട്ടുണ്ട്, അത് പോലെ ഐറ്റം ഡാൻസിൽ കൂടുതൽ dancers ഉണ്ടായിരുന്നു, സ്റ്റേജ് കൊള്ളാം
ഇവ രണ്ടും ആണ് എനിക്ക് പൊസിറ്റിവ് ആയിട്ട് തോന്നിയ കാര്യങ്ങൾ????

ഇനി നെഗറ്റീവ്.

1.സ്റ്റീഫൻ/ഖുറേഷി- ബ്രഹ്മ/ഖുറേഷി : ലൂസിഫർ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായിരുന്നു സ്റ്റീഫൻ എന്ന കഥാപാത്രത്തിന്റെ കാരക്ടറൈസഷൻ. എപ്പോഴും ഒരു ദുരൂഹത ഉള്ളിൽ ഒളിപ്പിച്ചു സമൂഹത്തിന്റെ ഇടയിൽ ജീവിക്കുന്ന വ്യക്തി. ഖുറേഷി എന്ന അധോലോക നായകൻ ആണേലും എപ്പോഴും calm ആയി behave ചെയ്യുന്ന സ്വഭാവക്കാരൻ ഇതൊക്കെ ആയിരുന്നു ആ ഒരു കഥാപാത്രത്തിന്റെ ഐഡന്റിറ്റി. എന്നാൽ തെലുഗുവിലേക്ക് എത്തിയപ്പോൾ വെറും മാസ്സ് മസാല സിനിമകളിലെ ക്ളീഷേ നായകൻ എന്ന രീതിയിലേക്ക് മാറ്റി അതിന്റെ ഐഡന്റിറ്റി നശിപ്പിച്ചു

2.കാസ്റ്റിംഗ്:

A- ചിരഞ്ജീവി : ഒടിയൻ ശേഷം ലാലേട്ടന്റെ മുഖത്ത് പറ്റിയ പ്രശ്നങ്ങൾ കാരണം അങ്ങേർക്ക് പഴയ ആ ലെവൽ പെർഫോമൻസ് കാഴ്ച വെക്കാൻ പറ്റുമായിരുന്നില്ല ഐ ബാഗ് നഷ്ടപെട്ടതും, മുഖത്തിന്റെ തടി കുറയ്ക്കാൻ വേണ്ടി ചെയ്ത സർജറിയും ഒക്കെ ഇതിന് കാരണം ആയിരുന്നു. എന്നാൽ ലൂസിഫറിൽ ലാലേട്ടൻ തന്റെ കണ്ണുകൾ കൊണ്ട് മാത്രം ആ കഥാപാത്രത്തെ വേറെ ലെവൽ എത്തിച്ചു ( അവിടെയാണ് പ്രിത്വി എന്ന ഫാൻ ബോയ് യുടെ കഴിവും) ആ ഒരു സംഭവത്തിന്റെ പകുതി പോലും ചിരഞ്ജീവിക്ക് സ്ക്രീനിൽ എത്തിക്കാൻ പറ്റിയില്ല. പല സ്ഥലത്തും എന്തൊക്കെയോ കാണിച്ചു കൂട്ടി കയ്യിൽ നിന്ന് പോയ അവസ്ഥ ആണ്. മിക്ക സ്ഥലത്തും ഓവർ ആക്ടിങ്,എക്സ്പ്രെഷൻസ് ഒക്കെ ഇട്ട് നശിപ്പിച്ചു വെച്ചിട്ടുണ്ട്. മരിച്ച വീട്ടിൽ വരുമ്പോൾ ഉള്ള സീൻ ഒക്കെ????

B. സമുദ്രക്കനി : ഇതിലെ ഏറ്റവും വലിയ മിസ്‌കാസ്റ്റ് ആയി തോന്നിയത് അങ്ങേര് ആണ്. ലൂസിഫറിൽ മയിൽ വാഹനം ആയി അഴിഞ്ഞാടിയ ആ നടനെ ഓർക്കുന്നു????❤️

C : ബൈജു/ഷാജോണ് : ഇത് പൂർണ്ണമായും നടന്റെ തെറ്റല്ല ആ രണ്ടു കാരക്ടറിനെയും പ്രെസെന്റ ചെയ്ത രീതിയും പരിതാപകരം ആയിരുന്നു പ്രത്യേകിച്ചും ബൈജു വിന്റേത്

