Sanal Kumar Padmanabhan

പുത്രൻ സാർ , ഒരിക്കൽ നിങ്ങളുണ്ടാക്കിയ നേരം , പ്രേമം എന്നീ രണ്ടു ചായ കുടിച്ചതിന്റെ രുചിയോർമ്മകൾ ഇന്നും നാവിന്റെ മുകുളങ്ങളിൽ ഒളി മങ്ങാതെയുള്ളത് കൊണ്ടാണ് ഏഴു വർഷങ്ങൾക്കു ശേഷം നിങ്ങൾ പുതിയൊരു ചായയുമായി എത്തുന്നു എന്ന് കേട്ടപ്പോൾ രുചിച്ചു നോക്കുവാൻ ഓടി വന്നതും ….
പൃഥ്വിരാജ് ,നയൻ, ഷറഫുദ്ധീൻ തുടങ്ങിയ ഒരുഗ്രൻ ചായക്കു വേണ്ട ചേരുവകളെല്ലാം നിങ്ങളുടെ ചായത്തട്ടിൽ കണ്ടതോടെ അതിന്റെ രുചിയിൽ ഒരല്പം പ്രതീക്ഷയും വന്നു പോയി …അങ്ങനെ” ചായ റെഡി ആയി കുടിക്കുവാൻ വന്നോളൂ “എന്നും പറഞ്ഞു നിങ്ങൾ ക്ഷണിച്ചതിന് പ്രകാരം ഗ്ലാസ്സുമായി വന്നെത്തിയ ഞങ്ങളെയും കൊണ്ടു നിങ്ങൾ ആദ്യം പോയത് അടുത്തുള്ള പലചരക്ക് കടയിലേക്കാണ് !

ചായക്കു വേണ്ട സാധനങ്ങൾ വാങ്ങിയത് അവിടെ നിന്നാണെന്നു കാണിക്കുവാനായി !”അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല സാർ ഞങ്ങൾക്ക് ചായ കുടിച്ചാൽ മാത്രം മതി” യെന്നുള്ള ഞങ്ങളുടെ അപേക്ഷയൊന്നും നിങ്ങൾ കേൾക്കുന്നുണ്ടായില്ല !അങ്ങനെ നിങ്ങളോടൊപ്പം ഒരാവശ്യവുമില്ലാതെ പൊരിവെയിലത്തു നടന്നു അടുത്തുള്ള കടയിൽ പോയിട്ട് വന്ന ഞങ്ങളെ കാഴ്ചക്കാരാക്കി നിങ്ങൾ ചായപാത്രം അടുപ്പിലേക്കു വച്ചു കൊണ്ടു ചായ തയാറാക്കാൻ തുടങ്ങുകയാണ്..സ്വർണനിറമുള്ള ഗ്യാസടുപ്പും ചായപാത്രവും കണ്ടു ഞങ്ങൾ ഇങ്ങനെ അമ്പരപോടെ നിൽക്കവേ..ഗ്യാസ് കത്തിച്ചു കൊണ്ടു നിങ്ങൾ ചായ പാത്രത്തിലേക്കു നിങ്ങൾ നടീ നടന്മാർ എന്ന ആദ്യ ഐറ്റം ചേർക്കുകയാണ് …..

എങ്ങനെ ചായ ഉണ്ടാക്കാം എന്ന് നിങ്ങൾ പഠിച്ചിട്ടു വന്നത് പ്രവർത്തികമാക്കുന്നത് പോലെ അഞ്ചു മിനിറ്റ് കഴിയവേ നിങ്ങൾ ആ പാത്രത്തിലേക്കു പാട്ടും ഡാൻസും ചേർക്കുകയാണ്….അൽപ നേരം കഴിയവേ നിങ്ങൾ ഒരല്പം തമാശയും പ്രണയവും മിക്സ് ചെയ്യുകയാണ് ..അതിനിടയിൽ ചായയുടെ മെയിൻ ഐറ്റം ആയ ഗ്യാസ് തീർന്നു തീ കെട്ടു പോയ കാര്യം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചെങ്കിലും നിങ്ങൾ ഗൗനിക്കുന്നുണ്ടായില്ല…നിങ്ങളുടെ ശ്രദ്ധ നിശ്ചിത സമയം കഴിഞ്ഞു ചായയിൽ ചേർക്കാനായി എടുത്തു വച്ചിരിക്കുന്ന നന്മയിലും സന്ദേശത്തിലും ആയിരുന്നു…..

