Connect with us

ഗീതാഞ്ജലിയും ആമയും മുയലും പ്രിയന്റെ അവസാനമെന്ന് തന്നെ കരുതി, പക്ഷെ

കഥാപാത്രങ്ങളിലൂടെ തന്റെ ആശയം പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ് എഴുത്തുകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം. അതുകൊണ്ട് തന്നെ സൗമ്യനായി സംസാരിക്കുന്ന പ്രിയദർശൻ, തന്റെ വിമർശകർക്ക്

 32 total views,  1 views today

Published

on

Gokul Arackal

“എനിക്ക് നേരെ എടുത്ത് ചൂണ്ടിയ കറുത്ത വിരലുകളെ,
അറുത്ത് മാറ്റാൻ ഉള്ളൊരു മൂർച്ചയിൽ ഇരിക്കയാണീഞ്ഞാൻ”

കഥാപാത്രങ്ങളിലൂടെ തന്റെ ആശയം പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ് എഴുത്തുകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം. അതുകൊണ്ട് തന്നെ സൗമ്യനായി സംസാരിക്കുന്ന പ്രിയദർശൻ, തന്റെ വിമർശകർക്ക് മറുപടി നൽകുവാൻ ചുള്ളിക്കാട് മാഷിന്റെ വരികൾ കൂട്ട് പിടിച്ചു.
1997 ൽ നിലവിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം കാറ്റിൽ പറത്തിയ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ചന്ദ്രലേഖയ്ക്ക്‌ ശേഷം അതിനോളം പൊന്ന ഒരു സിനിമ ഈ കൂട്ടുകെട്ടിൽ നിന്ന് മലയാളത്തിൽ ഉണ്ടായില്ല. കാക്കക്കുയിലും കിളിച്ചുണ്ടൻ മാമ്പഴവും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ കടന്നു പോയപ്പോൾ മരുഭൂമിക്കഥ സാമ്പത്തിക വിജയം ഉണ്ടാക്കി എന്ന് പറയാം. മോഹൻലാൽ എന്ന ബ്രാൻഡിൽ നിന്നും മാറി ചെയ്ത മേഘം, വെട്ടം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരിൽ ഒരു പൊട്ടിച്ചിരി ഉണ്ടാക്കി കടന്നു പോയപ്പോൾ രാക്കിളിപ്പാട്ട്‌, ആമയും മുയലും, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങൾ തികഞ്ഞ പ്രിയദർശൻ ആരാധകർ പോലും ഞെട്ടലോടെ ആകും ഓർക്കുന്നത്.

  1. മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയ വർഷം. നിലവിലെ പല വിശുദ്ധബിംബങ്ങളും അന്ന് മുതൽ തകർന്ന് വീഴാൻ തുടങ്ങി. ദേശത്തിന്റെയും കുടുംബങ്ങളുടെയും കഥകൾ പറഞ്ഞ സിനിമകളുടെ സ്ഥാനത്ത് ദോശയും ഹാർട്ട് ഓപ്പറേഷനും മൊബൈൽ ഫോണുമെല്ലാം കഥാകേന്ദ്രങ്ങളായി. ക്യാരക്ടർ റോളുകൾ ചെയ്തിരുന്നവർ നായകന്മാരായി, ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സ്വന്തം ഫോട്ടോ പോസ്റ്ററുകളിൽ കാണാൻ സാധിച്ചു. വിദേശ സിനിമകളിൽ മാത്രം കണ്ടുവന്ന ശൈലികളും പത്മരാജൻ പറയാൻ ശ്രമിച്ച കഥകളും പാഠപുസ്തകമാക്കിയ ചെറുപ്പക്കാർ മലയാളസിനിമ മേഖലയിൽ തങ്ങളുടേതായ ഇരിപ്പിടം ഉറപ്പിച്ചു. അവരുടെ കഥകൾ കേൾക്കാൻ, സിനിമകൾ കാണാൻ ആളുകൾ കൂടി. സാമൂഹിക മാധ്യമങ്ങൾ സിനിമ പരസ്യങ്ങൾക്കുള്ള മാധ്യമമായി.

Oppam Movie Review {3/5}: Critic Review of Oppam by Times of Indiaശാസ്ത്രത്തിന്റെ വളർച്ചയും പാശ്ചാത്യ സിനിമകളുടെ കടന്നു കയറ്റവും ഉള്ളതിൽ നല്ലതിനെ സ്വീകരിക്കുക എന്നതിന് പകരം നല്ലത് തിരഞ്ഞ് പിടിച്ച് കാണുക എന്ന രീതിയിലേക്ക് മലയാളിയെ എത്തിച്ചു.ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കണ്ടത് പ്രിയദർശൻ, സിബി മലയിൽ, കമൽ, ഫാസിൽ, ഷാജി കൈലാസ് തുടങ്ങിയ സംവിധായകർക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയായിരുന്നു. അതിന് കാരണമായി തോന്നിയത് സമൂഹത്തിൽ ഉണ്ടായ ഈ മാറ്റം തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല എന്നത് തന്നെ.

