0 M
Readers Last 30 Days

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
503 VIEWS

ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും ഹാസ്യമാണ് ലക്‌ഷ്യം.

സി കെ രാഘവൻ

2022ല്‍ മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളെ മൊത്തത്തില്‍ വിലയിരുത്തി സമ്മാനിക്കുന്ന “ഗോള്‍ഡന്‍ ചെങ്കദളി” അവാര്‍ഡുകളുടെ ലിസ്റ്റ് ഇതാ ചുവടെ കൊടുക്കുന്നു ..!

1. മികച്ച നടന്‍ : മോഹൻലാൽ (സിനിമകൾ : ആറാട്ട് , മോൺസ്റ്റർ ) :-
രണ്ട് സിനിമകളിലെ പരസ്പരം മുള്ളിത്തെറിച്ച ബന്ധം പോലുമില്ലാത്ത 5 കഥാപാത്രങ്ങളെ ( ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ, ലെഫ്റ്റനന്റ് കേണൽ സൂര്യചന്ദ്ര ലാൽ, ഏജന്റ് X,”അരേ സോനെ ഗുഡി” ലക്കി സിംഗ്, ശിവദേവ്‌ സുബ്രമണ്യം IPS ) അനശ്വരമാക്കിയ നാട്യ മികവിന്, തീയറ്ററിൽ വർക്ക് ആവാൻ വിദൂര സാധ്യതകൾ ഉണ്ടായിരുന്ന രണ്ട് സിനിമകൾ OTT ക്കും OTT യിൽ പോലും ഇടാൻ പാടില്ലായിരുന്ന രണ്ടു ബോംബുകൾ തീയറ്ററിലും ഇട്ടുകൊടുത്ത വ്യവസായ കാന്തത്തിന്, സിനിമ കാണുന്ന പ്രേക്ഷകരെ വിലകുറച്ചു കാണാത്ത സിനിമ നിരീക്ഷണ വൈദഗ്ധ്യത്തിന്, ഒരു തലമുറയെ മുഴുവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എഡിറ്റിംഗ് പഠിക്കാൻ അയച്ച സാങ്കേതികകൂർമതകക്ക് കൊടുക്കുന്ന അവാർഡ്.

2. മികച്ച “സ്വഭാവ”നടന്‍ : രഞ്ജിത്ത് (സിനിമ : നിങ്ങൾക്ക് ഒന്നുമറിയില്ല, കാരണം നിങ്ങൾ കുട്ടികളാണ് ) :-
ഉദയകൃഷ്ണ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പൊളിറ്റിക്കൽ കറക്റ്റ്നെസ് കണ്ടുപിടിക്കുന്നതിനും രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് താൻ പടച്ചുവിട്ട ഏതോ മാടമ്പി കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചുകൊണ്ട് IFFK വേദിയിൽ നടത്തിയ മിന്നുന്ന പ്രകടനം.

3. മികച്ച നടി : അന്നാ ബെൻ (സിനിമ : കാപ്പ) :-
“ഹോസ്റ്റേജ് സ്റ്റാർ” എന്ന വിശേഷണത്തിൽ നിന്നും മലയാളികൾ എക്കാലത്തും ഭയപ്പാടോടെ ഓർത്തിരുന്ന ഗുണ്ട ബിനു എന്ന മിത്തിനെ കോമഡി പീസ് ആക്കി മാറ്റിയ ദിഗംബരൻ/കേണൽ മൈൽസ് ലെവൽ പരകായ പ്രവേശം.

4. മികച്ച “സ്വഭാവ”നടി : നയൻതാര (സിനിമ : ഗോൾഡ്) :-
സിനിമയിലെ സഹനടനായ ഉറുമ്പ് സെറിനെക്കാളും സ്ക്രീൻസ്പേസ് കുറവാണ് എന്ന ബോധ്യം ഉണ്ടായിട്ടും പുത്രന് ഡേറ്റ് കൊടുത്ത നടിയുടെ നല്ല സ്വഭാവത്തിന് സമർപ്പിക്കുന്ന അവാർഡാണ് ഇതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

5. മികച്ച സംവിധായകന്‍ : ഉണ്ണികൃഷ്ണൻ . ബി (സിനിമ : ആറാട്ട് ):-
അഭിമുഖങ്ങളിൽ അഗതാ ക്രിസ്റ്റി- ഷെല്ലി- ഷേക്‌സ്പിയർ -ഓർഹൻ പാമുക്ക് ചതുർമൂർത്തികളുടെ പുനർജ്ജന്മ സംഗമമാണെന്ന് തോന്നിക്കുകയും സംവിധാനത്തിൽ മലയാളികളുടെ സർവകാലഹരമായ പ്രമോദ് പപ്പനിക് അപ്പ്രോച്ചിൻ്റെ പിൻഗാമിയാണെന്ന് തോന്നിക്കുകയും ചെയ്യുന്ന അവതാരമൂർത്തിയോട് ജൂറി ഒരേസ്വരത്തിൽ ചോദിച്ചു : “ഡേയ് എപ്പുഡ്രാ ?”

6. മികച്ച സിനിമ : ആറാട്ട് (സംവിധായകൻ : ഉണ്ണികൃഷ്ണൻ . ബി):-
കണ്ടത്തിൽ AR റഹ്‌മാൻ്റെ ഗാനമേള വച്ചിട്ട് മുൻനിരയിൽ സന്തോഷ് കീഴാറ്റൂരിനെ ജീവനോടെ ഇരുത്തി “വൗ” എന്ന് പറയിപ്പിക്കാൻ കാണിച്ച വലിയ മനസ്സിന് തന്നെ പത്ത് വർഷത്തെ അവാർഡ് ഒരുമിച്ചു തൂക്കികൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് ജൂറി എഴുത്തുകാരനെയും സംവിധായകനെയും കുമ്പിട്ടുതൊഴുതു.

7. മികച്ച ടെലിവിഷൻ സീരിയൽ (ഡിവോഷണൽ): മാളികപ്പുറം :-
അമ്മ അറിയാതെയും കുടുംബവിളക്കും മൗനരാഗവും കഴിഞ്ഞു “കൂടെവിടെ” തുടങ്ങുന്നതിന് മുൻപുള്ള ക്രിട്ടിക്കൽ ടൈംസ്ലോട്ടിൽ തന്നെ കുടുംബപ്രേക്ഷകന് തീയറ്ററിൽ സീരിയൽ കാണാനുള്ള സുവർണാവസരമൊരുക്കിയ സമാജത്തിൻ്റെ കഷ്ടപ്പാടിന് നൽകുന്ന പുരസ്കാരം.ഗുണ്ടയായ അമ്പാടി, പിള്ളേരെ പിടുത്തക്കാരൻ മുനിയാണ്ടി, കിഡ്ണാപ്പിംഗ് ഏജന്റ് ആയി വരുന്ന “പാരലൽ വേൾഡ് അറ്റ്ലി ” അജയ് വാസുദേവ് പോലെയുള്ള ഫ്രഷ് ഐറ്റംസ് വിതറി മലയാളസിനിമയെ ഒരു അമ്പത് വർഷവും, “അയ്യപ്പനു നേർച്ച നേർന്നു ഉണ്ടായ കുട്ടി”, “അയ്യപ്പൻസെറിനു ആരെ കാണണം എന്ന് അയ്യപ്പൻസെർ തീരുമാനിക്കും” പോലെയുള്ള സീരിയലിനെയും വെല്ലുന്നവിധത്തിലുള്ള അങ്ങേയറ്റം പ്രോഗ്രസീവും സയന്റിഫിക്കുമായ വീക്ഷണങ്ങൾ നൽകി തലച്ചോറും ചിന്താശേഷിയും ഉള്ളവനെ ഒരു ഇരുന്നൂറ്‌ വർഷവും പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന മോഡേൺ ഡേ ക്ലാസിക് ആണ് മാളികപ്പുറമെന്ന് ജൂറി മെമ്പറായ വത്സൻ. ജി. നിലക്കൽ അഭിപ്രായപ്പെട്ടു.

8. മികച്ച തിരക്കഥാകൃത്ത് – SN സ്വാമി (സിനിമ : CBI 5 – നോ ബ്രെയിൻ) :-
ക്രിസ്റ്റഫർ നോളന് ഓപ്പൺഹൈമർ ബയോപിക്ക് എടുക്കാൻ വരെ പ്രചോദനം നൽകിയ ലോക്പാൽ വിസ്ഫോടനം നടത്തിയതിനു ശേഷം 9 വർഷത്തോളം തൻ്റെ പുതിയ തിരക്കഥ എഴുതാൻ വേണ്ടി ചിലവാക്കിയ ഡെഡിക്കേഷന്, ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആ 9 വർഷം ഇറങ്ങിയ ഒരൊറ്റ സിനിമപോലും കാണാതിരുന്ന ഡിറ്റർമിനേഷന്, ട്വിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ആരും തിരഞ്ഞെടുക്കാത്ത വഴിയായ അവിഹിതം തിരഞ്ഞെടുത്ത റെസൊല്യൂഷന്, “കേൾക്കാൻ നല്ല രസമുണ്ട്” എന്ന ഒരൊറ്റ കാരണത്താൽ “എൻ്റെ സിനിമയിൽ ബാസ്കറ്റ് കില്ലിംഗ് ഉണ്ട്” എന്ന് അടിച്ചിറക്കിയ അംബീഷ്യസ് മാസ്റ്റർ മൈൻഡിന് നൽകുന്ന അവാർഡ്.

9. മികച്ച തിരക്കഥ (അഡാപ്റ്റഡ്) : ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ (രചന : M . മുകുന്ദൻ) :-
തങ്ങളുടെ കുഞ്ഞ് ഓട്ടോ ഇടിച്ചു മരിച്ചതിൻ്റെ സന്തോഷത്തിൽ അതിനു കാരണക്കാരിയായ ഓട്ടോഡ്രൈവറായ യുവതിക്ക് പുതിയ ഓട്ടോറിക്ഷ വാങ്ങിനൽകിയ മാതാപിതാക്കളെ എഴുതിപൊലിപ്പിച്ച രചനാപാടവം. കൊലപാതകം കഴിഞ്ഞു പുതിയ ഓട്ടോറിക്ഷയിൽ ഓട്ടോസ്റ്റാൻഡിൽ എത്തിയ യുവതിക്ക് കൈയടിയും സ്വീകരണവും നൽകാനും എഴുത്തുകാരൻ മറന്നില്ല എന്നത് ജൂറിയെ കോൾമയിർ കൊള്ളിച്ചു.

10. മികച്ച രണ്ടാമത്തെ തിരക്കഥാകൃത്ത് : അനൂപ് മേനോൻ
യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സിനെ പറ്റിയും കനകരാജൻ LCUവിനെ പറ്റിയും ആലോചിക്കുന്നതിനും യുഗങ്ങൾക്ക് മുൻപുതന്നെ അക്വാറ്റിക് യൂണിവേഴ്‌സിലൂടെ തൻ്റെ യൂണിവേഴ്‌സിന് തുടക്കമിട്ട വിഷനറി.
വരാലിൻ്റെ ആറാം ഭാഗമായ താലി മുള്ളൻ : The conclusion, കിംഗ് ഫിഷിൻ്റെ സ്പിൻഓഫായ മുള്ളുവാള : The Resumption എന്നീ സിനിമകളുടെ പണിപ്പുരയിൽ ആയതിനാൽ അവാർഡ് ഏറ്റുവാങ്ങാൻ അദ്ദേഹത്തിനെ വിളിച്ചു ശല്യം ചെയ്യണ്ട എന്ന് ജൂറി മെമ്പർ കൂടിയായ ദശരഥവർമ്മ അഭിപ്രായപ്പെട്ടു.

11. മികച്ച ഹാസ്യതാരം : രഞ്ജി പണിക്കർ (സിനിമ : CBI 5 – നോ ബ്രെയിൻ ) :-
രഹസ്യങ്ങൾ സൂക്ഷിക്കാൻ CBI മിടുക്കന്മാരാണ് എന്ന വിശ്വാസത്തിൽ തൻ്റെ വിവാഹേതരബന്ധം CBI യോട് ധൈര്യപൂർവം വെളിപ്പെടുത്തിയ അഡ്വക്കേറ്റ് പ്രതിഭാ സത്യദാസിനെ വഞ്ചിച്ചുകൊണ്ട് പിന്നീട് വന്ന എല്ലാ ബാച്ചിനോടും ആ കഥ വെളിപ്പെടുത്തി രസിപ്പിച്ച നർമ്മബോധത്തിനു നൽകുന്ന അംഗീകാരം.

12. മികച്ച വില്ലന്‍ : പേരറിയാത്ത കാമിയോ വില്ലൻ (സിനിമ: കടുവ) :-
“കുര്യച്ചനെ കടിക്കും ഞാൻ” എന്ന ഭാവത്തിൽ ജയിലിൽ നിന്നിറങ്ങുകയും കുര്യച്ചൻ ട്യൂബ് ലൈറ്റ് അടിച്ചുപൊട്ടിക്കുന്നത് കണ്ടു വിരണ്ടോടുകയും ചെയ്ത ബൈപോളാർ ഡിസ്ഓർഡർ ഉള്ള, കോൾഡ് ബ്ലഡഡ് ക്രിമിനൽ കൂടിയായ കൊടൂരവില്ലൻ.

13. മികച്ച ബാലതാരം : ദേവനന്ദ (സിനിമ : മാളികപ്പുറം) :-
പ്ലേസ്റ്റേഷൻ,മാർവെൽ കോമിക്സ്, നേച്ചർ ആർട്ട്‌, പെറ്റ് റിസേർച്ച്, സർവേ, ഇന്റർവ്യൂ, ട്രെഷർ മാപ്പ്, ബേസിക് സയന്റിഫിക് റിസർച് ആക്റ്റിവിറ്റിസ് തുടങ്ങി സ്വന്തം പ്രായത്തിൽ ചെയ്യേണ്ട അനാവശ്യകാര്യങ്ങളിലൊന്നും താല്പര്യം പ്രകടിപ്പിക്കാതെ ഊണിലും ഉറക്കത്തിലും അയ്യപ്പനുവേണ്ടി ജീവിച്ച കടുത്ത മാനസികരോഗിയായ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രകടനം. അയ്യപ്പന് തേൻമിട്ടായി, അയ്യപ്പന് 50 രൂപയുടെ എയർടെൽ റീചാർജ് തുടങ്ങി ഗ്യാപ്പ് കിട്ടുമ്പോഴൊക്കെ കുന്നിൻ്റെ മുകളിൽ കയറിനിന്ന് “അയ്യപ്പാ” എന്ന് നീട്ടിവിളിക്കുന്നത് വരെയുള്ള വിചിത്രമായ പ്രവൃത്തികൾ മനോഹരമായി അവതരിപ്പിച്ചതിലൂടെ സ്കീസോഫ്രീനിയ, ഹാലൂസിനേഷൻ, ബൈപോളാർ ഡിസോർഡർ, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ തുടങ്ങിയ സങ്കീർണമായ മാനസികരോഗങ്ങളെ കൂടി കുട്ടി ചെറുപ്രായത്തിൽ പകർന്നാടി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

14. മികച്ച പുതുമുഖസംവിധായകന്‍ : അഖിൽ മാരാർ (സിനിമ : സന്തോഷ് വർക്കിയും ട്രൂ ലവ്വും) :
മുപ്പതോളം നമ്പരുകളിൽ നിന്ന് ഒരു സ്ത്രീയെ മാറിമാറി വിളിച്ചു ശല്യം ചെയ്തു മാനസികമായി പീഡിപ്പിക്കുകയും, ഭീകരമാംവിധം സ്റ്റോക്കിംഗ് നടത്തുകയും ചെയ്ത ഞരമ്പുരോഗിയായ ഒരു സാമൂഹ്യമാലിന്യത്തെ പ്രണയദേവൻ്റെ ഭൂമിയിലെ അവതാരമായും ഷാജഹാൻ്റെ പുനർജന്മമായും ചിത്രീകരിച്ച ആവിഷ്കാരമികവിന് നൽകുന്ന അവാർഡ്. ദുരന്തത്തെ വെളുപ്പിക്കാൻവേണ്ടി പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് ഒക്കെ എടുത്തു വീശിയത് ജൂറിയെ ഹടാതം ആകർഷിച്ചു.

15. മികച്ച എഡിറ്റർ : അൽഫോൺസ് പുത്രൻ (സിനിമ : ഗോൾഡ്) :-
BBC യുടെ പ്ലാനറ്റ് എർത്തിന് ശേഷം ഏറ്റവുമധികം മൃഗങ്ങൾക്ക് അവസരം നൽകിയ പ്രകൃതിസ്നേഹിക്ക്, സ്വതന്ത്ര ആശയവിനിമയത്തിനായി ചില പ്രത്യേകതരം ഫാൻസ്‌ വികസിപ്പിച്ചെടുത്ത “Anthada nokkunne” എന്ന് തുടങ്ങുന്ന പ്രത്യേകതരം ഭാഷയെ തൻ്റെ സിനിമയിൽ സബ്ടൈറ്റിലായി ഉപയോഗിച്ച് പ്രസ്‌തുതഭാഷയെ ഒഫിഷ്യലായി അംഗീകരിക്കാൻ സഹായിച്ച ഭാഷാപ്രേമിക്ക്, കണക്കിൽ കൂടുതൽ കാശ് കിട്ടിയാൽ പാവങ്ങൾക്ക് കൊടുക്കണം എന്ന് ഇപ്പോഴും ചിന്തിക്കുന്ന അമ്മാവൻ വസന്ത ചിന്തകൾക്ക് നൽകുന്ന അംഗീകാരം.

16. മികച്ച ക്യാമറാമാന്‍ : ഷാജി കൈലാസ് (സിനിമ : കടുവ):-
കല്യാണവീഡിയോകളിൽ പോലും അന്യംനിന്നുകൊണ്ടിരിക്കുന്ന ദിവ്യവെളിച്ചം സീനുകളിൽ വാരിവിതറി സിനിമയെ രക്ഷിക്കാൻ നടത്തിയ അവസാനത്തെ ജീവൻമരണ പോരാട്ടം.

17. മികച്ച ഗാനരചയിതാവ് : ഗുണ്ട ഭാസ്കരൻ (സിനിമ : ജാക്ക് & ജിൽ )
റോഷാക്കിലെ വൈറ്റ്റൂം ടോർച്ചറിനെ വെട്ടിമലർത്തിയ മ്യൂസിക്കൽ ടോർച്ചർ എന്ന നൂതനസാങ്കേതികവിദ്യ.
ഇൻട്രോയിലെ “പശുവിൻ പാല്, നല്ല പശുവിൻ പാല്, ധോണി കുടിച്ചു സിക്സ് അടിക്കണ പശുവിൻ പാല്” എന്ന ഗാനത്തിൽ തുടങ്ങി ക്ലൈമാക്സ് ആക്റ്റിനിടയിലെ “കാണാതൊളിച്ചിരിക്കും കാക്കകറുമ്പി” വരെയുള്ള സംഗീതപ്രവാഹയാത്ര ജൂറി ഒരുപാട് എൻജോയ് ചെയ്തു.

18. മികച്ച മേക്കപ്പ് : മമ്മൂട്ടി (സിനിമ: CBI 5 : നോ ബ്രെയിൻ )
ഡീ-ഏജിംഗിനു പെർഫെക്ഷൻ ഇല്ലാത്തതുകൊണ്ട് വിക്രത്തിലെ സീൻ മാറ്റിവക്കുന്നതിനു പകരം കനകരാജൻ കമലഹാസനെ മമ്മൂട്ടിയുടെ അടുത്തേക്ക് വിട്ടിരുന്നുവെങ്കിൽ അദ്ദേഹത്തെ ഇക്ക പുട്ടിയിട്ടു കണ്ണെഴുതി കുഞ്ഞാവയാക്കി തിരിച്ചുവിട്ടേനെ എന്നാണ് മേക്കപ്പ് കണ്ട ജൂറി പറഞ്ഞത്.

19. മികച്ച സംഗീതസംവിധായകന്‍ : രാഹുൽ രാജ് (സിനിമ : ആറാട്ട് )
മുതലക്കോട്ട ബറ്റാലിയനും നെയ്യാറ്റിൻകര ഗോപനും കേണൽ സൂര്യചന്ദ്രലാലും AR റഹ്‌മാൻ ഷോയും കൂടി ആറാടി ചതച്ചുവച്ചിരിക്കുന്ന ജൂറിയുടെ നെഞ്ചത്തേക്ക് “തീട്ടാ ഏട്ടാവാ , തീട്ടാ ഏട്ടാവാ , അയ്യയ്യയ്യേ” എന്ന് തുടങ്ങുന്ന ഏജന്റ് X തീം മ്യൂസിക്ക് ഇട്ടുകൊടുത്ത കേരളാ ജോൺ വില്യംസ്.

20. മികച്ച ഡബ്ബിംഗ് : ഷൈൻ ടോം ചാക്കോ (സിനിമ : കുമാരി) :-
സുരഭി ലക്ഷ്മി ഉപയോഗിച്ച ട്രൈബൽ ഡയലക്റ്റ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുകയും ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉപയോഗിച്ചിട്ടും ഷൈൻ ടോം ചാക്കോ പറഞ്ഞ മലയാളം ഒരുവാക്ക് പോലും മനസ്സിലാക്കാൻ സാധിക്കാതിരിക്കുകയും ചെയ്തത് ജൂറിയുടെ തികഞ്ഞ പരാജയമാണ്.

21. മികച്ച ഗായകന്‍ : സൗബിൻ ഷാഹിർ (ഗാനം : കൊക്കരക്കോ, ഉണരൂ ഉണരൂ സമയമായി മണി ഏഴര, സിനിമ : ജാക്ക് ൻ ജിൽ )

22. മികച്ച ഗായിക : മഞ്ജു വാര്യർ (ഗാനം : കിം കിം കിം മെഹ്‌ മെഹ് മെഹ്, സിനിമ : ജാക്ക് ൻ ജിൽ ) :-
പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിനു മുൻപ് മൃഗങ്ങൾ അപായസൂചന നൽകുന്നതിന് സമാനമായിരുന്നു ആ ” മെഹ്‌ മെഹ് മെഹ് ” ശബ്ദം എന്ന് ജൂറി വിലയിരുത്തി.

23. മികച്ച പുതുമുഖം : രഞ്ജിത്ത് സജീവ് (സിനിമ : മൈക്ക് ) :-
കടുത്ത മലബന്ധത്താൽ കഷ്ടത അനുഭവിക്കുന്ന യുവാവിന്റെ ഭാവം മാത്രം മുഖത്തു വിരിയുന്ന യുവനടന്മാരെ ഇന്ത്യയിൽനിന്ന് കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ദുബായിൽ നിന്ന് കഷ്ടപ്പെട്ട് കണ്ടെത്തിയ നിർമാതാവ് ജോൺ അബ്രഹാമിനെ ജൂറി സ്തുതിച്ചു.

24. മികച്ച നിർമാതാവിനുള്ള വഞ്ചന വിജയകുമാർ പുരസ്കാരം : ഫഹദ് ഫാസിൽ (സിനിമ : മലയൻകുഞ്ഞ് )
മുറ്റത്ത് നാലിഞ്ച് കനത്തിൽ മണ്ണ് മാറ്റി ക്യാമറ ഇറക്കി “പോന്നീ കരയല്ലേ മോളെ” എന്നുപറഞ്ഞു അരമണിക്കൂർ ഷൂട്ട് ചെയ്തിട്ട് “നാല്പതടി ആഴത്തിലിറങ്ങി ജീവൻ പണയംവച്ചു സർവൈവൽ ത്രില്ലർ ഷൂട്ട് ചെയ്തു” എന്ന് വച്ചു തള്ളിയ ഇന്ത്യൻ ഗ്രാവിറ്റിയുടെ നിർമാതാവ് .

25. മികച്ച വിതരണക്കാരൻ : ഗോകുലം ഗോപാലൻ (സിനിമ : ലൈഗർ )
“പ്രീതീ ഘ്രാ” നാട്ടുകാർക്ക് മടുത്തു എന്നു മനസ്സിലാക്കിയ സ്ക്രീമിംഗ് സ്റ്റാർ ദേവരകൊണ്ട അലർച്ച മാറ്റിപ്പിടിച്ചു പുറത്തിറക്കിയ തെലുങ്കാന മേഡ് പാൻ ഇന്ത്യൻ ബോംബായ “ല ല ല ലൈഗർർർർ” കാശ് കൊടുത്തുവാങ്ങി കേരളത്തിൽ എറിഞ്ഞു പൊട്ടിച്ച വൈബ്രന്റ് ബിസിനസ് മൈൻഡ്.

26. സാമൂഹികപ്രതിബന്ധതയും കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ സിനിമ : മകൾ (സംവിധാനം : സത്യൻ അന്തിക്കാട്) :-
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മക്കളുടെ ഫോൺ മാതാപിതാക്കൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ച ചെയ്ത സാമൂഹ്യപ്രതിബന്ധതയുള്ള 2022 ലെ ഒരേയൊരു സിനിമ. എല്ലാവർഷവും തിരിച്ചുവരവ് നടത്തി അതേവർഷം തന്നെ തിരിച്ചുപോയതിന് ശേഷം തൊട്ടടുത്ത വർഷം വീണ്ടും തിരിച്ചുവരുന്ന ജയറാമിനും മീരാ ജാസ്മിനും പുതിയ അനുഭവം സമ്മാനിച്ച സിനിമ കൂടിയായിരുന്നു മകൾ. കാലം പുരോഗമിച്ചിട്ടും 1990കളിൽ തന്നെ അപ്ഡേറ്റഡ് ആയി തുടരുന്ന സംവിധായകനെ ജൂറി നിർവികാരതയോടെ നോക്കിനിന്നു.

27. മികച്ച ബോളിവുഡ് സിനിമയ്ക്കുള്ള ദിൽരാജു പുരസ്കാരം : ഉല്ലാസം (സംവിധാനം : ജീവൻ ജോജോ) :-
റീമേക്കുകളും ബയോപ്പിക്കുകളും കാരണം ബോളിവുഡ് തന്നെ മറന്നുതുടങ്ങിയ , ഡാൻസിന് ഡാൻസും പാട്ടിനു പാട്ടും ഫൈറ്റിനു ഫൈറ്റും ഉള്ള കമ്പ്ലീറ്റ് ബോളിവുഡ് പാക്കേജ് സിനിമ.

28. മികച്ച VFX: സന്തോഷ് ശിവൻ (സിനിമ: ജാക്ക് ൻ ജിൽ) :-
“1999ന് മുൻപ് ജാക്ക് ൻ ജിൽ റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ സ്റ്റാൻലി കുബ്രിക്ക് സ്പിൽബർഗിൻ്റെ കൈയിൽ നിന്നും AI സിനിമ തിരികെവാങ്ങി ഉറപ്പായും സന്തോഷ് ശിവനെ ഏൽപ്പിച്ചേനെ” എന്ന ജൂറിയുടെ പരാമർശം ശരിയായിരുന്നു എന്ന് ഗോൾഡൻ ഗ്ലോബ് വേദിയിൽ വച്ച് സ്പിൽബർഗ് തന്നെ രാജ്മൗലിയോട് തുറന്നുപറഞ്ഞു.

