ദൈവങ്ങൾ അഥവാ ഭാവനാ സന്തതികള്‍

0
578

ഭാവനാ സന്തതികള്‍. 

രാജു വാടാനപ്പള്ളി (Raju Vatanappally)എഴുതുന്നു

കഴിഞ്ഞ നാല്‍പ്പതിനായിരം വർഷം. ഈ കാലത്തും ഭൂമിയില്‍ മഌഷ്യഌണ്ട്‌. എല്ലാ അർത്ഥത്തിലും നാം തന്നെ; ആധുനിക മഌഷ്യന്‍. വ്യത്യാസം ഒന്ന്‌ മാത്രം, അവർ ശിലായുഗത്തിലും ഇന്ന്‌ നാം കമ്പ്യൂട്ടർ യുഗത്തിലും ആണെന്നുള്ളതാണ്‌. അതായത്‌, രണ്ടുപേരുടേയും ജീവിതനിലവാരത്തിലുള്ള വിഭിന്നതക്ക്‌ കാരണം തികച്ചും സാംസ്‌കാരികം.

ശിലായുഗത്തില്‍ നിന്നും നാം എങ്ങിനെയായിരുന്നു ഇന്നത്തെ ആധുനിക ഘട്ടത്തിലേക്ക്‌ എത്തിച്ചേർന്നത്‌?.

ഇതിലെ പരമഘടകം നമ്മുടെ മസ്‌തിഷ്‌കമാണ്‌. അതുപയോഗിച്ച്‌ കൊണ്ട്‌ നമ്മുടെ പൂർവീകർ (നാം ഇപ്പോഴും) ചിന്തിച്ചു, ഭാവന ചെയ്‌തു, വിശകലനങ്ങള്‍ നടത്തി. അതു വഴി അറിവുകള്‍ ഉല്‍പ്പാദിപ്പിച്ചു, അറിവുകള്‍ ഉപകരണങ്ങളെ നിർമ്മിച്ചു, ഉപകരണങ്ങള്‍ സംസ്‌കാരങ്ങളെ സൃഷ്‌ടിച്ചു. ഒപ്പം ഇവയെല്ലാം തുടർച്ചയായി പരിഷ്‌കരിച്ചു കൊണ്ടിരുന്നു.

അതിലൂടെ

അറിവുകള്‍ പരിഷ്‌കരിക്കപ്പടുന്നു.
അറിവുകള്‍ ഉപകരണങ്ങളെ പരിഷ്‌കരിക്കുന്നു.
ഉപകരണങ്ങള്‍ സംസ്‌കാരങ്ങളെ പരിഷ്‌കരിക്കുന്നു. അങ്ങനെയാണ്‌ നാം നാല്‍പ്പതിനായിരം വർഷം തൊട്ടുള്ള ഉത്തരപ്രാചീനശിലായുഗം കടന്ന്‌ പതിനായിരം വർഷം തൊട്ടുള്ള നവീനശിലായുഗത്തിലേക്ക്‌ കടക്കുന്നതും അവിടെ നിന്നും ആറായിരം വർഷം തൊട്ടുള്ള നാഗരികതയിലേക്കും തുടർന്ന്‌ ചെമ്പ്‌, പിച്ചള, ഇരുമ്പ്‌ തുടങ്ങിയ യുഗങ്ങളിലേക്കും കടക്കുന്നത്‌.

ഇവിടെയെല്ലാം നാം കാണുന്നത്‌, മാനവന്റെ അതിജീവനത്തിനായിട്ടുള്ള സൃഷ്‌ടിപരമായ മുന്നേറ്റങ്ങളെയാണ്‌. അതെ, നാം നമ്മുടെ അതിജീവനത്തിനായി ഓരോരോ ഘടകങ്ങളെ അതതു കാലങ്ങളില്‍ സൃഷ്‌ടിക്കുകയാണ്‌. അതുവഴി നാം നമ്മെത്തന്നെയും സൃഷ്‌ടിക്കുകയാണ്‌.

