God’s Crooked Lines (Spanish, 2022)
Psychological Thriller: Streaming on Netflix.

ആലീസ് മാനസിക പ്രശ്നങ്ങൾ ഉള്ളവരെ ചികിൽസിക്കുന്ന ആശുപത്രിയിലേക്ക് കടന്ന് ചെല്ലുന്നതു ഒറ്റയ്ക്കാണ്. പ്രശസ്തരായ രണ്ട് ഡോക്റ്റർമാരുടെ റെഫെറൻസ് അനുസരിച്ചു അവൾ സ്വയം അഡ്മിറ്റ് ആവുകയാണ്. എന്നാൽ ആലീസ് അവിടെ എത്തിയതിനു മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു കൊലപാതകത്തെ കുറിച്ചുള്ള വിവരം അറിയാൻ വേണ്ടി ആണ്‌ അവൾ അവിടേക്കു വന്നത്. അവൾ തന്റെ അന്വേഷണം രഹസ്യമായി നടത്തുന്ന സമയത്ത് ആണ്‌ മറ്റൊരു കാര്യം സംഭവിക്കുന്നത്. ആലീസിന് കൊലപാതകം അന്വേഷിക്കാൻ വേണ്ടി ആശുപത്രിയിൽ ഒരു രോഗിയായി കയറാൻ വേണ്ടി എഴുത്തുകൾ കൊടുത്ത ഡോക്റ്റർമാർക്ക് അവളെ അറിയില്ല എന്ന്. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചത്? ആലീസ് കള്ളം പറയുക ആണോ അതോ മറ്റുള്ളവരോ?

ഒറിയോൾ പോളോയുടെ ആരാധകർക്കു അറിയാം അദ്ദേഹത്തിന്റെ കഥകളിൽ മിസ്റ്ററി അവതരിപ്പിക്കുന്ന രീതി. കഥയിലെ ഓരോ കഥാപാത്രവും പ്രേക്ഷകന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെ ആയിരിക്കും ക്ലൈമാക്സ്‌ ആകുന്നതു വരെയും. അതും പലപ്പോഴും തീരെ പ്രാധാന്യം ഇല്ല എന്ന് തോന്നുന്ന കഥാപാത്രം ആയാൽ പോലും. ശരിക്കും അയാൾ ഒരു കൺക്കെട്ടു വിദ്യ ആണ്‌ തന്റെ കഥകളിൽ നടത്തുന്നത്. പ്രേക്ഷകന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് മിസ്റ്ററി അവതരിപ്പിക്കുന്നു.അത് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്.

പല കഥാപാത്രങ്ങളും പ്രേക്ഷകന്റെ മുന്നിൽ സംശയത്തിൽ ആണ്‌. ആ സംശയങ്ങൾ ആണ്‌ സിനിമയെ മികച്ചത് ആക്കുന്നതും. അത് അവസാന രംഗത്തിൽ വരെ തുടരുകയും ചെയ്യുന്നു. ശരിക്കും പോളോയുടെ കഥകൾ അത്തരത്തിൽ ആണ്‌. ഈ സിനിമയിൽ Los renglones torcidos de Dios എന്ന Torcuato Luca de Tena യുടെ നോവലിനെ ആസ്പദമാക്കിയാണ് ഒറിയോൾ പോളോ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒറിയോൾ പോളോയുടെ കൈമുദ്ര പതിഞ്ഞിട്ടുള്ള സിനിമ അവതരണം ആണ്‌ ഇവിടെയും. പ്രത്യേകിച്ചും പ്രേക്ഷകൻ പ്രതീക്ഷിച്ചിരിക്കുന്ന കഥാഗതി ആണ്‌ ഇവിടെയും. പ്രേക്ഷകൻ,ഇങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നിടത്തു നിന്നും നമുക്ക് അത്ഭുതങ്ങൾ തന്ന് കൊണ്ടിരിക്കും.

കണ്ടു നോക്കുക. ഒരു സ്ലോ പേസ്ഡ് സൈക്കോളജിക്കൽ ത്രില്ലർ ആണ്‌. രണ്ട് കാലഘട്ടം സിനിമയിൽ കാണിക്കുന്നത് ഇടയ്ക്ക് കുഴപ്പിക്കുന്നും ഉണ്ട് കഥയിൽ. നേരത്തെ പറഞ്ഞ കൺക്കെട്ടു വിദ്യ ആണ്‌ അത്.ഇവിടെ അത് നല്ലത് പോലെ ഉപയോഗിക്കുന്നും ഉണ്ട്.സിനിമയുടെ ചെറിയ ഒരു റേറ്റിങ് :4/5

Leave a Reply
You May Also Like

പരിഹാസം കേൾക്കേണ്ടിവന്ന വ്യക്തി ആ സമയത്ത് കൂടെ ചിരിച്ചേക്കാം, ഗതികേട്കൊണ്ടുള്ള ചിരിയാണത്

അജയ് വി.എസ് ജീവിതത്തിൽ കേട്ടതിൽവെച്ച് ഏറ്റവും മോശപ്പെട്ട വാക്ക് കഴിവില്ലാത്തവൻ എന്ന വാക്കാണ്. പറഞ്ഞതിൽ ഏറ്റവും…

കങ്കണ റണാവത്തിനെ തല്ലാൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ നടി നൗഷീൻ ഷാ

മോമിൻ സാഖിബുമൊത്തുള്ള ഹദ് കർ ദി എന്ന ചാറ്റ് ഷോയിൽ കങ്കണയെ കാണണമെന്ന് പാകിസ്ഥാൻ നടി…

‘മേരിജാൻ’ പ്രണയഭാവങ്ങളുമായി വീണ നന്ദകുമാർ

‘മേരിജാൻ’ പ്രണയഭാവങ്ങളുമായി വീണ നന്ദകുമാർ 2017 -ൽ ഇറങ്ങിയ ‘കടങ്കഥ’ എന്ന സിനിമയിലൂടെയാണ് വീണ നന്ദകുമാർ…

ഭാര്യ വീട്ടിൽ ഇല്ലാത്ത ദിവസം പരിചയപ്പെട്ട യുവതിയുമായി അയാൾ ഒരു അഫയർ ഉണ്ടാക്കുന്നു, ഒടുവിൽ സംഭവിച്ച ഊരാക്കുടുക്കുകൾ

🎬 Fatal Attraction(1987) നല്ലൊരു ജോലി, കരിയർ, കുടുംബം.. അങ്ങനെ എല്ലാംകൊണ്ടും സന്തുഷ്ട ജീവിതമായിരുന്നു അഭിഭാഷകനായ…