സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ താൻ അച്ഛന്റെ ഗുണ്ടയാകുമായിരുന്നു എന്ന് ഗോകുൽ സുരേഷ്. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്‍റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. ’ലാർജർ ദാൻ ലൈഫ്’ ഇമേജിൽ താന് തൻ അച്ഛനെ കാണുന്നതെന്നും തനിക്കു അതാണ് ഇഷ്ടമെന്നും ഗോകുൽ പറഞ്ഞു . അച്ഛന്റെ അസിസ്റ്റന്റ് ആയി നിൽക്കാൻ ആഗ്രഹമെന്നും അച്ഛനിൽ നിന്നും അകന്നുമാറിനിൽക്കുന്ന ആളൊന്നുമല്ല താനെന്നും ഗോകുൽ പറഞ്ഞു. പഠനകാലത്തൊന്നും അങ്ങനെ ഇല്ലായിരുന്നു എന്നും സിനിമയിൽ വന്നതിനുശേഷമാണ് തനിക്കിങ്ങനെ ഒരു മാറ്റം വന്നതെന്നും ഗോകുൽ പറയുന്നു . മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ അച്ഛനെക്കുറിച്ച് മനസ്സ് തുറന്നത്.
ചെറുപ്പത്തിൽ താൻ വാങ്ങി നൽകിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുൽ ഇപ്പോഴും സൂക്ഷിച്ച് വയ്ക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും ഷെൽഫിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ദിവസേന അതെടുത്ത് തുടച്ച് വൃത്തിയാക്കി വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു . സുരേഷ് ഗോപിയും ഗോകുലും തിരക്കഥാകൃത്ത് ആർജെ ഷാനും പങ്കെകുത്ത പരിപാടിയിലാണ് അച്ഛനും മകനും മനസ് തുറന്നത് .