അപ്രകാരം അതിജീവനത്തിനായി നാം സൃഷ്‌ടിച്ചെടുത്ത ഒരു ഘടകമാണ്‌ ദൈവങ്ങള്‍. തികച്ചും ഭാവനാ സന്തതികള്‍. ഇന്നത്തെ പ്രപഞ്ചസൃഷ്‌ടാക്കളായ ദൈവങ്ങളെല്ലാം, മഌഷ്യന്റെ ഭാനയാകുന്ന ചൂളയിലിട്ട്‌, അനേകായിരം വർഷങ്ങളിലൂടെ ഉരുക്കിയുരുക്കിയെടുത്തതിന്റെ ഫലങ്ങളാണ്‌. ആ ഉരുക്കല്‍ പ്രക്രിയയില്‍ അല്ലെങ്കില്‍ പരിഷ്‌കരണ പ്രക്രയയില്‍ അനേകമനേകം പൂർവീക ദൈവങ്ങളെ ഉടച്ചുവാർക്കേണ്ടിവന്നു. അതായത്‌, മഌഷ്യന്റെ ഭാവനാ പാലാഴിയില്‍ നൂറ്റൊന്നല്ല ആയിരത്തൊന്നു തവണ കടഞ്ഞെടുത്തപ്പോഴാണ്‌; അതെ ഇന്നത്തെ മൊതലുകള്‍, പ്രപഞ്ച സൃഷ്‌ടാക്കള്‍ ഉയർന്നുവന്നത്‌.

അറിയുക, ഈ ദൈവങ്ങള്‍ ഇന്നത്തേക്കുള്ളത്‌ മാത്രമാണ്‌. അവ, എന്നന്നേക്കുമുള്ളതല്ല; അതായത്‌ ഇവർ ഇന്നലെ ഇല്ല. അതുകൊണ്ടാണ്‌ കഴിഞ്ഞ നാല്‍പ്പതിനായിരം വർഷം തൊട്ടുള്ള കാലത്തും എല്ലാ അർത്ഥത്തിലുമുള്ള ഇന്നത്തെ മഌഷ്യന്‍ ഉണ്ടായീട്ടും അവർക്ക്‌

ഒരു കൃഷ്‌ണന്‍ ഇല്ലാതെ പോയത്‌,
ഒരു യഹോവ ഇല്ലാതെ പോയത്‌,
ഒരു അല്ലാഹു ഇല്ലാതെ പോയത്‌.

നാം നമ്മെ അറിയുക. നമ്മളാണ്‌ സൃഷ്‌ടാക്കളെന്നുള്ള പരമസത്യം അറിയുക. അതിന്‌ നമ്മുടെ ചരിത്രം പഠിക്കുക മാത്രമേ വഴിയുള്ളു.

====

മഌഷ്യന്‌ പറ്റിയ ഏറ്റവും വലിയ അബദ്ധം.അതിന്‌ കിട്ടിയ ശിക്ഷയോ?; അതികഠോരവും.

അതെ, മഌഷ്യവംശത്തിന്‌ പറ്റിയ വലിയൊരു തെറ്റാണ്‌; മഌഷ്യന്റെ മരണത്തിന്‌ ശേഷവും നശിക്കാത്ത ഒരു ഉണ്മയണ്ടെന്നും, അതിന്റെ പേരാണ്‌ ആത്‌മാവെന്നും; അതുള്ളതുകൊണ്ടുതന്നെ മഌഷ്യന്‌ മരണാനന്തരം ജീവിതമുണ്ടെന്നും ഉള്ള വിശ്വാസം. ഇതൊരു കൊടിയ വിപത്തായി മാനവവംശത്തിന്‌ മേല്‍ ആഞ്ഞ്‌ പതിക്കുന്നു, പില്‍ക്കാലങ്ങളില്‍.
ഇന്നത്തെ, പ്രപഞ്ചസൃഷ്‌ടാക്കളായ ദൈവങ്ങളടക്കം സകലവിധ ദേവതകളേയും മഌഷ്യന്‍ സൃഷ്‌ടിച്ചെടുത്തത്‌; മാനവന്‌ മരണത്തിന്‌ ശേഷവും ജീവിതമുണ്ടെന്ന ആദിമ വിശ്വാസത്തില്‍ നിന്നാണ്‌. ശിലായുഗത്തില്‍ നിന്ന്‌, പ്രതേ്യ കിച്ച്‌ കഴിഞ്ഞ 40,000 വർഷം തൊട്ട്‌ തുടങ്ങുന്ന ഉത്തരപ്രാചീന ശിലായുഗം മുതല്‍, പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ മഌഷ്യന്‍, ഇന്നത്തെ ആധുനിക മഌഷ്യനാകുന്ന ആ കാലം മുതല്‍ നമ്മോടപ്പം കൂടിയ ഭാവനാസന്തതിയാണ്‌, മരണത്തിന്‌ ശേഷവും ജീവിക്കുന്ന ഒന്ന്‌, ആത്‌മാവ്‌ ഉണ്ടെന്നുള്ള വിശ്വാസം.