D- ലൂസിഫറിൽ ലാലേട്ടന്റെ കൂടെ ഉണ്ടായിരുന്ന തമിഴൻ:
ഭയങ്കര സൈലന്റ് ആയി ലാലേട്ടന്റെ കൂടെ നടക്കുന്ന തമിഴൻ കഥാപാത്രം ശരിക്കും കാണുന്ന പ്രേക്ഷകന്റെ പ്രതിനിധി ആയിരുന്നു പ്രത്യേകിച്ചും ഫസ്റ്റ് ഫൈറ്റിൽ കാണുന്ന ഓഡിയൻസിൽ ഉണ്ടായിരുന്ന രോമാഞ്ചവും അങ്ങേരുടെ മുഖത്തിൽ കാണാമായിരുന്നു. എന്നാൽ ഇവിടെ എത്തുമ്പോൾ കുറെ വിസിൽ അടിയും ഒക്കെ ആയിട്ട്????

E – ഇന്ദ്രജിത്ത് : ഇന്ദ്രജിത് ഗംഭീരം ആക്കിയ റോൾ ഏതോ പ്രായം ആയ നടൻ ചെയ്ത് കോമഡി ആക്കി
ഇതിന് പുറമെ പലരും മിസ്‌കാസ്റ്റ് ആയി തോന്നി. പൊതുവെ ഓവർ റേറ്റഡ് ആണെന്ന് പറയാറുള്ള മഞ്ജുവിന്റെ റോൾ നയൻ താര ചെയതത് കണ്ടാൽ മനസിലാവും മഞ്ജു ലെവൽ

3. ബിജിഎം : ലൂസിഫർ ഇറങ്ങിയ സമയത്ത്‌ പലരും പറഞ്ഞ കാര്യം ആണ് ദീപക് ദേവിന്റെ ബിജിഎം പോര എന്നത്. ആ പടത്തിന് അങ്ങേരുടെ വർക്കിന്റെ ഇമ്പോർടൻസ് എത്രത്തോളം ഉണ്ടെന്ന് തുടക്കത്തിലെ ആ എൻട്രി സീനിൽ തന്നെ മനസ്സിലാവും പക്കാ ഹെവി സാധനം ആയിരുന്നു എന്നാൽ ഇവിടെ അത് വെറുതെ കാതടപ്പിക്കുന്ന സാധനം ഇട്ടു നശിപ്പിച്ചു. അതു പോലെ പടത്തിൽ പല സ്ഥലത്തും (സീരിയസ് situation ഇൽ പോലും) പഴയ പ്രിയദർശൻ കോമഡി പടത്തിൽ ഇട്ട പോലുള്ള കോമഡി ബിജിഎം കേറ്റി വിട്ടിട്ടുണ്ട്.എന്തിനാണോ ആവോ????

4. റിയൽ ആയിട്ട് ഷൂട്ട് ചെയ്തത് – vfx/സെറ്റ് : മലയാളത്തിലെ എല്ലാ സീനുകളും ഒറിജിനൽ ആയിട്ട് ഷൂട്ട് ചെയ്തതാണ്. ആന്റണി പല സ്ഥലത്തും കോംപ്രമൈസ് ചെയ്യാൻ നോക്കിയപ്പോഴും പൃത്വിരാജ് വാശി പിടിച്ചു ചെയ്യിപ്പിച്ച കാര്യങ്ങൾ ആണ് ഇവ എന്നത് കേട്ടിട്ടുണ്ട് ആ സീനുകൾ പടത്തിന് എത്രത്തോളം impact നൽകുന്നുണ്ട് എന്നത് ശരിക്കും ഈ സിനിമ കാണുമ്പോൾ മനസ്സിലായി. ബോംബെ കോളനി, ബ്ലാസ്റ്റ് സീൻ ഒക്കെ റിയൽ ആയിട്ടാണ് മലയാളത്തിൽ ഷൂട്ട് ചെയ്തത്. എന്നാൽ തെലുഗുവിൽ എത്തിയപ്പോൾ ബ്ലാസ്റ്റ് ന് പകരം ഉപയോഗിച്ച vfx ഒക്കെ കൊച്ചു ടിവി ലെവൽ ആയിരുന്നു. അത് പോലെ വില്ലന്റെ സങ്കേതം ഒക്കെ സെറ്റ് ഇട്ടത് ശരിക്കും മനസ്സിലാവുന്നുണ്ട്.

5.ഫൈറ്റ് സീൻസ് : തെലുഗു സിനിമ എല്ലാ രീതിയിലും പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ ചിരഞ്ജീവി അതിനെ 80 കളിലേക്ക് കൊണ്ടു പോകുന്ന രീതിയിൽ ഉള്ള ഫൈറ്റ് സീനുകൾ ആണ് ചെയ്തു വെച്ചേക്കുന്നത്

മലയാളത്തിലെ ഫൈറ്റിന്റെ ക്വാളിറ്റി ഒക്കെ പക്കാ ആയിരുന്നു. പ്രത്യേകിച്ച് ഫസ്റ്റ് ഫയ്റ്റിൽ ആ തമിഴ് സോങ് മിക്സ് ചെയ്ത രീതി സ്ലോ/ഫാസ്റ്റ് ട്യൂണ് ന് പറ്റിയ ഫൈറ്റ്. പിന്നെ ക്ലൈമാക്സിൽ സയ്ദ് മസൂദ് എന്ന ഹിറ്റ് ഗ്രൂപ്പിന്റെ ഹെഡിന്റെയും ടീമിന്റെയും ഫൈറ്റ് അതൊക്കെ ഇവിടെ വധം ആക്കി വെച്ചിട്ടുണ്ട്

6.പി കെ ആർ ന്റെ ഭാര്യ യുടെ മരണ സീൻ കിടു കോമഡി ആയിരുന്നു
7. മലയാളത്തിലെ ഐക്കോണിക് ആയി വന്ന ആ ചവിട്ട് സീൻ ഒക്കെ നശിപ്പിച്ചിട്ടുണ്ട്.
അത് കഴിഞ്ഞുള്ള ലാലേട്ടന്റെ നോട്ടം ഒക്കെ അങ്ങേര് ഇമിറ്റേറ്റ് ചെയ്യാൻ നോക്കിയത് നല്ല കോമഡി ആയിട്ടുണ്ട്.
മലയാളത്തിൽ ആ ഷോട്ട് എടുത്ത ക്വാളിറ്റി????????

8.പാസം : ലൂസിഫറിലെ ഇമോഷണൽ സീൻസ് ശരിക്കും കണ്ട്രോൾഡ് ആയിട്ടാണ് എടുത്തത്. എന്നാൽ അത് ശരിക്കും impact നൽകുന്നുമുണ്ട്. ഇവിടെ ആണേൽ കുറെ സെന്റിമെന്റ്റ് സീനും സെന്റി സോങ്ങും ഒക്കെ കുത്തി കേറ്റി വെച്ചിട്ടുണ്ട്. എന്നാൽ യാതൊരുവിധ impact നൽകുന്നുമില്ല
9. സൽമാൻ ഖാൻ : പടത്തിലെ ഏറ്റവും കോമഡി ആയി തോന്നിയത് സൽമാൻ ഖാൻ എന്ന നടൻ ആണ്.
മലയാളത്തിൽ പ്രിത്വി ചെയ്ത റോൾ സൽമാൻ ചെയ്യുമ്പോൾ അതിനേക്കാൾ മികച്ചതാക്കും എന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ അതിനെ ഒരു മുഴുനീള കോമഡി ആക്കി വെച്ചിട്ടുണ്ട്. പ്രഭാസിനെ പോലെ ഇങ്ങേരെയും പടത്തിൽ മുഴുവനായി vfx ഉപയോഗിച്ചു ചെയ്തതാണെന്ന് തോന്നുന്നു. ലക്കി ദി റേസർ എന്ന അല്ലു അർജുൻ പടത്തിലെ ബ്രഹ്‌മാനന്ദം ചെയ്ത കിൽ ബിൽ പാണ്ഡെ എന്ന കഥാപാത്രത്തെ ആണ് ഓർമ വന്നത്.ഇൻട്രോ സീനിലെ vfx, ബൈക്ക് റൈഡിങ്, ബൈക്കിൽ ഫിറ്റ് ചെയ്ത റോക്കറ്റ് ഒക്കെ കണ്ടപ്പോൾ സ്പൂഫ് ആണെന്ന് തോന്നി. അതിലും വലിയ അവ*തം ആണ് ക്ളൈമാക്സിൽ കാണിച്ചു വെച്ചേക്കുന്നത്.
വലിയ ട്രക്ക് ഒക്കെ ഷോള്ഡര് കൊണ്ട് തള്ളി മാറ്റുന്ന സീൻ ഒക്കെ ഉണ്ട്????