പ്രേക്ഷകർ എല്ലാവരും തന്നെ നിരൂപകരായി. തങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും അവർ നവ മാധ്യമങ്ങളിൽ കുറിച്ചു. ചേർത്ത് പിടിക്കേണ്ടവയെ കൂടെ കൂട്ടി. തള്ളി കളയേണ്ടവയെ നിഷ്കരുണം വിമർശിച്ചു. കൂട്ടത്തിൽ കൂടുതൽ കല്ലേറ് കിട്ടിയത് പ്രിയദർശനായിരുന്നു. തിരുവനന്തപുരം ലോബിയുടെ അമരക്കാരൻ, സവർണ്ണ ഫാസിസ്റ്റ്, കോപ്പിയടിയുടെ തമ്പുരാൻ അങ്ങനെ വിശേഷണങ്ങൾ ഒരുപാട് കേരള ജനത അയാൾക്ക് ചാർത്തി കൊടുത്തു. അയാളുടെ രാഷ്ട്രീയവും കുടുംബ ബന്ധത്തിലെ പാളിച്ചകളും തെറിവിളികൾ ഉച്ചത്തിൽ ആകാൻ കാരണമായി. ഗീതാഞ്ജലി, ആമയും മുയലും എന്നീ സിനിമകളുടെ പരാജയം പ്രിയദർശൻ എന്ന Veteran Director ടെ അവസാനം ആയിരുന്നു എന്ന് ഒരു വിഭാഗം സിനിമാ പ്രേമികൾ വിധി എഴുതി.

‘If you really want something, entire universe conspires in helping you to achieve it’ എന്നാണല്ലോ പൗലോ കൊയ്‌ലോ പറഞ്ഞത്. സിനിമയുടെ ടെക്നിക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കാണാൻ തുടങ്ങിയ പ്രിയൻ തന്റെ രീതികളും ശൈലികളും ഒന്ന് മാറ്റി ശ്രമിക്കാൻ തീരുമാനിച്ചു. തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ചിലരെ അദ്ദേഹം സ്നേഹപൂർവ്വം ഒഴിവാക്കി. തന്റെ സേഫ് സോണിൽ നിന്നും ഒന്ന് മാറി പരീക്ഷിക്കാൻ അയാൾ തയാറായി. ബോയിംഗ് ബോയിംഗ് പോലുള്ള സ്ലാപ്സ്റ്റിക്ക് കോമഡിയും അഭിമന്യു പോലുള്ള കൾട്ട്‌ സിനിമയും കാലാപാനി പോലുള്ള പീരിയോടിക്‌ സിനിമയും ചെയ്ത പ്രിയൻ ഈ പ്രാവശ്യം കൈ വെച്ചത് യാതൊരു മുൻപരിചയവും ഇല്ലാത്ത ത്രില്ലർ ഗണത്തിൽ ആയിരുന്നു.

ഒരു സാധാരണ വിജയം പോലും അയാളിലെ സംവിധായകനെ തൃപ്തിപ്പെടുത്തുവാൻ പോന്നതായിരുന്നില്ല. ഇൻഡസ്ട്രി ഹിറ്റ് അല്ലെങ്കിൽ ബ്ലോക്ക്ബസ്റ്റർ. അതായിരുന്നു ലക്ഷ്യം. അതിന് വേണ്ടി മോഹൻലാൽ, നെടുമുടി വേണു, മാമുക്കോയ, M G ശ്രീകുമാർ തുടങ്ങിയ ആവനാഴിയിലെ സ്ഥിരം അസ്ത്രങ്ങളുടെ മൂർച്ച കൂട്ടി. സംഗീതത്തിന് പ്രാധാന്യം കൊടുത്ത പ്രിയദർശൻ ഈ പ്രാവശ്യം അത് ഏൽപ്പിച്ചത് യുവത്വത്തിന്റെ പൾസ് അറിഞ്ഞ ഒരുകൂട്ടം യുവ സംഗീത സംവിധായകന്മാരുടെ കയ്യിലായിരുന്നു. സുഹൃത്തും സഹയാത്രികനുമായ ആന്റണി പെരുമ്പാവൂർ നിർമ്മാതാവിന്റെ കുപ്പായം കൂടി അണിഞ്ഞപ്പോൾ പൂർത്തിയായി. ഒരു കംപ്ലീറ്റ് മിക്സ്.

