നേരവും പ്രേമവും പ്രേക്ഷർക്ക് നൽകിയ സിനിമാനുഭവം വളരെ മനോഹരമായിരുന്നു. പ്രേമം ഇറങ്ങി ഏഴുവര്ഷങ്ങള്ക്കു ശേഷം അൽഫോൻസ് പുത്രൻ ഗോൾഡുമായി വരുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊടുമുടിയോളം ആണ്. ആ പ്രതീക്ഷ അദ്ദേഹവും സിനിമയും കാക്കട്ടെ എന്ന് ആശംസിക്കുകയാണ്.
പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബാബുരാജും ശ്രദ്ധേയമായ വേഷത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മാണം. ഒരു ടീസർ പോസ്റ്ററുകളും മാത്രമാണ് ചിത്രത്തിന്റേതായി ഇതുവരെ ഇറങ്ങിയിട്ടുള്ളത്. സമീപകാല സിനിമകളെ വച്ചുനോക്കുമ്പോൾ ട്രെയ്‌ലർ ഇറങ്ങാത്ത ഒരു സിനിമ എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്. അത് മറ്റൊന്നുംകൊണ്ടാകാൻ തരമില്ല. സിനിമയിൽ അൽഫോൻസ് പുത്രൻ നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ് എന്ന ആകാംഷയാണ് ഏവർകും. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷൻ ഗാനങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു സർപ്രൈസ് പോലെയാണ് പ്രോമോ സോങ്‌സ് പുറത്തുവിട്ടിരിക്കുന്നത്.

“ഗോൾഡ് (GOLD) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്,” എന്നാണു അൽഫോൺസ് പുത്രൻ പറഞ്ഞത്. അതെ സമയം നേരം സിനിമയുടെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡെന്നു പൃഥ്വിരാജ് പറഞ്ഞു.” നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല” – പൃഥ്വി പറഞ്ഞു.

Leave a Reply
You May Also Like

“സജിൻ ഗോപു ചേട്ടാ നിങ്ങളുടെ സജിയേട്ടനെ ഒരുപാടിഷ്ടം ആയിട്ടോ”

Sanal Kumar Padmanabhan എഴുതിയത് തോളിൽ കയ്യിട്ടു നടന്നവർ പറഞ്ഞു പരത്തിയ പൊളിവചനങ്ങളിലും ഇല്ലാകഥകളിലും പെട്ടുഴറി…

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി 

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി  പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി…

32 വര്‍ഷങ്ങള്‍ക്കിപ്പുറവും അജയന്‍ പകരക്കാരനില്ലാത്തവനായി വിലസുന്നതത് എന്തുകൊണ്ടാകും ?

Rayemon Roy Mampilly ഏകായായി കിടക്കയില്‍ സ്വപ്നം കണ്ട് കിടക്കുകയാണ്… ഞാന്‍ സൃഷ്ടിച്ചൊരു ലോകത്തിലേക്കാഴ്ന്ന് കൊണ്ട്.…

“35 വര്‍ഷം ജോലിയില്‍ മാത്രം ശ്രദ്ധിച്ചു, കുടുംബത്തിന് വേണ്ടി സമയം നല്‍കാന്‍ ആയില്ല”, സിനിമയിൽ നിന്നും ഇടവേള എടുത്ത് ആമിർഖാൻ

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ആമിർഖാൻ. ഒടുവിലിറങ്ങിയ ലാൽ സിങ് ചദ്ദ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും…