അൽഫോൻസ് പുത്രന്റേതായി ഒരു സിനിമ റിലീസ് ആയിട്ടു ഏഴു വർഷങ്ങൾ കഴിയുകയാണ്. മലയാളത്തിൽ വമ്പൻ ഹിറ്റായി മാറിയ പ്രേമം ആണ് അദ്ദേഹം ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. നേരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടു ചിത്രങ്ങളിലും നിവിൻ പൊളി ആയിരുന്നു നായകൻ. അൽഫോൻസ് പുത്രന്റേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗോൾഡ്.ഈ വരുന്ന ഡിസംബർ 1 നു ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.
രണ്ടേമുക്കാൽ മണിക്കൂർ ഉള്ള ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും അഭിനയിച്ചിട്ടുണ്ട്.
വമ്പൻതാരങ്ങളായ പൃഥ്വിയും നയൻസും ഉണ്ടെങ്കിൽ പോലും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പ് അൽഫോൻസ് പുത്രന്റെ ചിത്രം എന്ന നിലക്ക് തന്നെയാണ് . അത്രമാത്രം പ്രതീക്ഷയാണ് അദ്ദേഹം തന്റെ ആദ്യ രണ്ടു ചിത്രങ്ങൾ കൊണ്ട് നേടിയത്. ഗോൾഡ് എന്ന ചിത്രത്തിന്റേതായി ടീസറും ചില പോസ്റ്ററുകളും മാത്രമാണ് ഇതുവരെ പുറത്തിറക്കിയത്. ഇപ്പോൾ ചില സ്റ്റിൽസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
**