29. മികച്ച ഡാൻസ് കൊറിയോഗ്രഫി : കുഞ്ചാക്കോ ബോബൻ (സിനിമ: ഒറ്റ്) :-
സ്ക്രീൻ പ്രസൻസും മാസും ടെറർ ആക്ഷനും ആവശ്യമായ സിനിമയുടെ നിർണായക ക്ലൈമാക്സ് സംഘട്ടനത്തിൽ തന്റെ ശരീരത്തിന്റെ പിൻഭാഗം ഉപയോഗിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ നടത്തിയ ഭീകരമായ ആക്ഷൻരംഗം ഡാൻസ് ആയി പരിണമിക്കുകയായിരുന്നു.

30. മികച്ച ഡോക്യുമെന്‍ററി : വണ്ടർ വിമൻ (സംവിധാനം: അഞ്ജലി മേനോൻ) :-
“പ്രസവകാലത്ത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട 101 കാര്യങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡോക്യുമെന്‍ററിക്ക് അവാർഡ് ലഭിച്ച കാര്യം സംവിധായികയെ അറിയിച്ചപ്പോൾ സ്വന്തമായി പ്രസവിക്കാത്തവർ ജൂറിയിൽ ഇല്ലാത്തതിനാൽ താൻ അവാർഡ് നിരസിക്കുന്നു എന്ന് സംവിധായിക തീർത്തുപറഞ്ഞു.

31. മികച്ച ദേശീയോദ്ഗ്രഥനചിത്രം: പ്രകാശൻ പറക്കട്ടെ (സംവിധാനം: ഷഹാദ് നിലമ്പൂർ) :-
പെഡോഫിലിയ എന്ന മഹത്തായ ആശയത്തെ അതിമനോഹരമായി റൊമാന്റിസൈസ് ചെയ്ത് അവതരിപ്പിച്ച സിനിമ +2 തോറ്റാൽ ഉടനെതന്നെ മക്കളെ നേരെ ഹോട്ടൽജോലിക്ക് വിടണമെന്ന മഹത്തായ ആശയവും കൂടി പ്രചരിപ്പിച്ച ഒന്നായിരുന്നു.

32 . മികച്ച സിനിമാനിരൂപകൻ : റോഷൻ ആൻഡ്രൂസ് (സിനിമ: സാറ്റർഡേ നൈറ്റ്) :-
സിന്ദഗി നാ മിലേഗി ദൊബാരയിൽ നിന്നിറങ്ങുകയും ചെയ്തു മൂക്കില്ലാ രാജ്യത്തേക്ക് എത്തിയതുമില്ല എന്ന ദുരവസ്ഥ കണ്ടിരുന്നവന് സമ്മാനിച്ച മഹാകാവ്യത്തിന്റെ സ്രഷ്ടാവ് കൂടിയായ അദ്ദേഹം കൊറിയയിൽ വിമർശനമില്ല എന്ന കണ്ടെത്തലും കൂടി നടത്തി ജൂറിയെ ഞെട്ടിച്ചിരുന്നു.
33. മികച്ച റീൽസ് പ്രകടനത്തിനുള്ള അമലാഷാജി അവാർഡ് : ചൊറിദനം സ്റ്റാർ ഹൈദരലി (സിനിമ : കാപ്പ ) :-
രണ്ടേകാൽ മണിക്കൂർ കൊണ്ട് കൊട്ടമധുവും കൊട്ടപ്രമീളയും ഗുണ്ടബിനുവും മരിച്ചുകിടന്നു കാണിക്കാൻ ശ്രമിച്ചിട്ടും കിട്ടാത്ത മാസ്സ് വെറും 12 സെക്കന്റിൽ ഒപ്പിച്ച റിയൽ ഹീറോ.

34. മികച്ച പരസ്യകല : റോഷൻ ആൻഡ്രൂസ് (സിനിമ : സാറ്റർഡേ നൈറ്റ്) :-
മുന്തിരിമൊഞ്ചൻ: തവള പറഞ്ഞ കഥ, 1921 : പുഴ മുതൽ പുഴ വരെ തുടങ്ങി മലയാളത്തിൽനിന്നും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൾട്ട് ലെവൽ ടൈറ്റിലുകളെ അനുസ്മരിപ്പിച്ച മനോഹരമായ ടൈറ്റിൽ : കിറുക്കനും കൂട്ടുകാരും.

35. മികച്ച സയൻസ് ഫിക്ഷൻ സിനിമ (ടൈം ട്രാവൽ) : തട്ടാശേരി കൂട്ടം & കൊത്ത് (സംവിധായകർ : അനൂപ് & സിബി മലയിൽ ) :-
1990 കളിൽ സിനിമ ഷൂട്ട് ചെയ്തതിനു ശേഷം 2022 ലേക്ക് പെട്ടി അയച്ചുകൊടുത്ത ടൈംട്രാവെൽ ടെക്‌നോളജി കണ്ടുപഠിക്കാൻ ഡാർക്കിന്റെ സ്രഷ്ടാക്കളായ ബരാൻ ബോ ഓഡറും ജാന്റ ജെ ഫ്രീസും 1899 സീരീസ് കാൻസൽ ചെയ്‌ത്‌ കേരളത്തിലേക്ക് പുറപ്പെട്ടു എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.

36. മികച്ച സയൻസ് ഫിക്ഷൻ സിനിമ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) : ജാക്ക് ൻ ജിൽ (സംവിധാനം : സന്തോഷ് ശിവൻ)
സിനിമ മലങ്കൾട്ട് ആണെന്ന് ആദ്യകാഴ്ചയിൽ തന്നെ ജൂറി അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ ജാക്ക് ൻ ജില്ലുമായാണ് തന്നെ ഉപമിക്കുന്നത് എന്നറിഞ്ഞ മലം എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയിന്മേലുള്ള ആദ്യത്തെ ഹിയറിംഗ് അടുത്ത മാസം 15ലേക്ക് മാറ്റിവച്ചു.
സ്പെഷ്യൽ കാറ്റഗറി അവാർഡുകൾ :

37. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ഇന്റർവൽ ബാബു & കരിങ്കാളിയല്ലേ സംയുക്ത പുരസ്കാരം : ഉദയകൃഷ്ണ
പുലിമുരുകൻ എന്ന പേരിൽ വൈശാഖിനു സംഭവിച്ച ഒരു കൈയബദ്ധം കാരണം സാഹചര്യത്തിന്റെ സമ്മർദം മൂലം മലയാളത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന എഴുത്തുകാരനായി മാറേണ്ടിവന്ന അവതാരപ്പിറവി. പൊളിറ്റിക്കൽ കറക്റ്റ്നസ്സ്, LGBTQ ഒക്കെ തിന്നുന്ന സാധനങ്ങളാണോ എന്നറിയാതെ തിരക്കഥയിൽ എടുത്ത് വീശിയതിനുശേഷം അതേ സിനിമയിൽ തന്നെ സ്ത്രീകളെ RDX എന്ന അഭിസംബോധന ചെയ്യുന്ന, സ്ത്രീയുടെ പിന്നിൽ നായകനെ ചേർത്തു വെച്ചിട്ട് പൊങ്ങുന്നുണ്ടോ എന്ന് ചോദിക്കുന്ന, പിൻഭാഗം മടുത്തു ഇനി മുന്നിൽ മതി എന്ന് നായകനെക്കൊണ്ട് പറയിപ്പിക്കുന്ന പ്രത്യേകതരം എഴുത്തിന്റെ ഉടമ.

38. നവോത്ഥാനപരമായ ആശയങ്ങൾക്കുള്ള ” ആ ഏഴു ദിവസം മുത്തിച്ചുവപ്പിച്ചു തപ്പി വെച്ച” ഗുൽമോഹർ പുരസ്കാരം : ജിയോ ബേബി (സിനിമ : ശ്രീധന്യ കാറ്ററിംഗ് സർവീസ് )

39. മികച്ച പാൻ ഇന്ത്യൻ സ്റ്റാറിനുള്ള “ഓം കം ടു മൈ റൂം” അവാർഡ് : ഉണ്ണി മുകുന്ദൻ (സിനിമ : സംക്രാന്തി സ്റ്റാർ vs. സീക്രട്ട് ഏജന്റ് – 90’s കിഡ്സ് ഫോറെവർ) :-
താനൊരു പാൻ ഇന്ത്യൻ സ്റ്റാർ ആണെന്ന് തെളിയിക്കാൻ നാല് ഭാഷകളിലെ നൈപുണ്യം വാക്ചാരുതയിലൂടെ ഒഴുക്കി ഉള്ളിലെ അയ്യപ്പനെ കൊടുങ്ങല്ലൂരപ്പനാക്കി മാറ്റിയ പ്രകടനം.

40. മികച്ച വേദനിക്കുന്ന നിർമാതാവിനുള്ള ഷീലു അബ്രഹാം മെമ്മോറിയൽ അവാർഡ് : ഗോകുലം ഗോപാലൻ (സിനിമ: പത്തൊൻപതാം നൂറ്റാണ്ട്) :-
മരണശയ്യയിൽ വച്ച് “മോനേ മുത്തശ്ശനെ നോക്കണ്ട” എന്നുപറഞ്ഞു മാസ്സ് കാണിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂരിന് വരെ കനത്ത വെല്ലുവിളി ഉയർത്തിയ “മരണ”മാസ്സ് പ്രകടനം.

41. മലയാളികൾ അർഹിക്കാത്ത നിർമ്മാതാവിനുള്ള വേണു കുന്നപ്പള്ളി അവാർഡ് : ജോൺ എബ്രഹാം (സിനിമ : മൈക്ക് )

42. മികച്ച നിർഗുണ നായികയ്ക്കുള്ള അനുസിത്താര അവാർഡ് :
✔ ശ്രദ്ധ ശ്രീനാഥ് (സിനിമ : ആറാട്ട് )
✔ മീരാ ജാസ്മിൻ (സിനിമ : മകൾ)
✔ സാനിയ ഇയ്യപ്പൻ (സിനിമ : സാറ്റർഡേ നൈറ്റ് )
43. മികച്ച ഒളിപ്പിച്ചുകടത്തലിനുള്ള പോക്കിരി വടിവേലു ഉച്ചിക്കെട്ട് അവാർഡ് :
✔ ഹർഷദ് & സുഹാസ്-ഷർഫു (സിനിമ : പുഴു, വിഷയം : ഹിയ്യോ ഇസ്‌ലാമിനെ കൊല്ലുന്നേ)
✔ വിഷ്ണു മോഹൻ ( സിനിമ : മേപ്പടിയാൻ, വിഷയം : ഹിയ്യോ ഹിന്ദുവിനെ കൊല്ലുന്നേ)
44. മികച്ച കുടിൽ വ്യവസായ സംരംഭകനുള്ള രഞ്ജിത്ത് ശങ്കർ അവാർഡ് : രഞ്ജിത്ത് ശങ്കർ (സിനിമ : 4 Years)

45. മലയാള സിനിമ കണ്ട മികച്ച ഉയർത്തെഴുന്നേൽപ്പിനുള്ള അണ്ടർടേക്കർ പുരസ്കാരം (Sponcered by Prithviraj Sukumaran) : ഷാജി കൈലാസ് (സിനിമകൾ : കടുവ, കാപ്പ )
46. മികച്ച ഭാഷാ ശുദ്ധിക്കുള്ള ഹെർമൻ ഗുണ്ടർട്ട് അവാർഡ് : ശ്രീനാഥ് ഭാസി (സിനിമ : ചട്ടമ്പിയും കൊണോത്തിലെ 101 ചോദ്യങ്ങളും )

47. മികച്ച ഓൺസ്ക്രീൻ ഫുഡ് വ്ലോഗിങ്ങിനുള്ള ” നെമസ്കാരം ഞാൻ ബൃണാൾ” സ്പെഷ്യൽ ഗ്രേവി അവാർഡ് : മോഹൻലാൽ (സിനിമ : മോൺസ്റ്റർ )

48. മികച്ച ചൊറിച്ചിലിനും കുത്തിത്തിരിപ്പിനുമുള്ള അരുൺകുമാർ & ജോണി ഗ്ലൂക്കോസ് പുരസ്‌കാരം : പൃഥ്വിരാജ് സുകുമാരൻ ( സിനിമ : കടുവ ) :-
പള്ളിയിൽ ആരോ ആർക്കോ എന്തോ സാധനം കൊടുത്ത കേസ് കുത്തിപ്പൊക്കി കുത്തിത്തിരുപ്പ് ഉണ്ടാക്കിയും, വെറുതേ വഴിയിലൂടെ കുടുംബസമേതം പോയ വില്ലനോട് അയാളുടെ മകനെപ്പറ്റി അപരാധം പറഞ്ഞു ചൊറിഞ്ഞും വില്ലൻ്റെ ശത്രുത അങ്ങോട്ടുപോയി ഇരന്നുമേടിച്ച പ്രത്യേകതരം നായകൻ.
Recent updates:
✔ ജൂറിയിൽ കമലഹാസൻ ഇല്ലെന്നറിഞ്ഞ അൽഫോൺസ് പുത്രൻ അവാർഡ് നിർദാക്ഷിണ്യം നിരസിച്ചു.
✔ ഷാജി കൈലാസിന് അവാർഡ് കൊടുക്കാനും സ്വയം അവാർഡ് ഏറ്റുവാങ്ങാനും വിളിച്ചപ്പോൾ “അടുത്ത പത്തു വർഷത്തെ അവാർഡ് ആർക്കൊക്കെ കിട്ടുമെന്ന് എനിക്കറിയാം” എന്നുപറഞ്ഞ പൃഥ്വിരാജ് സുകുമാരനെ ജൂറി അടുത്ത 20 വർഷത്തേക്ക് അവാർഡിൽ നിന്നും വിലക്കി.
സാങ്കേതികകാരണങ്ങളാൽ കഴിഞ്ഞ രണ്ടുവർഷക്കാലം അവാർഡ് സംഘടിപ്പിക്കാൻ കഴിയാതെപോയതിൽ ജൂറി നിർവ്യാജം ഖേദം പ്രകടിപ്പിച്ചു.

****

ചിരിച്ചു നിർത്തണ്ട, 2019-ലെ അവാർഡ് കൂടി

2019ല്‍ മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളെ മൊത്തത്തില്‍ വിലയിരുത്തി സമ്മാനിക്കുന്ന “ഗോള്‍ഡന്‍ ചെങ്കദളി” അവാര്‍ഡുകളുടെ ലിസ്റ്റ് ഇതാ ചുവടെ കൊടുക്കുന്നു …!

1. മികച്ച നടന്‍ – മോഹൻലാൽ (സിനിമ : ഇട്ടിമാണി മെയ്ഡ് ഇൻ ചൈന) :- പഴയ മോഹൻലാലിനെ കാണാൻ പോയവർക്ക് പഴകിയ മോഹൻലാലിനെ സമ്മാനിച്ച ബിഗ്സ്ക്രീൻ മെഗാസീരിയലിലെ അസാധ്യപ്രകടനം. “മോഹൻലാൽ അഭിനയം മറന്നു” എന്നുപറഞ്ഞു കരയുന്നവർക്കുള്ള ചുട്ട മറുപടിയായിരുന്നു ഒരേ സിനിമയിൽ തന്നെ ചൈനക്കാരനായ അച്ഛന്റെ ഗെറ്റപ്പിലും മലയാളിയായ മകന്റെ ഗെറ്റപ്പിലും ഫ്ലാഷ്ബാക്കിലെ മദ്യപാനിയുടെ ഗെറ്റപ്പിലും വന്ന് ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രകടനം.

hh 1 1

2. മികച്ച സഹനടന്‍ – മമ്മൂട്ടി (സിനിമകള്‍: മധുരരാജ, മാമാങ്കം, ഗാനഗന്ധർവ്വൻ):- മെയ് വഴക്കവും ഫ്ലെക്സിബിലിറ്റിയുമുള്ള അനിയൻകുട്ടൻമാരുടെയും കൂട്ടുകാർകുട്ടൻമാരുടെയും കൈയിൽ എല്ലാ പണികളും ഏൽപ്പിച്ചിട്ട് കയറിൽ ഊഞ്ഞാലാട്ടവും സെന്റിയടിയുമായി നടന്ന അദ്ദേഹത്തെ “സൂത്രശാലിയായ കുറുക്കൻ” എന്നാണ് ജൂറി വിശേഷിപ്പിച്ചത്. “ഉണ്ട” പോലെ എനർജി കാണിക്കാൻ സ്കോപ്പ് ഇല്ലാത്ത മോശം സിനിമകൾ ഇനി തിരഞ്ഞെടുക്കരുത് എന്ന ശക്തമായ താക്കീതും ജൂറി അദ്ദേഹത്തിനു നൽകി.

3. മികച്ച നടി – നയൻതാര (സിനിമ : ലൗ ആക്ഷൻ ഡ്രാമ ) :- “ലേഡി സൂപ്പർസ്റ്റാർ”എന്ന തന്റെ ചീത്തപ്പേര് മാറ്റുന്നതിന്റെ ഭാഗമായി അഭിനയിച്ച ഐറ, മിസ്റ്റർ ലോക്കൽ, കൊലയുതിർ കാലം, സെയ്റാ നരസിംഹ റെഡ്ഢി, വിശ്വാസം, ബിഗിൽ തുടങ്ങിയ അഭിനയപ്രാധാന്യമുള്ള അന്യഭാഷാസിനിമകളുടെ തിരക്കിനിടയിലും മാതൃഭാഷയെ മറക്കാതിരുന്ന നടിയുടെ അർപ്പണബോധത്തെ ജൂറി കുമ്പിട്ടു തൊഴുതു. സിനിമയിൽ നായകനായ ദിനേശനോട് നായികയായ ശോഭയ്ക്ക് പ്രണയം തോന്നാനുള്ള കാരണം എന്തെന്നറിയാൻ ജൂറി വിവരാവകാശ കമ്മീഷന് എഴുതിയ കത്തിൽ ഒപ്പിടാനും നടി തയാറായി.

4. മികച്ച സഹനടി – ശീലു എബ്രഹാം (സിനിമ : പട്ടാഭിരാമൻ ) :- ഭർത്താവ് നിർമാതാവാണ് എന്ന ഒരേയൊരു കാരണത്താൽ മലയാളിപ്രേക്ഷകർക്ക് വേണ്ടി തന്റെ അഭിനയമികവ് തുരന്നെടുത്തു കൊടുക്കുന്ന അഭിനയപാടവം. കുലസ്ത്രീയുടെ വേഷവിധാനത്തിൽ നിന്നുകൊണ്ട് ഹോട്ടലിൽ രസംവയ്ക്കാൻ കാണിച്ച ഡെഡിക്കേഷൻ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് വേണ്ടിയുള്ള പാഴ്ചിലവിൽ നിന്നും നിർമാതാവായ ഭർത്താവിനെ രക്ഷിക്കാനായി സ്വതസിദ്ധമായ വോയ്‌സ് മോഡുലേഷനിൽ തിരുവനന്തപുരം സ്ലാങ്ങിൽ നടത്തിയ ഡയലോഗ് ഡെലിവറി എന്നിവ ജൂറിയുടെ പ്രശംസ ഏറ്റുവാങ്ങി.

5. മികച്ച സംവിധായകന്‍ – ജീത്തു ജോസഫ്
(സിനിമ: Mr. & Mrs.റൗഡി) :- ദൃശ്യം അങ്ങ് ചൈനയിൽ വരെ എത്തിയിട്ടും ദൃശ്യത്തിന്റെ ചീത്തപ്പേര് ഇതുവരെ മാറ്റാൻ കഴിയാത്ത സംവിധായകന്റെ പരാക്രമം. ക്ലൈമാക്സിൽ ഓൺലൈൻ പെൺവാണിഭസംഘത്തെ കുടുക്കാൻ ഫേസ്ബുക്ക് ലൈവ് ഉപയോഗിച്ച രീതികണ്ട് ജൂറി ഒരേസ്വരത്തിൽ “ഫ്രഷ് ഫ്രഷ്” പറഞ്ഞു.

6. മികച്ച സിനിമ – ഒരു യമണ്ടൻ പ്രേമകഥ (സംവിധാനം : ബി.സി.നൗഫൽ):- വാട്സാപ്പ് യൂണിവേഴ്സിറ്റി പോലും ഉപേക്ഷിച്ച പുതുപുത്തൻ കോമഡികൾ, ഐ.ജി. കേശവൻ മാമനെപ്പോലും ലജ്ജിപ്പിക്കുന്ന സദാചാരബോധം, രണ്ടരമണിക്കൂർ സ്കിറ്റ് കാണിച്ചുമടുത്തപ്പോൾ അഞ്ച് മിനിട്ട് ക്ലൈമാക്സിനുവേണ്ടി പടച്ചുവിട്ട റൊമാൻസ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുടങ്ങിയ പ്രത്യേകതകൾ സിനിമയെ ഭീകരമായ ലെവലിൽ വേറിട്ടു നിർത്തുന്നു.

7. മികച്ച തിരക്കഥാകൃത്ത് – ഉദയ് കൃഷ്ണ (സിനിമ : മുരുകരാജ) :- പുലിമുരുകന്റെ തിരക്കഥയിലേക്ക് പോക്കിരിരാജയെ ആവാഹിച്ചുകൊണ്ട് പോക്കിരിരാജ എന്ന കൾട്ടിന് മലംകൾട്ടായ രണ്ടാംഭാഗമൊരുക്കിയ വക്രബുദ്ധിക്കുള്ള അംഗീകാരം.

8. മികച്ച രണ്ടാമത്തെ തിരക്കഥാകൃത്ത് – ശശാങ്കൻ മയ്യനാട് (സിനിമ :മാർഗംകളി) :- മുടന്തുള്ള നായകന്റെയും മുഖത്തു മറുക് ഉള്ള നായികയുടെയും ആത്മസംഘർഷങ്ങളെ അവതരിപ്പിക്കാനായി മറ്റു കഥാപാത്രങ്ങളെ ക്രൂരമായ റേസിസത്തിനും ബോഡി ഷെയ്മിംഗിനും സ്ത്രീവിരുദ്ധതയ്ക്കും ഇരകളാക്കിയ തിരക്കഥാപാടവം.

9. മികച്ച ഡയലോഗ്സ് – ശങ്കർ രാമകൃഷ്ണൻ (സിനിമ :പതിനെട്ടാം പടി):- വടക്കൻപാട്ടിലെ പുത്തൂരംവീടാണെന്ന് കരുതി അനന്തപുരിയിലെ ഗുണ്ടകൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ സ്കൂളിലെത്തിയ എഴുത്തുകാരന് സംഭവിച്ചത്… (ഏഷ്യാനെറ്റ്‌.jpg)

10. മികച്ച നിർവികാരതയ്ക്കുള്ള മഹേഷ്‌ ബാബു അവാർഡ് – ടോവിനോ തോമസ് (സിനിമ : കൽക്കി) :- ശ്വാസം നെഞ്ചിൽ ബ്ലോക്ക് ചെയ്ത് താടിയെല്ലിൽ സൂപ്പർഗ്ലു തേച്ചു പിടിപ്പിച്ചതിനു ശേഷം ഡയലോഗ് പറഞ്ഞാൽ സിനിമ KGF ആയിക്കോളും എന്ന സംവിധായകന്റെ വാക്ക് കേട്ട് അതേപടി പ്രവർത്തിച്ച അഭിനയമികവ്.

11. മികച്ച വില്ലന്‍ – ഉണ്ണി മുകുന്ദൻ (സിനിമ : മിഖായേൽ ) :- അധോലോകത്തിലെ ജലക്ഷാമത്തെ സൂചിപ്പിക്കാൻ നായകന്റെ വീട്ടിൽ കയറി കുളിച്ചിട്ട് അടിവസ്ത്രം മാത്രമിട്ടു ഇറങ്ങിപ്പോവുക, ഒന്ന് വയറിളകിയാൽ തീർന്നുപോവുന്ന ജീവിതത്തിന്റെ വ്യർത്ഥത മനസ്സിലാക്കാൻ നായികയോട് തീട്ടവർത്തമാനം പറയുക തുടങ്ങി മലയാളസിനിമയിലെ വില്ലൻമാർക്ക് കേട്ടുകേൾവി പോലുമില്ലാത്ത കുൽസിതപ്രവൃത്തികൾ പരിഗണിച്ചാണ് അവാർഡ്.

12. മികച്ച വില്ലത്തി – സംയുക്ത മേനോൻ (സിനിമ : കൽക്കി) :- സാരിയുടുത്തു കണ്ണുരുട്ടിയാൽ വരലക്ഷ്മി ശരത്കുമാർ ആവും എന്ന്‌ തെറ്റിദ്ധരിച്ച നിഷ്കളങ്കത.

13. മികച്ച അന്യഭാഷാ നടൻ – ദുൽഖർ സൽമാൻ (സിനിമ : ഒരു യമണ്ടൻ പ്രേമകഥ) :- അങ്ങ് ബോളിവുഡിൽ ബോംബിടുന്നതിന്റെ തിരക്കിനിടയിലും മലയാളസിനിമയെ ഉദ്ധരിപ്പിക്കാൻ കാട്ടിയ മനക്കട്ടി. കോടീശ്വരനായിട്ടും പെയിന്റ് പണിക്ക് പോകാൻ താല്പര്യപ്പെട്ട, നാട്ടിലുള്ള സകലപെൺകുട്ടികളും പ്രണയാഭ്യർത്ഥന നടത്തിയിട്ടും പത്രത്തിലെ “കാണ്മാനില്ല” പരസ്യത്തിലെ പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിച്ച നന്മയുടെ നിറടാങ്ക് റോളിനെ അന്തസോടെ അവതരിപ്പിച്ച മികവ്.

14. മികച്ച പുതുമുഖസംവിധായകന്‍ – ഷാജോൺ (സിനിമ : ബ്രദേഴ്സ് ഡേ ) :- കോമഡി ത്രില്ലർ, ആക്ഷൻ ത്രില്ലർ, ഫാമിലി ത്രില്ലർ, വെറും ത്രില്ലർ, സൈക്കോ ത്രില്ലർ, ഫീൽഗുഡ് ത്രില്ലർ, ഫീൽ ഇല്ലാത്ത ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഹൈസ്റ്റ് ത്രില്ലർ, മൈൻഡ് ഗെയിം ത്രില്ലർ, മസാല ത്രില്ലർ, മിസ്റ്ററി ത്രില്ലർ തുടങ്ങി ആരും ജീവിതത്തിൽ പോലും കേട്ടിട്ടില്ലാത്ത ത്രില്ലറുകൾ ഉൾപ്പടെ പന്ത്രണ്ടിലധികം ജോണറുകൾ മിക്സ് ചെയ്ത് ഒരു നവാഗതസംവിധായകൻ തയാറാക്കിയ “ജഗപൊക ഗജേന്ദ്ര ഓണംഗുണ്ട്”.

15. മികച്ച ഡാൻസ് കോറിയോഗ്രഫി – മമ്മൂട്ടി (സിനിമ : മാമാങ്കം) :- ഹിപ്പ്കുലുക്കൽ, കണ്ണുപൊത്തൽ ഡാൻസ് സ്‌റ്റെപ്പുകൾ കൊണ്ട് ചരിത്രസിനിമയിലെ ഗാനരംഗത്തിനെ ചരിത്രദുരന്തമാക്കുന്നതിന് നേതൃത്വം നൽകിയ നർത്തനപാടവം.