ഇതുകൊണ്ടൊന്നും വിശ്രമിക്കാൻ ആയാൾ തയാറായിരുന്നില്ല. മുൻപുള്ള അനുഭവങ്ങളിൽ നിന്ന് പ്രിയൻ എത്രമാത്രം പഠിച്ചു എന്ന് അയാളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കാണിച്ചു തരും. 2015 ലെ ബ്ലോക്ക്ബസ്റ്റർ സിനിമയായ പ്രേമത്തിന്റെ അമരക്കാരൻ അൽഫോൺസ് പുത്രനെ തന്നെ തന്റെ സിനിമയുടെ ട്രെയ്‌ലർ ചെയ്യുവാൻ വിളിച്ചു വരുത്തി. മോഹൻലാൽ – M G ശ്രീകുമാർ കോമ്പോയുടെ പാട്ടുകൾ നേരത്തെ തന്നെ ഇൻറർനെറ്റിൽ എത്തിച്ചു. സോഷ്യൽ മീഡിയയിൽ എപ്പോഴും ഒരു ഇംപാക്ട് നിലനിർത്താൻ ശ്രമിച്ചു. അങ്ങനെ ഒരു യുവ സംവിധായകൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ആയാൾ ചെയ്തു.

ട്രെയ്‌ലർ റിലീസ് ആയപ്പോൾ മുതൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ഉയർന്നു വന്നത്. ചിലർ അന്ധന്റെ കയ്യിലെ വാച്ചിനെ മുൻനിർത്തി വിമർശിക്കാൻ ആരംഭിച്ചു. ഇതും കോപ്പി അടിച്ചതാണെന്ന് പറഞ്ഞ് മറ്റൊരു വിഭാഗം കൂടെ ചേർന്നു.ഒടുവിൽ ആ ദിവസം വന്നെത്തി. 2016 സെപ്റ്റംബർ 8. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം. വിമർശിച്ചവർ പോലും തീയേറ്റർ വിട്ടത് കയ്യടിയോടെ ആയിരിക്കും. ഒരുമാസം കഴിഞ്ഞ് മലയാള ബോക്സ് ഓഫീസിൽ ഉണ്ടായ മുരുകന്റെ വേട്ടയ്ക്ക് ഇടയിലും 50 കോടിയിൽ അധികം ഗ്രോസ് കളക്ഷനുമായി മുന്നിൽ തന്നെ നിന്നു എന്ന ചരിത്രം മാത്രം മതി, മലയാളി പ്രിയന്റെ തിരിച്ചുവരവ് എങ്ങനെ ആയിരുന്നു സ്വീകരിച്ചത് എന്ന് മനസ്സിലാക്കാൻ.

Advertisement

സക്സസ് മീറ്റിൽ ഒരു ചെറു പുഞ്ചിരിയോടെ കാഴ്ചക്കാരെ എതിരേറ്റ പ്രിയൻ പറഞ്ഞതും ജയരാമൻ പോലീസിനോട് പറഞ്ഞതും ഒന്ന് തന്നെ ആകണം. “നേരിട്ട് വെല്ലുവിളിക്കുന്ന ആർക്കും എന്നെ കീഴ്പ്പെടുത്താൻ കഴിയില്ല.” മണിരത്നത്തിന് ശേഷം ഏറ്റവും നല്ല ഫ്രെയിം സെറ്റ് ചെയ്യുന്ന സംവിധായകനായിരുന്നു പ്രിയദർശൻ എന്ന് പറഞ്ഞ ആളുകൾക്ക് ഇനി തിരുത്തി പറയാം, മണിരത്നവും പ്രിയദർശനുമാണ് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല ഫ്രെയിമുകൾ സെറ്റ് ചെയ്യുന്നത് എന്ന്. S കുമാറിനും, K V ആനന്ദിനും സന്തോഷ് ശിവനും ക്യാപ്ച്ചർ ചെയ്യുവാൻ വേണ്ടുന്നതെല്ലാം പ്രിയൻ തന്റെ സിനിമയിൽ ഒരുക്കിയിരുന്നു. ആ കഴിവ് ഒന്നും അങ്ങനെ പോയിട്ടില്ല എന്ന് വിളിച്ചു പറഞ്ഞ ചിത്രം കൂടിയായിരുന്നു ഒപ്പം.
Happy Birthday to the Veteran of Indian Cinema

mohanlal: Mohanlal starrer 'Marakkar - Arabikadalinte Simham' new poster  features Kunjali Marakkar in the battlefield | Malayalam Movie News - Times  of India
വാൽക്കഷ്ണം: ഞങ്ങളുടേത് എന്നു പറഞ്ഞ് അഭിമാനത്തോടെ ലോക ജനതയെ കാണിക്കുവാൻ പോന്നതാകട്ടെ കുഞ്ഞാലി മരയ്ക്കാർ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഒരു കട്ട ഫാൻബോയ്.

 33 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement