0XrPOCIAd_M------നാലാം വയസ്സ് പൂര്‍ത്തി ആയപ്പോള്‍ തുടങ്ങിയതാ സന്ധ്യ ആയാല്‍ നാമം ചൊല്ലിക്കല്‍ അതും ചുമ്മാ എങ്ങിനെയെങ്കിലും ചൊല്ലാന്‍ പറ്റില്ല സ്ഫുടം ആയി ഈണത്തില്‍ ചൊല്ലണം.ഇതാണ് രണ്ടാം ക്ലാസ്സില്‍ എത്തിയപോള്‍ കൂടെ പദ്യം ഗുണന പട്ടിക ഒക്കെ ചൊല്ലേണം ,നോക്കണേ ഒരു ഗതി കേടു ,എളുപ്പം ഉള്ള കാര്യം ആണോ ഇത് .അച്ചാച്ചന്‍ അടുത്തിരുന്നാല്‍ അറിയുന്ന കാര്യം പോലും മറന്നു പോകും അപ്പോള്‍ ആണ് പതിനാര്‍ പതിനാര്‍ ഇരുന്നൂട്ടിഅന്പതാര് വരെ ചെല്ലുന്നത് ‘ഇരുന്നു ഊറ്റിയാല്‍ അന്പതാര് ആണ് എങ്കില്‍ കിടന്നു ഊറ്റിയാലോ എന്ന് മനസ്സില്‍ പറയും ”

വളര്‍ന്നു വരും തോറും ഇതൊക്കെ വലിയ ശല്യം ആയി തുടങ്ങി ഇല്ല ഇത്തരം അനാചാരങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ ആവില്ല .നായര്‍മ്മാരുടെ ആഡ്യന്‍ സംസ്ക്കാരം ഈ പുതു തലമുറയായ എന്നില്‍ അടിചെല്പിക്കുകയോ ഇല്ല സമ്മതിക്കില്ല ,നഷ്ട്ടപെടാന്‍ എനിക്ക് കൈവിലങ്ങുകള്‍ മാത്രം എന്ന് ഞാന്‍ സ്വയം പ്രഖ്യാപിച്ചു.ഇത്തരം അനാചാരങ്ങളില്‍ നിന്ന് പുറത്തു ചാടാന്‍ അത് തന്നെ ശരിയായ വഴി ,വിപ്ലവം അതെ ഞാന്‍ നിരീശ്വര വാദി ആയി .വിളക്ക് കൊളുത്തലും അമ്പലത്തില്‍ പോക്കും അടക്കം ഉള്ള കാര്യങ്ങളെ പുച്ഛിച്ചു ചോദ്യം ചെയ്തു .വീട്ടുകാരോട് പലയിടത്തും വെച്ച് ഏറ്റുമുട്ടി .

പലപ്പോഴും മരദ്ദനങ്ങള്‍ സഹികേണ്ടി വന്നു വെടിയുണ്ടക്കു മുന്‍പില്‍ വിരിമാര് കാട്ടിയ വിപ്ലവ നായകരെ മനസ്സില്‍ ഓര്‍ത്തു സ്വാതന്ത്ര്യത്തിന്‍ ആയി ഉള്ള കടുത്ത പോരാട്ടങ്ങള്‍ .ദൈവം സഹായിച്ചു കോളജ് വരെ എത്തി അയ്യോ സോറി സോറി നിരീശ്വര വാദി ആണ് എന്ന് മറന്നു ദൈവത്തെ അറിയാതെ വിളിച്ചതാ കേട്ടോ .അത്യവശ്യം ക്ലാസ് കട്ട് ചെയ്തു ഒരു സിനിമ കാണാനോ,ക്യാന്റീനില്‍ പോയി ഒരു വട കഴിക്കാനോ പോലും ദാരിദ്ര്യം അനുവദിക്കാതെ ആയി ,എണ്ണി ചുട്ട അപ്പം പോലെ വഴിച്ചിലവിനു മാത്രം കണക്കു പറഞ്ഞു തരുന്ന ബൂര്‍ഷകള്‍ ആയ വീട്ടുകാര്‍ ,ഇങനെ പോയാല്‍ ഉള്ളവനില്‍ നിന്ന്നും ഇല്ലത്തവനിലെക്കുള്ള അന്തരം എങ്ങിനെ കുറയും പക്ഷെ ഒരു തരത്തിലും സാമ്രജ്യത്വ ശക്തികളെ എന്റെ വഴിക്ക് കൊണ്ട് വരാന്‍ കഴിഞ്ഞില്ല അങ്ങിനെ ആണ് ഞാന്‍ സ്വയം പര്യപ്തന്‍ ആവാന്‍ ഉള്ള വഴി തിരഞ്ഞത് .