16. മികച്ച എഡിറ്റര്‍ – മഹേഷ് നാരായണൻ (സിനിമ : മിഖായേൽ ) :- ബൈബിൾ വചനങ്ങളും സൈക്കോ കഥാപാത്രങ്ങളെയും കുത്തിക്കയറ്റി സംവിധായകൻ ഷൂട്ട് ചെയ്ത അറ്റവും മൂലയുമില്ലാത്ത വീഡിയോകൾ വെട്ടിക്കൂട്ടി എഡിറ്റ്‌ ചെയ്ത് “മിഖായേൽ”എന്ന് പേരിട്ടു തീയറ്ററിലെത്തിച്ച എഡിറ്റിംഗ് സിംഹം.

17. മികച്ച ക്യാമറാമാന്‍ – മനോജ് പിള്ള (സിനിമ : മാമാങ്കം) :- ഈ ക്യാമറ കണ്ടൊന്നും ജൂറി പേടിക്കില്ല ക്യാമറാമാനേ, കാരണം ജൂറി വളർന്നത് നാഗകന്യകയും ബാലവീറും അലാവുദീനും കണ്ടിട്ടാണ്.

18. മികച്ച മേക്കപ്പ് – സജി കൊരട്ടി (സിനിമ : ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന ) :- ഡോക്ടർ സ്ട്രേഞ്ച് രണ്ടാംഭാഗത്തിനെ വെല്ലുന്ന ലുക്കിലേക്ക് മോഹൻലാലിനെ പറിച്ചുനട്ട ചമയവൈദഗ്ദ്യം.

19 . മികച്ച പരസ്യകല – ആശാ ശരത്ത് (സിനിമ : എവിടെ? ) :- സിനിമയുടെ റിലീസിന്റെ തലേദിവസം “എന്റെ ഭർത്താവ് എവിടെ? ” എന്നുചോദിച്ചു ഫേസ്ബുക്ക് ലൈവിൽ വന്ന നടിയോട് പിറ്റേദിവസം പ്രേക്ഷകർ തിരിച്ചുചോദിച്ചു : സിനിമ എവിടെ?

20. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ – അനു സിത്താര (സിനിമ : മാമാങ്കം):- മുലക്കച്ചയോടുള്ള അലർജി മൂലം തന്റെയും തന്റെ തറവാട്ടിലുള്ള എല്ലാ സ്ത്രീകഥാപാത്രങ്ങളുടെയും കോസ്റ്റ്യൂം മാറ്റിച്ചുകൊണ്ട് കേരളത്തിലെ ഞരമ്പുരോഗികൾക്ക് ഇരുട്ടടി നൽകിയ പ്രകടനം.

21. മികച്ച സംഗീതസംവിധായകന്‍ – ഗോപി സുന്ദർ (ഗാനം : ഉലക്ക ചക്ക ചക്ക, സിനിമ : മിഖായേൽ) :- നായകൻ മാസ്സ് കാണിച്ചു ചിരിപ്പിക്കുമ്പോൾ പശ്ചാത്തലത്തിൽ ഇത്തരം ഗാനങ്ങളിട്ട് പ്രേക്ഷകനെ ചിരിപ്പിച്ചുകൊല്ലരുത് എന്ന് ജൂറി അദ്ദേഹത്തിന് താക്കീത് നൽകി.

22. മികച്ച പശ്ചാത്തലസംഗീതം – സഞ്ജിത്ത് ബെൽഹാര (സിനിമ : മാമാങ്കം ) :- ബാജിറാവോ മസ്താനിയിലും പദ്മാവതിയിലും വാറിലും പണിയെടുത്തതിന്റെ ക്ഷീണം വെറുതെയിരുന്നു വിശ്രമിച്ചു മാറ്റാനാണോ കേരളത്തിലേക്ക് വന്നത് എന്ന സംശയം ജൂറി പ്രകടിപ്പിച്ചു.

23. മികച്ച പുതുമുഖം – കാളിദാസ് ജയറാം (സിനിമകൾ : Mr. & Mrs. റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർകടവ്, ഹാപ്പി സർദാർ) :- ഒരുവർഷം തന്നെ ഏറ്റവുമധികം തവണ പുതുമുഖമായി അഭിനയിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ മിനി അഗ്രിക്കൾച്ചർ സ്റ്റാർ കാളിസാർ പുതുമുഖമായി അരങ്ങേറ്റം കുറിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി ജൂറി കാത്തിരിക്കുന്നു.

24. മികച്ച ഗസ്റ്റ് റോൾ – പീറ്റർ ഹെയ്ൻ (സിനിമ : ജാക്ക് & ഡാനിയൽ) :- സിനിമയിൽ ആക്ഷൻ ചെയ്യാനായി വരികയും പ്രത്യേകിച്ച് പണിയൊന്നുമില്ല എന്നു മനസ്സിലാക്കിയപ്പോൾ അഭിനയത്തിലും ആലാപനത്തിലും കൈവച്ച് വാങ്ങിയ പ്രതിഫലത്തിന് പണിയെടുക്കുകയും ചെയ്ത ഇദ്ദേഹം ലോകസിനിമയ്ക്ക് തന്നെ മാതൃകയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

25. മികച്ച നിര്‍മാതാവ് – വേണു കുന്നപ്പിള്ളി (സിനിമ : പണക്കാരെ ബഹുമാനിക്കാൻ പഠിക്കടോ) :- “സ്വന്തമായി ഒരുലക്ഷം രൂപ കൈയിൽ ഇല്ലാത്ത, ഒരുനേരത്തെ ആഹാരം കഴിക്കാൻ ഗതിയില്ലാത്ത ദരിദ്രവാസികളാണോ എന്നോട് അവാർഡ് കിട്ടാനുള്ള കാരണം തിരക്കുന്നത്” എന്ന് വേണുസർ ചോദിച്ചതിനാൽ അവാർഡിനുള്ള കാരണം ജൂറി വെളിപ്പെടുത്തുന്നില്ല.

26. മികച്ച റീമേക്ക്/മാഷപ്പ് – ലൗ ആക്ഷൻ ഡ്രാമ അഥവാ പ്രേക്ഷകനെതിരെയുള്ള രണ്ടാമത്തെ ഗൂഡാലോചന (സംവിധാനം : ധ്യാൻ ശ്രീനിവാസൻ) :- തട്ടത്തിൻ മറയത്ത്, പ്രേമം, ഒരു വടക്കൻ സെൽഫി തുടങ്ങി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി വരെ ചുരണ്ടി ഒരൊറ്റ സിനിമയിലാക്കി ആർക്കും മനസ്സിലാവാതിരിക്കാൻ കഥ ചെന്നൈയിലേക്കു പറിച്ചുനട്ട ക്ലാസിക് ഓണപ്പടക്കം.

27. മികച്ച രണ്ടാംഭാഗം/ സീക്വൽ – ആകാശഗംഗ 2 അഥവാ മണിച്ചിത്രഗംഗ (സംവിധാനം : ഹരിസർ) :- മിഡ്സോമറോ ഡോക്ടർ സ്ലീപ്പോ കണ്ടിട്ട് പോലും പേടിക്കാത്ത മലയാളികളെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചുടലയക്ഷിയെ കാണിച്ചു ചിരിപ്പിക്കാൻ ശ്രമിച്ച ഹരിസാറിന് ജൂറിയുടെ സല്യൂട്ട്.

28. സാമൂഹികപ്രതിബന്ധതയും കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ സിനിമ – ഇട്ടിമാണി മെയ്ഡ് ഇൻ ചൈന (സംവിധാനം : ജിബി ജോജു ):- നാട്ടിലുള്ള നിർധനരായ അമ്മമാർക്ക് കമ്മീഷൻ വാങ്ങിക്കിട്ടിയ പണംകൊണ്ട് ചാരിറ്റി ചെയ്യുകയും അതേസമയം വഴിയേ പോയ പരിചയക്കാരനോട് “നിന്റെ പെങ്ങൾ ചരക്ക് ആണല്ലോടാ” എന്ന് പറയുകയും ചെയ്ത കഥാനായകനായിരുന്നു സിനിമയുടെ നട്ടെല്ല്.

29. മികച്ച VFX – SL പുരം ജയസൂര്യ (സിനിമ : ജാക്ക് & ഡാനിയൽ) :- സാൻ ആൻഡ്രിയാസും വൈസ് സിറ്റിയും സബ് വേ സർഫുമൊക്കെ ജൂറിയും കളിച്ചിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു.

30. മികച്ച ആർട്ട്‌ വർക്ക് – അരുൺ ഗോപി (സിനിമ : ഇരുപത്തിയൊന്നാം നൂറ്റാണ്ട് ) :- നിർവികാരനായ ചേഗുവേരയുടെ മെഴുകുപ്രതിമ, കുറഞ്ഞ ചിലവിൽ കാർഡ് ബോർഡിൽ പണിതീർത്ത ട്രെയിൻ, ചോറുപശ കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുന്ന ട്രെയിനിലെ ഫാൻ തുടങ്ങിയ കലാസൃഷ്ടികൾ.