ആത്‌മാവുണ്ടെന്നുള്ള വിശ്വാസം, അത്‌ സ്ഥായിയായി ഉത്ഭവിച്ചേടത്ത്‌ അങ്ങനെത്തന്നെ നിന്നില്ല.

ഉത്തരപ്രാചീന ശിലായുഗം തൊട്ടിങ്ങോട്ട്‌, മഌഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിവ്‌്‌ നേടുകയും, അത്‌ ഉപകരണങ്ങളെ പരിഷ്‌കരിക്കുകയും ഉപകരണങ്ങള്‍ സംസ്‌കാരത്തെ മാറ്റുകയും ചെയ്യുന്നതോടപ്പം ആത്‌മാവ്‌ എന്ന വിശ്വാസവും പരിഷ്‌കരിക്കപ്പെടുന്നു. ആത്‌മാവ്‌, മരണാനന്തരജീവിതം എന്ന അടിത്തറയില്‍ നിന്നും, തുടർന്ന്‌ കാലങ്ങളിലൂടെ നടന്ന അതിന്റെ പരിഷ്‌കരണങ്ങളിലൂടെ, എപ്രകാരം, മഌഷ്യന്‍ പില്‍ക്കാലങ്ങളില്‍ ദൈവങ്ങളേയും മതങ്ങളേയും നിർമ്മിച്ചെടുത്തു എന്ന്‌, മതചരിത്രം നമ്മെ പഠിപ്പിച്ചു തരുന്നു.
ഇതെല്ലാം അനേകായിരം വർഷം കൊണ്ട്‌, അതിലൂടെ സംഭവിച്ച സാംസ്‌കാരിക വികാസത്തിലൂടെ മാനവന്‍ സാധിച്ചെടുത്തതാണ്‌. അല്ലാതെ കഴിഞ്ഞ രണ്ടായിരം വർഷത്തിന്‌ ശേഷം ചിലർക്ക്‌ ദിവ്യവെളിപാട്‌ കിട്ടിയതുകൊണ്ട്‌ ഉണ്ടായതല്ല.

എഴുപത്‌ ലക്ഷം വർഷം നീണ്ട, മഌഷ്യപരിണാമ ചരിത്രത്തില്‍, മഌഷ്യന്‍ മഌഷ്യനായ ഈ ആധുനിക കാലത്ത്‌, അവന്‌ പറ്റിയ ഭീമാബദ്ധമാണ്‌ ദൈവങ്ങളും മതങ്ങളും. വിദൂരമായ ഭൂതകാലങ്ങളില്‍, മഌഷ്യന്‍ മഌഷ്യനായി പരിണമിച്ചുകൊണ്ടിരുന്ന കാലങ്ങളില്‍ എന്തുകൊണ്ട്‌ ദൈവങ്ങളുണ്ടായില്ല?.

ദൈവത്തെ സൃഷ്‌ടിക്കണമെങ്കില്‍, തലച്ചോർ വികസിക്കണം. അതില്‍ ചിന്തയുണ്ടാവണം, ഭാവനയുണ്ടാവണം. അതുണ്ടായപ്പോഴൊ?.
ആത്‌മാവുണ്ടാക്കി, മരണാനന്തരലോകമുണ്ടാക്കി, മതങ്ങളേയും ദൈവങ്ങളേയും ഉണ്ടാക്കി.

മഌഷ്യനാരാ മോന്‍.

Advertisements