“ഗോളം” ഫസ്റ്റ് ലുക്ക് പോസ്റ്റർ

യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന “ഗോളം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽസിദ്ദിഖ്,അലൻസിയർ ,ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ‘ഗോള’ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. “ഇരട്ട”യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീത സംവിധാനവും
പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കലാ സംവിധാനം- നിമേഷ് താനൂർ, മേക്കപ്പ്- രഞ്ജിത്ത് മണാലിപറമ്പിൽ ,കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ് , ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്. വൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന “ഗോളം” ജനുവരി 26 ന് തിയറ്ററുകളിലെത്തും.- പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

വലിയ ബ്രില്ല്യൻസുകളോ ഗിമ്മിക്കുകളോ ഇല്ലാത്ത സ്ട്രൈറ്റ് ആൻഡ് ഫാസ്റ്റ് സ്റ്റോറിലൈൻ, പിടിച്ചിരുത്തുന്നുണ്ട്

Kerala Crime Files (2023) Jaseem Jazi നഗരമധ്യത്തിലെ ഒരു രണ്ടാംകിട ലോഡ്ജിൽ നടക്കുന്ന കൊലപാതകം.…

കിടപ്പുമുറിയിൽ ഫോട്ടോഷൂട്ട്… ഗ്ലാമർ റോളുകൾക്ക് പ്രിയങ്ക മോഹൻ പച്ചക്കൊടി കാണിക്കുന്നുവോ ?

ഹോംലി വേഷങ്ങളിലൂടെ പ്രശസ്തയായ നടി പ്രിയങ്ക മോഹൻ അടുത്തിടെ തൻ്റെ കിടപ്പുമുറിയിൽ ഫോട്ടോ ഷൂട്ട് ചെയ്യുകയും…

മീന തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും ആദ്യമായി മറുപടി പറയുന്നു !

മീന തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മീന ആദ്യമായി തുറന്നു പറയുന്നു! തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചില…

വൈറ്റ് ഗൗണിൽ മിന്നി തിളങ്ങി കീർത്തി സുരേഷ് ! ചിത്രങ്ങൾ വൈറൽ ആകുകയാണ്

പൈലറ്റ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി…