ആരാധകർക്ക് നിരാശ, ഗോൾഡ് ഓണത്തിനില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
187 VIEWS

ഓണം ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തിയ ഒന്നായിരുന്നു അൽഫോൻസ് പുത്രൻ പൃഥ്വിരാജ് -നയൻ‌താര ടീമിന്റെ ‘ഗോൾഡ് ‘. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് അറിയാൻ കഴിഞ്ഞത് . ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമേ തിയറ്ററിൽ എത്തൂ എന്നാണു അൽഫോൻസ് പുത്രൻ അറിയിക്കുന്നത്. സെപ്തംബർ 8 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അൽഫോൻസ് പുത്രന്റെ വാക്കുകൾ.

‘‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ഗോൾഡ് ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന് ദയവായി ക്ഷമിക്കൂ. ഈ കാലതാമസം ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’–അൽഫോൻസ് പുത്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

അൽഫോൻസ് പുത്രനാണ് രചനയും സംവിധാനവും. നിർമാണം: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയുമെത്തും. പൃഥ്വിരാജ്, നയൻ‌താര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നീ താരനിരയും ചിത്രത്തിലുണ്ട്.

ഗോൾഡിന്റെ റിലീസ് വൈകുന്നതിനെ കുറിച്ച് നിർമാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകൾ
‘ഗോൾഡ് ഓണത്തിനില്ല…ഈ ഓണക്കാലത്തു നിങ്ങളെപ്പോലെ ഞാനും പ്രതീക്ഷ അർപ്പിച്ചു, നിങ്ങളിൽ ഒരുവനായിരുന്നു കാണാൻ ആഗ്രഹിച്ച ചിത്രമായിരുന്നു ‘ഗോൾഡ്’. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ‘ഗോൾഡ്’ ഒരാഴ്ച വൈകിയേ നിങ്ങള്ക്ക് മുന്നിൽ എത്തുകയുള്ളു. അത് അതിന്റെ പൂർണ്ണ പെർഫെക്ഷനോട് കൂടി എത്തിക്കാൻ വേണ്ടിയിട്ടു മാത്രമാണ് വൈകുന്നത്. ഓണാഘോഷമെല്ലാം കഴിഞ്ഞു മുഴുവൻ കാശും തീർക്കേണ്ട. ഒരു ടിക്കറ്റിനുള്ള പൈസ ബാക്കി വച്ചേക്കണേ. അപ്പോൾ എല്ലാം പറഞ്ഞ പോലെ…അൽഫോൻസ് പുത്രൻ പറഞ്ഞപോലെഒരാഴ്ച വൈകി തിയേറ്ററിൽ കാണാൻ സാധിക്കട്ടെ..’

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