ഒടുവിൽ നിങ്ങളുടെ വാച്ചിൽ ചായ റെഡി ആകുവാനുള്ള ടൈം ആയെന്നു അലാം അടിച്ചപ്പോൾ ബാക്കി ചേർക്കാനുള്ള ചേരുവകളും ചേർത്തു ഒന്ന് കുലുക്കികൊണ്ട് ” ചായ റെഡി ” എന്നും പറഞ്ഞു ഞങ്ങളുടെ ഗ്ലാസ്സിലേക്ക് ഒഴിച്ചു തന്നപ്പോൾ …ആ സാധനം കുടിച്ച ഞങ്ങളിൽ ചിലർ അവിടെ വച്ചു തന്നെ അതു ഇറക്കാനാകാതെ തുപ്പി കളഞ്ഞു ….മറ്റു ചിലർ ഗ്ലാസ് തന്നെ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞു …..!!പറയു സാർ ഞങ്ങളുടെ ഭാഗത്തു തെറ്റുണ്ടോ???

പുത്രേട്ടാ ചായ ഉണ്ടാക്കാൻ മിനിമം തീ എങ്കിലും വേണം….. അല്ലെങ്കിൽ വേറെ എന്തൊക്കെ ഇട്ടു ഇളക്കിയാലും ചായ ആവില്ല ….താങ്കളുടെ ഗോൾഡ് എന്ന കുറെ മിശ്രീതങ്ങൾ ചായയായി രൂപപെടുവാൻ അതിനു നല്ലൊരു തിരക്കഥയുടെ ചൂട് വേണമായിരുന്നു…..ദൗർഭാഗ്യവശാൽ ഇതിനു ഇത് ഉണ്ടായില്ല ….
പിന്നെ സിനിമയെന്ന ചായയെ ഇഷ്ടപെടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഞങ്ങളുടെ ഇഷ്ടത്തിന് ചായ തയാറാക്കി വിളമ്പുന്ന നല്ല കിടിലൻ “ടി മേക്കേഴ്സ്” ഇവിടെ വേറെ യുള്ളത് കൊണ്ടു തന്നെ നിങ്ങളുടെ ഈ വാട്ട വെള്ളം കുടിച്ചിട്ടു നല്ല അഭിപ്രായം പറയേണ്ട ഒരാവശ്യവും ഇപ്പോൾ ഞങ്ങൾക്കില്ല .

Leave a Reply
You May Also Like

നിഗൂഢതയുടെ നിശാസഞ്ചാരം

നിഗൂഢതയുടെ നിശാസഞ്ചാരം Santhosh Iriveri Parootty വീണ്ടും ത്രില്ലറിന്റെ പൂക്കാലവുമായെത്തുകയാണ് ജീത്തു ജോസഫ്. കണ്ണൂർ സവിത…

ഡോ. ശിവരാജ് കുമാർ, കാർത്തിക് അദ്വൈത് ചിത്രം

ഡോ. ശിവരാജ് കുമാർ, കാർത്തിക് അദ്വൈത് ചിത്രം #ShivannaSCFC01 അനൗൺസ് ചെയ്തു സുധീർ ചന്ദ്ര ഫിലിം…

എന്താണ് ടോവിനോ തോമസ് സിനിമകൾക്ക് സംഭവിക്കുന്നത്..? കുറിപ്പ്

എന്താണ് ടോവിനോ തോമസ് സിനിമകൾക്ക് സംഭവിക്കുന്നത്..? കുറിപ്പ് Latheef Mehafil യുവ പ്രേക്ഷകരാൽ ഏറെ ആഘോഷിക്കപ്പെട്ട…

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

തയ്യാറാക്കിയത് രാജേഷ് ശിവ ഷാനു സൽമാൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച HER 2021 തികച്ചും അസാധാരണമായ…