31. മികച്ച ആക്ഷന്‍ കോറിയോഗ്രഫി – പീറ്റർ ഹെയിൻ, കനൽ കണ്ണൻ, സുപ്രീം സുന്ദർ (സിനിമ : ജാക്ക് & ഡാനിയൽ) :- ആള് കൂടിയാൽ പാമ്പ് ചാവില്ല എന്ന പഴഞ്ചൊല്ല് ശരിയാണെന്ന് തെളിയിക്കാനായി 12 കോടി രൂപയോളം മുടക്കി സിനിമയെടുത്ത നിർമാതാവിന് വേണ്ടി ഒരുനിമിഷം മൗനം ആചരിക്കുന്നു.

32. മികച്ച ദേശീയോദ്ഗ്രഥന സിനിമ – എടക്കാട് ബറ്റാലിയൻ 06 (സംവിധാനം : സ്വപ്‌നേഷ് കെ. നായർ ) :- ലഹരിവിരുദ്ധ സന്ദേശം, പട്ടാളക്കാരന്റെ ത്യാഗം, രാജ്യസ്നേഹം മുതൽ ചെമ്പിനടിയിൽ ബിരിയാണി പിടിച്ചാൽ ഉണ്ടാവുന്ന മാനസികകുണ്ഠിതം വരെയുള്ള വിഷയങ്ങളെ ആസ്പദമാക്കി നിർമിച്ച പാട്രിയോടിക് എപിക് സാഗ.

33. മികച്ച കാസ്റ്റിംഗ് ഡയറക്ടർ – ജിബു ജേക്കബ് (സിനിമ :ആദ്യരാത്രി):- തണ്ണീർമത്തൻ ദിനങ്ങളിലെ ബാലതാരത്തിന് വളരാനുള്ള അവസരം കൊടുക്കാതെ മുളയിലെ തന്നെ നുള്ളിക്കളയാൻ ശ്രമിച്ച മഹാത്മാവ് പ്രത്യേകം കയ്യടി അർഹിക്കുന്നു.

34. മികച്ച ക്ലൈമാക്സ്‌ ട്വിസ്റ്റിനുള്ള പൃഥ്വിരാജ് സുകുമാരൻ അവാർഡ് – കണ്ണൻ താമരക്കുളം (സിനിമ : പട്ടാഭിരാമൻ) :- നായിക ശീലു എബ്രഹാം മരിച്ചുപോയി എന്ന ആശ്വാസത്തിൽ സിനിമ കണ്ടിരുന്നവർക്കും കണ്ടുറങ്ങിയവർക്കും കിട്ടിയ അവസാനത്തെ ഇരുട്ടടി.

35. മികച്ച നിഷ്കളങ്കതയ്ക്കുള്ള പ്രണവ് മോഹൻലാൽ പുരസ്‌കാരം – ഫഹദ് ഫാസിലിന്റെ അളിയൻ (സിനിമ : അമ്പിളി ):- “ഒന്ന് തൂറാനെങ്കിലും” എന്ന ഡയലോഗിനു ശേഷമുള്ള സീനിലെങ്കിലും ആ മുഖത്ത് ഒരു ഭാവമാറ്റം വരും എന്നുകരുതിയ ജൂറിക്ക് തെറ്റുപറ്റി.

36. മികച്ച പ്രൊഫഷണൽ നാടകം – ശുഭരാത്രി (സംവിധാനം :വ്യാസൻ കെ.പി ) :-ഹജ്ജ് തീർത്ഥാടനം,
തീവ്രവാദം, മുസ്ലിം സഹോദരന്റെ വീട്ടിൽ നിന്നുള്ള ഹിന്ദു സഹോദരന്റെ മോഷണം, മതമൈത്രി, ഓപ്പറേഷനുള്ള പണംകണ്ടെത്തൽ എന്നീ കലാപരിപാടികൾ മരിച്ചിട്ടില്ല. ജീവിക്കുന്നു, ഞങ്ങളിലൂടെ..!

37.മികച്ച പക്വതയ്ക്കും അച്ചടക്കത്തിനും അർപ്പണബോധത്തിനുമുള്ള ക്രിസ്റ്റ്യൻ ബെയ്ൽ അവാർഡ് – ഷെയിൻ നിഗം (സിനിമകൾ : എന്റെ കൂടെത്തന്നെയിണ്ട്, one love ❤ )

38. മികച്ച വിതരണക്കാരന്‍ – പൃഥ്വിരാജ് സുകുമാരൻ (സിനിമ: ബിഗിൽ ) :- ഏസ്തെറ്റിക്സ് ഇല്ലാത്ത വിജയ് സിനിമകൾക്കെതിരെ പണ്ടെടുത്ത ഇരുമ്പുലക്ക നിലപാട്, പിൽക്കാലത്ത് ഏസ്തെറ്റിക്സ് കരകവിഞ്ഞൊഴുകുന്ന വിജയ്സിനിമ കേരളത്തിൽ വിതരണത്തിന് എടുത്ത മനക്കരുത്ത് എന്നിവ പരിഗണിച്ചാണ് പുരസ്കാരം.

39. മികച്ച ടൈറ്റിൽ – ശുഭരാത്രി (സംവിധാനം :വ്യാസൻ കെ.പി ) :- മാറ്റിനിക്കും നൂൺഷോയ്ക്കും സിനിമ കണ്ടവർക്കു പോലും സുഖനിദ്രയുള്ള രാത്രിയുടെ പ്രതീതി സമ്മാനിച്ച അറംപറ്റിയ ടൈറ്റിൽ.

40. മികച്ച ശബ്ദമിശ്രണം – ഹരിസാർ (സിനിമ : ആകാശഗംഗ 2) :- ഗോഡ്സില്ലയ്ക്ക് ഡൈനോസറിലുണ്ടായ ഡ്രാക്കുളയുടെ ശബ്ദം പ്രേതത്തിൽ നിന്ന് കേട്ട ജൂറിയിലെ ആകാശഗംഗ ഫാൻസ് നെഞ്ചുംവിരിച്ച്‌ ഇറങ്ങിയോടി.

41. മികച്ച പോസ്റ്റർ ഡിസൈൻ – ചോല (സംവിധാനം : സനൽകുമാർ ശശിധരൻ ) :- നാടിനുവേണ്ടി സമരംചെയ്യാൻ “പിഴച്ച” പെണ്ണുങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലഘട്ടത്തിൽ, ഒളിച്ചോടുന്ന പെൺകുട്ടികൾക്ക് തിരിച്ചറിവുമായി പോസ്റ്റർ ഇറക്കിയ ടീമിനെ കണ്ടില്ലെന്നു നടിക്കാൻ ആർക്കാണ് കഴിയുക.?

42. മികച്ച തിരിച്ചുവരവിനുള്ള ജയറാം മെമ്മോറിയൽ അവാർഡ് – ജയറാം (സിനിമകൾ : ലോനപ്പന്റെ മാമോദീസ, ഗ്രേറ്റ്‌ ഗ്രാൻഡ്ഫാദർ, മാർക്കോണി മത്തായി, പട്ടാഭിരാമൻ):- സ്വന്തം പേരിലുള്ള അവാർഡ് സ്വയം ഏറ്റുവാങ്ങാനും ഒരു റേഞ്ച് വേണം.

43. മികച്ച വഞ്ചനയ്ക്കുള്ള വിജയകുമാർ / കൃഷ്ണകുമാർ സംയുക്ത മെമ്മോറിയൽ അവാർഡ് – ഗ്യാoബ്ലർ (സംവിധാനം: ടോം ഇമ്മട്ടി) :- ട്രെയിലർ കണ്ട് മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമ പ്രതീക്ഷിച്ചു കയറിയവരെ സീരിയൽ കാണിച്ചുവിട്ട പതിറ്റാണ്ടിന്റെ ചതി.

44. പതിറ്റാണ്ടിന്റെ പഴിചാരൽ പുരസ്കാരം – മോഹൻലാൽ ഫാൻസ്‌, മമ്മൂട്ടി ഫാൻസ്‌ & ദിലീപ് ഫാൻസ്‌ (സിനിമ :സൂപ്പർസ്റ്റാർ ഹരീന്ദ്രൻ ഞങ്ങടെ അപ്പനല്ലടാ, നിങ്ങടെ അപ്പനാ)

45.മലയാളസിനിമ കണ്ട മികച്ച ദുർമരണത്തിനുള്ള സന്തോഷ്‌ കീഴാറ്റൂർ പുരസ്കാരം – സിദ്ധിഖ് (സിനിമ : മാമാങ്കം).

ബിഗിലിൻ്റെ ഫ്ലെക്സ് ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കാൻ ശ്രമിച്ച വിജയ് ഫാൻസിനെ ഫ്ലെക്സ് അടിച്ചു അഭിനന്ദിച്ച, സിനിമയുടെ DCR എടുക്കാൻ തീയേറ്ററിലേക്ക് നേരിട്ടുപോയ മമ്മൂട്ടി ഫാൻസ് ജൂറിയുടെ പ്രത്യേക പരാമർശം ഏറ്റുവാങ്ങി.

****

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.