നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജൂം നയൻ താരയുമാണ് പ്രധാനതാരങ്ങൾ. കഥയെ കുറിച്ച് ഒരു സൂചന പോലും പുറത്തുവിടാതെയാണ് ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത് . പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് ആണ് ഇതിന്റെ നിർമ്മാതാക്കൾ. …എഡിറ്റിങ്, സ്റ്റണ്ട് , വിഷ്വൽ ഇഫക്റ്റ്സ് , ആനിമേഷൻ കളര്‍ ഗ്രെഡിങ് ഒക്കെ സംവിധായകനായ അൽഫോൻസ് പുത്രൻ തന്നെയാണ് നിർവഹിക്കുന്നത്. ലാലു അലക്സ്, ഷമ്മി തിലകൻ, ഷമ്മി തിലകൻ, അജ്മൽ അമീർ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു.. തുടങ്ങിയ താര നിരകളും അഭിനയിക്കുന്നു . പ്രേമം, നേരം തുടങ്ങിയ സിനിമകൾ നേടിയ വിജയവും സ്വീകാര്യതയും കാരണം അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ വളരെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !
ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന്