“ജോക്കർ ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും അർജുൻ റെഡ്‌ഡി ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും പാർവതിയും”

295

Gokul Gangadharan

“ജോക്കർ ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും അർജുൻ റെഡ്‌ഡി ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും പാർവതിയും”

ഫിലിം കംപാനിയൻ പാൻ ഇന്ത്യ സെഷൻ ചർച്ച ആവുകയാണല്ലോ. ചിലർ വിചിത്രമായൊരു വാദം ഉന്നയിക്കുന്നത് കണ്ടു, ജോക്കർ സിനിമയിലെ ഗ്ലോറിഫിക്കേഷൻ പാർവതിക്ക് വിഷയമല്ല അർജുൻ റെഡ്‌ഡി ആണ് പ്രശ്നം, ദേവർകൊണ്ട പാർവതിയുടെ വായടപ്പിച്ചു എന്നൊക്കെ.

സൂപ്പർഫിഷ്യലി നോക്കിയാൽ ജോക്കർ അക്രമം പ്രേരിപ്പിക്കുകയാണെന്നു “ചിലർക്കു” തോന്നും, പക്ഷെ ഏറെ അല്ബുധപെടുത്തുന്നൊരു എക്സ്ട്രാ കാഷ്വൽ വായനയാണത്. കിറുകൃത്യമായി ക്യാപിറ്റലിസത്തിൽ ഒരു അമേരിക്കൻ വ്യക്തി അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ആണ് ഇതിൽ കാണിച്ചിട്ടുള്ളത്. അമേരിക്കൻ രാഷ്ട്രീയം കൂടുതൽ പിന്തുടരുന്നവർ പറയാറുള്ളത്, അവിടുത്തെ മിഡിൽ-ലോവർ ക്ലാസ്സ്‌ ജനത, വീട് വാടക പോലും കൂട്ടി മുട്ടിക്കാൻ വേണ്ടി രണ്ടു ജോലികൾ ഒരുമിച്ചു ചെയേണ്ടി വരുന്ന ജനത സിനിമയുമായി സ്വയം ഒത്തിരി റിലേറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. ബെർണീ സാന്ഡേഴ്സ് ജോക്കർ ഉപയോഗിക്കണം പ്രചരണത്തിന് എന്നുൾപ്പടെ പറയുന്നവർ ഉണ്ട്. Because its a massive political statement. ആളെ വിളിച്ചിരുത്തി ഉള്ള talk show പരിപാടിയൊക്കെ അവിടെ വൻ ജനപ്രീതി ഉള്ളവയാണ്, അതെന്തു ഫേക്ക് ആണെന്ന് സിനിമ തുറന്നു കാണിക്കുന്നുണ്ട്. ഈ ഒരു ടോക്സിക് സിസ്റ്റമിൽ ഉണ്ടാവുന്ന extreme reaction ആണ് Arthur Fleck ന്റേത്. Joker is the system’s product. And that too mentally disturbed ആയൊരാളാണ് ഇങ്ങനെ ടേൺ ആവുന്നത്. വളരെ വളരെ സ്ലോ ആയിട്ടാണ് സിനിമയിൽ ഈ ട്രാൻസ്ഫോർമേഷൻ കാണിച്ചിരിക്കുന്നത്. സിസ്റ്റം എന്തുകൊണ്ടാണ് അൺഫെയർ എന്ന്. അതാണ് ജോക്കറിന്റെ രാഷ്ട്രീയം. കിറുകൃത്യമായാണ് പാർവതി സംസാരിക്കുന്നത്. ഗ്ലോറിഫിക്കേഷൻ ഇല്ലെന്നു.

ക്യാപിറ്റലിസ്റ്റ് വിമർശനം ആയതു കൊണ്ട് തന്നെ ജോക്കറിനെതിരെ ഉള്ള ഈ വിമർശനം ക്യാപിറ്റലിസ്റ് പ്രോപഗണ്ട ആണെന്ന് പറയാനാണ് എനിക്ക് താല്പര്യം. അവരുടെ നിലനില്പിന്റെ വിഷയമാണിത്. ഒളിച്ചുകടത്തലിനെ പ്രതിരോധിക്കുക എന്നത്. കാരണം ആളുകളെ ഇഗ്നോറൻസിൽ നിന്ന് അകറ്റുകയാണ് സിനിമ ചെയ്യന്നത്. ജോക്കർ കണ്ടു ചിലിയിലോക്കെ ആളുകൾ പ്രൊട്ടസ്റ്റിനിറങ്ങി എന്നൊക്കെയാണ് ഇവർ മോശമായി പറയുന്നത്, സഹികെട്ടു ഗതികെട്ടാണ് അവിടെ ഇപ്പഴുള്ള revolution വന്നിരിക്കുന്നത്. 🙂

അത് തെറ്റാണെന്നു വാദിക്കുന്നവർക്കാണ് joker പൊളിറ്റിക്കലി incorrect. അതാർക്കാണ് revolution മോശം ആവുന്നതെന്നു ചിന്തിച്ചാൽ മനസിലാവുന്നതേ ഉള്ളു.

How to react to it? ഒളിച്ചുകടത്തലിനു ശേഷവും വ്യവസ്ഥക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കാമല്ലോ sane ആയ ആളുകൾക്കു. ഒരിക്കലും വേറൊരാളെ കൊല്ലുന്നതിനെ ഗ്ലോറിഫൈ ചെയ്യുന്നില്ല mentally insane ആയ ആളാണ് ആർതർ ഫ്ലെക്ക് എന്ന് വളരെ വിശദമായി പറഞ്ഞു വെക്കുന്നതിലൂടെ.