ഇലക്ട്രോണിക്സ് പഠിക്കുക അതെ എങ്കില്‍ സൈഡായി ചില്ലറ മെക്കാനിസം കാണിച്ചു പോകറ്റ് മണി തരപെടുത്താം ,ആത്മാര്‍ത്ഥം ആയി തന്നെ പഠനം ആരംഭിച്ചു ഊ വീണ്ടും അബദ്ധം നിരീശ്വര വാദി ആയ എനിക്ക് അതമാവാണോ പിന്നെ ഉള്ളത് അപ്പോള്‍ ആ പദം എനിക്ക് നിഷിദ്ധം തന്നെ .ശക്തമായ പഠനം എന്ന് പറയാം തല്‍ക്കാലം .

അങ്ങനെ ഇരിക്കെ ആണ് എന്റെ ഒരു സുഹൃത്തു {ആശാനേ കുറിച്ച് പറഞ്ഞാല്‍ അല്പം തരികിട പരിപാടികള്‍ കൈവശം ഉണ്ട് .ചില്ലറ ക്രയവിക്രയങ്ങള്‍ ഒക്കെ നടത്തി പോക്കറ്റ് മണി ഒപ്പിച്ചു സ്വയം പര്യാപതന് ആയി ജീവിക്കുന്നവന്‍ ആണ്.}ഒരു ഒഴിവു ദിവസം അവന്‍ എന്നെ വന്നു വിളിച്ചു അവന്‍ കച്ചവടം നടത്തിയ ഒരു ടി വി രണ്ടാം ദിവസം തന്നെ തനി സ്വഭാവം കാണിച്ചു.പക്ഷെ അവന്‍ പറഞ്ഞത് ചെറിയ ഒരു ലൂസ് കോണ്ടാക്റ്റ് ആണ് എന്നാ ആ ധൈര്യത്തില്‍ ഞാന്‍ കൂടെ പോയി ആദ്യത്തെ പണി കിട്ടിയ സന്തോഷവും .

അവിടെ ചെന്നപ്പോള്‍ ഒരു എക്സ് മിലിട്ടറി ചേട്ടന്‍ കണ്ടാലെ പേടി ആകും .എന്‍റെ സുഹൃത്ത്‌ എന്നെ അദേഹത്തിന് പരിചയപെടുത്തി ഇത് സോണിയുടെ കമ്പനി മെക്കാനിക് ആണ് ,അപ്പോഴാണ് അവന്‍റെ ചതിയുടെ ഏകദെശ രൂപം ഞാന്‍ മനസ്സില്‍ ആക്കിയത് ,ഇപ്പോള്‍ വരാം എന്ന് പറഞ്ഞു അവന്‍ മുങ്ങിയപോള്‍ എല്ലാം പൂര്‍ണ്ണം .പൂച്ചയുടെ മുന്നില്‍ പെട്ട എലിയെ പോലെ ഞാന്‍ ………..

അദേഹം ടി വി കാണിച്ചു തന്നു ,പുറകു വശത്തെ കവര്‍ അഴിക്കാന്‍ തുടങി മൈഡിന്‍ ജപ്പാന്‍ കഷ്ട്ടം ഈ തെണ്ടികള്‍ മനുഷ്യനെ മിനക്കെടുത്താന്‍ ഓരോന്ന് കണ്ടു പിടിക്കും എന്നൊക്കെ പ്രാവി ,ഒരു വിധം തുറന്നു .എന്‍റെ എന്‍റെ തല കറങ്ങി .തൃശൂര്‍ പൂരത്തിന്റെ ലൈവ് ദൂരെനിന്നു കാണുന്ന പോലെ തോന്നി എനിക്ക് .എന്തൊക്കെ നോക്കിയിട്ടും ഒരു രക്ഷയും കാണുനില്ല .ഇടയ്ക്കു ആ ചേട്ടനെ നോക്കും അദേഹം മീശയും തടവി എന്നെ തന്നെ നോക്കി പ്രതീക്ഷക്കു തിരിയും കൊളുത്തി ഇരിക്കുകയാണ് .അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മവന്നത്‌ .കണ്ക്കാര്‍ കാവില്‍ അമ്മക്ക് വെടി വഴിപാടു നേര്‍ന്നാല്‍ ഏതു ആഗ്രഹവും നടക്കുമെത്രേ .ഏതു നിരീശ്വര വാദിയും ഇത്തരം സന്ദര്‍ഭത്തില്‍ ഇശ്വര വിശ്വാസി ആകും .

ഈ ടിവി നേരെ ആയാല്‍ അഞ്ചു വെടി പോട്ടിക്കാമേ എന്ന് മനം ഉരുകി പ്രാര്‍ത്ഥിച്ചു .എങ്ങിനെ ഒക്കയോ തട്ടി തിരിഞ്ഞു ആ സാധനത്തില്‍ നിന്ന് ശ്ശെ എന്നാ ഒരു ഒച്ചയും ലൈറ്റും വന്നു [എങ്ങിനെ എന്ന് ഇന്നും എനിക്ക് ഒരു പിടിയും ഇല്ല ]അയാള്‍ നീട്ടിയ പൈസ വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു പോക്കറ്റില്‍ ഇട്ടു മടങ്ങുമ്പോള്‍ യുക്തി ചിന്ത വീണ്ടും എന്നെ നിരേശ്വരവാദതിലെക്കു തള്ളി വിട്ടു എങ്കിലും ഇത്തരം പല അനുഭവങ്ങളിലൂടെ ഞാന്‍ ഇശ്വര നിരീശ്വര വാദങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു .

ഇന്ന് രാവിലെ ടിവി കണ്ടപ്പോള്‍ അതില്‍ ഒരു ന്യൂസ് കണ്ടു ജപ്പാനില്‍ സാമ്പത്തിക മാന്ദ്യത്തില്‍ പ്രതിഷേധിച്ചു അവര്‍ ദൈവത്തെ തല്ലുക എന്ന് ഒരു ആചാരം നടത്തുന്നു .ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരു തടി ദേവന്‍ ആയി സങ്കല്‍പ്പിച്ചാണ് പരിപാടി .ഓഹോ ജപ്പാന്‍ കാര്‍ അനേകം കണ്ടു പിടുത്വം നടത്തിയവര്‍ ആണ് എന്നാല്‍ സംശയികേണ്ട ദൈവം ഉണ്ട് എന്ന് ഉറപ്പായി .ആലാതെ അവര്‍ തല്ലാന്‍ പോകില്ലല്ലോ .വീണ്ടും സംശയം ദൈവം ഒന്നേ ഉള്ളോ അതോ മുപ്പത്തിമുക്കോടി ഉണ്ടോ കഷ്ട്ടം ഈ യുക്തി ഉണ്ടാക്കുന്ന ഓരോ പോല്ലാപ്പേ .

അപ്പോള്‍ തലച്ചോറില്‍ ഒരു കൊള്ളിയാന്‍ മിന്നി ഒന്നേ ഉള്ളു എങ്കില്‍ ഉലക്ക കൊണ്ട് അടിക്കണം എന്ന് അച്ഛന്‍ പറയാറുള്ളത് .സത്യം ഇപ്പോള്‍ മനസ്സില്‍ ആയി പഴംചൊല്ലില്‍ പതിര് ഇല്ല .ചുമ്മാതാണോ ജപ്പാന്‍ കാര്‍ ദൈവത്തെ ഇട്ടു കീറുന്നത് ഒന്നേ ഉള്ളു ആശാന്‍ .ഇനി ഇതില്‍ സംശയം വേണ്ട കാര്യം ഇല്ല .

കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്
കടപ്പാട് – പഴംചൊല്ല്

You May Also Like

അഗതികൾക്ക് ബിരിയാണി വിളമ്പിയാൽ വരദരാജ മുതലിയാറാവില്ല

ടേക്ക് ഓഫ് എന്ന തരക്കേടില്ലാത്ത സിനിമയുടെ സംവിധായകന്റെ ചിത്രം, മികച്ച താരനിര എന്നിവയാണ് മാലിക് ഉയർത്തുന്ന പ്രതീക്ഷകൾക്ക് കാരണം.എന്നാൽ പ്രതീക്ഷകളുടെ അടുത്തെങ്ങുമെത്താൻ സിനിമയ്‌ക്കായില്ല.പല ലോകോത്തര സിനിമകളിലെ

സ്ട്രെച്ചര്‍ ഒരു പബ്ളിക് ട്രാന്‍സ്പോര്‍ട്ട്

അങ്ങിനെ തന്നെയാണോ അതിനെ വിളിക്കുന്നതെന്നറിയില്ല. സ്ട്രെച്ചര്‍..അത് പല പേരിലും അറിയപ്പെട്ടിരുന്നു. സെച്ചറെന്നായിരുന്നു കാരണവന്‍മാര്‍ അതിനെ സൌകര്യപൂര്‍വ്വം പറഞ്ഞിരുന്നത്. ചെറുവാടിക്കാരന്റെ അറിയപ്പെടുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനവും ആംബുലന്‍സും ഒക്കെ അതായിരുന്നു. ആലുങ്ങലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അത് ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല.

‘പൊളിഞ്ഞ’ മാജിക്ക്: ഒരു മജീഷ്യന് പറ്റിയ അക്കിടി – വീഡിയോ

ശൂന്യതയില്‍ യുവതിയെ കിടത്തി നിര്‍ത്തുന്ന മജീഷ്യന്റെ കഴിവ് കണ്ട് അത്ഭുതപ്പെട്ട്, നിര്‍ത്താതെ കയ്യടിച്ചവരാണ് നമ്മളില്‍ പലരും

മോദിയെ കുറ്റപ്പെടുത്തണ്ട, അവർ ഓക്സിജൻ തരാമെന്നു പറഞ്ഞിട്ടില്ല, രാമക്ഷേത്രം കെട്ടുമെന്നേ പറഞ്ഞിട്ടുള്ളൂ

സത്യത്തില്‍ എന്തിനാണ് രാജ്യത്ത് ഓക്‌സിജന്‍ ഇല്ലാത്തതിനും ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്തതിനും ജനങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നെനിക്കു മനസിലാകുന്നില്ല