Musafir Adam Musthafa

“നേരം” “പ്രേമം” എന്നീ രണ്ട് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത അൽഫോൻസ് പുത്രന്റെ പുതിയ സിനിമ. പ്രേമത്തിന് ശേഷം 7 വർഷങ്ങൾക്കിപ്പുറം ഇറങ്ങുന്ന ഒരു അൽഫോൻസ് പുത്രൻ സിനിമ. പിന്നെ മലയാളത്തിന്റെ തന്നെ സൂപ്പർ സ്റ്റാർ ആയ പൃഥ്‌വിരാജും ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയും ഒന്നിക്കുന്ന സിനിമ. സ്റ്റാർഡം കൊണ്ട് ഈ വർഷത്തെ ഏറ്റവും വലിയ റിലീസ്. ഇങ്ങനെ കുറേ കാരണങ്ങൾ കൊണ്ടുതന്നെ ഗോൾഡ് സിനിമ റിലീസ് ചെയ്യുന്നു എന്ന് പറയുമ്പോൾ വലിയ പ്രതീക്ഷയാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. എന്നാൽ ആദ്യ ഷോ കഴിഞ്ഞ ഉടനെ തന്നെ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു സോഷ്യൽ മീഡിയ നിറയെ. ആളുകൾ നിരാശരായി അൽഫോൻസിനെ തെറി വരെ വിളിക്കുന്ന സാഹചര്യം ഉണ്ടായി. ട്രോളോട് ട്രോളുകളാണ് ഇപ്പോൾ.

എന്തായാലും കുറേ നെഗറ്റീവ് റിവ്യൂസ് വായിച്ചു കൊണ്ട് ഒരു പ്രതീക്ഷയും ഇല്ലാതെ സിനിമ കാണാൻ പോയതുകൊണ്ടാണ് എന്ന് തോന്നുന്നു എനിക്ക് സിനിമ ഇഷ്ട്ടപ്പെട്ടു. ഗംഭീര സിനിമ എന്നൊന്നും പറയില്ലങ്കിലും അത്യാവശ്യം നല്ല കോമഡി വൈബിൽ കണ്ടാസ്വദിക്കാൻ പറ്റിയ സിനിമയാണ് GOLD.
സിനിമ ഇറങ്ങുന്നതിന് മുൻപ്‌ ആകെ ഒരു ട്രീസർ മാത്രമാണ് റിലീസ് ചെയ്തത്, ഒരു ട്രെയിലറോ ഒരു പാട്ട് പോലും നേരെത്തെ റിലീസ് ചെയ്തില്ല, അതുകൊണ്ട് തന്നെ സിനിമയുടെ ജേർണർ പോലും എന്താണ് എന്ന് അറിയാതെയാണ് ആളുകൾ സിനിമ കാണാൻ എത്തിയത്. ഇത് backfire ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.
ഒരു പക്ഷേ സിനിമയുടെ ട്രയ്ലർ ഇറങ്ങിയിരുന്നങ്കിൽ ഇതൊരു നേരംപോക്ക് കോമഡി സിനിമയാണ് എന്ന ഒരു ഐഡിയ പ്രേക്ഷകർക്ക് നേരെത്തെ കിട്ടുമായിരുന്നു, അങ്ങനെ എങ്കിൽ കുറച്ചുകൂടി പോസിറ്റീവ് റിവ്യൂസ് ഉണ്ടാകുമായിരുന്നു.

എന്റെ പ്രായക്കാർ ചെറുപ്പത്തിൽ കണ്ട് ആസ്വദിച്ച കുറേ സിനിമകൾ ഉണ്ട് അരം + അരം = കിന്നാരം, ഓടരുതമ്മാവാ ആളറിയാം, ബോയിങ് ബോയിങ് പോലുള്ള സിനിമകൾ, കുറേ മണ്ടന്മാരായ കഥാപാത്രങ്ങൾ ഉള്ള കോമഡി സിനിമകൾ. ഇത്തരം സിനിമകളുടെ ന്യൂജെൻ വേർഷൻ ആയാണ് ഗോൾഡ് സിനിമ എനിക്ക് അനുഭവപ്പെട്ടത്. നേരം സിനിമയുടെ കോപ്പി പോലെ ഒരു ഫീൽ ഗോൾഡ് സിനിമയുടെ ബിജിഎം അനുഭവപ്പെട്ടെങ്കിലും സിനിമയുമായി നന്നായി സിങ്ക് ചെയ്തിട്ടുണ്ട്, അതുകൊണ്ട് BGM ഇഷ്ട്ടപ്പെട്ടു.

എഡിറ്റിംഗ് പ്രൊഫഷണൽ ആയി പഠിച്ചിട്ടില്ലെങ്കിക്കും Edit & Cuts ഇഷ്ട്ടപ്പെട്ടു, സിനിമയുടെ മൂഡിന് പറ്റിയതായി തോന്നി. Cut Away എന്ന പാറ്റേൺ പല സീനിലും ഉപയോഗിച്ചിട്ടുണ്ട് പക്ഷേ അപ്പോഴും അതിന് സിനിമയുടെ സീനുമായി ബന്ധം നിലനിർത്തിയിട്ടുണ്ട്. ഇതിനെയാണ് പലരും ട്രോള് ചെയ്തതും.
ഇങ്ങനെയൊക്കെ ആണെങ്കിലും അമിതപ്രതീക്ഷയില്ലാതെ കണ്ടാൽ സിനിമ ഇഷ്ടപ്പെടും എന്ന് തോന്നുന്നു. സംവിധാനവും, തിരക്കഥയും, എഡിറ്റ്സ് ഒക്കെ പ്രൊഫഷണൽ ആയി പഠിച്ചവർ മാത്രമേ സിനിമയെ വിമർശിക്കാവൂ എന്നല്ലേ പുതിയ ഉത്തരവ്, എന്നാൽ ഞാൻ Gold നെ പ്രശംസിച്ച്‌ എഴുതിയത് കൊണ്ട് ഇതൊന്നും എനിക്ക് ബാധകമല്ല .

My Rating : Above Average : 6/10
Musafir Adam Musthafa

Leave a Reply
You May Also Like

നൂറിലേറെ തിരക്കഥ രചിച്ച കലൂർ ഡെന്നീസ് അർഹിക്കുന്നയളവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല

Bineesh K Achuthan മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തതു ശശികുമാറാണ്. രണ്ടാം…

വിവാഹം കഴിഞ്ഞാൽ ഡൈലി ഭർത്താവിന്റെ കാലിൽ തൊട്ടു വന്ദിക്കും എന്ന് സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി…

ഉടലിൽ ഇന്ദ്രൻസ് ആറാടുകയാണ്…

നാരായണൻ ഉടൽ : ഇന്ദ്രൻസ് ആറാടുകയാണ്…!! ത്രില്ലെർ സിനിമകൾ ഒരുപാട് ഇഷ്ടമുള്ളത്കൊണ്ട് തന്നെ ഉടൽ കാണാനായി…

അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ ആദച്ചായി- മികച്ച പരിസ്ഥിതി ചിത്രം

അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ ആദച്ചായി- മികച്ച പരിസ്ഥിതി ചിത്രം. അയ്മനം സാജൻ കുട്ടനാട്ടിലെ…