ഇനി അർജുൻ റെഡ്‌ഡി എന്താണ് ഒളിച്ചു കടത്തുന്നതെന്നു നോക്കു. എന്തിനെയാണ് normalise ചെയ്യുന്നതെന്ന് നോക്കു. ശരികേടിനെയാണ്. ഭാര്യയെ അടിക്കുന്നതും മാരിറ്റൽ റേപ്പ് പോലും നോർമൽ ആയൊരു ഇഗ്നോറന്റ് വ്യവസ്ഥിതിയിൽ ആണ് , സിനിമയ്ക്കും കലിപ്പന്റെ കാന്താരിക്കുമൊക്കെ ഇത്രയും ഫോള്ളോവിങ് ഉണ്ടാവുന്നത്. ശീലത്തിന്റെ പുറത്തു ഇതൊക്കെ ശരിയാണെന്നു തെറ്റിദ്ധരിക്കുന്നവർ ആണവർ. ദേവർകൊണ്ട പറയുന്നു അവർക്ക് സ്നേഹം ഉണ്ടെങ്കിൽ പിന്നെന്താ കുഴപ്പം എന്ന് ! അവർ സ്നേഹത്തിൽ ആണെങ്കിലും അവർക്കിടയിൽ ഉള്ള relationship toxic തന്നെയാണ്, they are ok with it എന്ന് മാത്രമേ ഉള്ളു. പലപ്പഴും abused ആയികൊണ്ടിരിക്കുന്നവർക് പുറത്തു കടക്കാനുള്ള സ്ട്രെങ്ത് ഇല്ലാത്തതിനാൽ സഹിക്കുകയായിരിക്കാം, അല്ലെങ്കിൽ ഇതൊക്കെ ആണ് “ശരി” എന്ന തെറ്റിദ്ധാരണ ആയിരിക്കാം ! എന്ത് ക്രൂരതയാണത്. അവർക്കെങ്ങനെ ഈ തെറ്റിദ്ധാരണ ഉണ്ടായി? ചെറുപ്പം മുതൽ കണ്ടും കേട്ടും പല വികലമായ കാഴ്ചപ്പാടുകൾ ഉടലെടുത്തത് കൊണ്ടാണ്.

ഏതൊരു ആർട്ടിനും ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മളെന്തു ചിന്തിക്കുന്നു എന്നത് എന്ത് കാണുന്നു, കേൾക്കുന്നു (മനസിലാക്കുന്നു) എന്നതിനെ ഡിപൻഡ് ചെയുന്നു. എന്ത് ചെയുന്നു എന്നത് എന്ത് ചിന്തിക്കുന്നു എന്നതിനെയും ഡിപൻഡ് ചെയ്യും. Art influences thoughts. Thoughts influence action.

Is art the only thing that build a person’s perspective? How can it be, what a lame question ! A person is influenced by everything that he is coming in contact with.

സെഷനിൽ ദീപിക പറഞ്ഞ പോലെ ഇന്ത്യയിൽ സിനിമയ്ക്കും ക്രിക്കറ്റിനും ഉള്ള സ്വാതീനം വളരെ വലുതാണ്. പാർവതി പറഞ്ഞ പോലെ പല ശെരിതെറ്റുകളും കുട്ടികാലം മുതൽ നമുക്ക് add on ആയി സിനിമ വഴി കിട്ടാം. സ്ലോ കണ്ടിഷനിംഗ് ആണ് സംഗതി.

അതിനാൽ സിനിമയെ സിനിമയായി കാണു, ആളുകൾക്കു വിവേചന ബുദ്ധിയുണ്ടെന്ന പഴകിയ വാദത്തിനു കൂടുതൽ മറുപടി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

Basically everyone should have freedom to do whatever they like. Its a free world. ഇത്രയും നാള് misogyny, ജാതീയഅധിക്ഷേപം, ന്യൂനപക്ഷ വിരുദ്ധത ഒക്കെ എതിർപ്പുകൾ ഇല്ലാതെ normalise ചെയ്യപ്പെടുകയായിരുന്നു. ഇത് സമൂഹത്തോട് ചെയുന്ന ചതിയാണ്. തെറ്റായ കണ്ടിഷനിംഗ് ഉണ്ടാവും. അതൊരു നല്ല inclusive ആയ സമൂഹത്തിന്റെ ലക്ഷണമല്ല.

Regressive ആയൊരു കാര്യം ഇറങ്ങുമ്പോൾ അതിനെ കുറച്ചേലും ബാലൻസ് ചെയ്യാൻ വേണ്ടി ദേ ഇതു regressive ആണേ എന്ന് പറയുക മാത്രമാണ് നടക്കുന്നത്. അതിന്റെ കൂട്ടത്തിൽ ചിലർ എനിക്ക് ഇതുപോലുള്ളതിന്റെ ഭാഗമാവാൻ ബുദ്ധിമുട്ടുണ്ടെന്ന് നിലപാടെടുക്കുന്നു. ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്തോട്ടെ, അവരുടെ മനഃസാക്ഷിക്കനുസരിച്ചു. പക്ഷെ വിമർശനം വരുമ്പോൾ അസഹിഷ്ണുതയോടെ സിനിമയെ സിനിമയായി കാണു, സംവിധായകന്റെ ക്രീയേറ്റീവ് ഫ്രീഡമിൽ ഇടപെടരുതേ എന്നൊന്നും പറയാതേ, ഇത്തരം സിനിമകൾ വരരുത് എന്നുമല്ല പറയുന്നത്, ഇത് communicate ചെയുന്നത് ഇതാണ് എന്ന് വിളിച്ചു പറയുകയാണ് ചെയുന്നത്. ശക്തമായി പറയുക തന്നെ ചെയ്യും. Which is how a good open society should be. ആളുകൾ അവരുടെ യുക്തിക്കനുസരിച് കാര്യങ്ങൾ ചെയ്യട്ടെ.