10: ടോവിനോ യുടെ കാരക്ടർ ഒഴിവാക്കി : ലൂസിഫറിലേ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ ജതിൻ രാം ദാസിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാരക്ടറിനെ എന്തിന് ഒഴിവാക്കി എന്ന് ഒരു പിടിയും ഇല്ല
സ്റ്റീഫൻ ആരായിരുന്നു, എന്താണ് സ്റ്റീഫൻ-pkr ബന്ധം എന്നൊക്കെ അറിയാവുന്നതും എല്ലാത്തിനെയും കണക്ട് ചെയ്യുന്നതുമായ ഈ കാരക്ടർ ഇല്ലാതെ എങ്ങനെ രണ്ടാം ഭാഗം എടുക്കും എന്നത് കാണാൻ ആഗ്രഹം ഉണ്ട്
11.ക്ലൈമാക്സ് : എല്ലാം കൊണ്ടും ഒരു കോമഡി ആക്കിയ ക്ലൈമാക്സ് ആണ് ഇതിന്റേത് : 80-90 കളിൽ കണ്ട പെണ്കുട്ടിയെ തട്ടി കൊണ്ടു പോയി ഭീഷണി പെടുത്തുന്ന വില്ലൻ,നായകന്റെ ഗണിലെ ഓരോ ബുള്ളറ്റ് കൊണ്ടും മരിക്കുന്ന വില്ലൻ, വില്ലന്മാർ 500 ബുള്ളറ്റ് വെച്ചാലും ഒരെണ്ണം പോലും കൊള്ളാത്ത നായകനും ടീമും ഒക്കെ അടങ്ങുന്ന ഫ്രഷ് സാധനം.

ഇതൊക്കെ പോരാഞ്ഞിട്ട് ക്ളൈമാക്സിൽ ട്വിസ്റ്റ് എന്ന് പറഞ്ഞു മറ്റൊരു കോമഡി.പടത്തിലെ ആകെ പൊസിറ്റിവ് ആയ വില്ലനെ കൊല്ലുന്ന സീൻ???? അതിനെയും നശിപ്പിച്ചു.ഖുറേഷി ആണെന്ന് പറയുന്ന സീനിൽ കാണിച്ചു വെച്ചേക്കുന്നത് ഒക്കെ വേറെ ലെവൽ ആണ്????മൊത്തത്തിൽ പറഞ്ഞാൽ ലൂസിഫർ കണ്ടവർക്ക് സ്പൂഫ് ആയും കാണാത്തവർക്ക് ആവറേജ് ( മുരളി ഗോപി എഴുതിയ സ്റ്റോറി കൊണ്ട് മാത്രം) ആയും തോന്നാം. Empuran റൈറ്റ് കൂടി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം തെലുഗു കണ്ട ഒരുത്തൻ മലയാളം കാണുമ്പോൾ മലയാളം ടെക്നിക്കലി അഡ്വാൻസ്ഡ് അല്ല എന്നൊക്കെ ഉള്ള ആരോപണം ഒക്കെ മാറി കിട്ടും. 30 കോടിക്കകത്ത് മലയാളത്തിൽ എടുത്ത സാധനത്തിന്റെ പകുതി പെര്ഫെക്ഷൻ പോലും 200 കോടി മുടക്കിയ തെലുഗുവിൽ ഇല്ല ( സൽമാൻ ഫ്രീ ആയിട്ടാണ് അഭിനയിച്ചത്)

Leave a Reply
You May Also Like

“പൂച്ച കടിച്ചതായും സിംഹവാലനായും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്” , സുരേഷ് ഗോപിയുടെ സാമൂഹ്യമാധ്യമ പോസ്റ്റ്

സുരേഷ് ഗോപിയുടെ താടി പരിഹാസങ്ങൾക്കും ട്രോളുകൾക്കും മകൾ ഗോകുൽ സുരേഷിന്റെ ഉശിരൻ മറുപടികൾക്കും ഒക്കെ വഴിവച്ചതായി…

സണ്ണിയുടെ ആരാധകനാണോ ? എങ്കിൽ ചിക്കൻ വിലകുറച്ചു കിട്ടും

സണ്ണി ലിയോണിനെ അറിയാത്തവർ ആരുമില്ല. ഒരുകാലത്തു യുവാക്കളുടെ സിരകളെ ജ്വലിപ്പിക്കുകയും പിന്നീട് അതെല്ലാം ഉപേക്ഷിച്ചു സിനിമയിൽ…

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത് ആരായിരുന്നാലും വലിയവനോ…

തമിഴ്, മലയാളം സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു 

തമിഴ്, മലയാളം സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു തമിഴ് സിനിമാ –…