ലോകത്തിലെ എറ്റവും വലിയ തവള.. ഗോലിയാത്ത് തവള (Goliath Frog).

Sreekala Prasad

ഇപ്പോഴുള്ള ഏറ്റവും വലിപ്പം കൂടിയ ഇനം തവളകളാണ് ഗോലിയാത്ത് തവള (ശാസ്ത്രനാമം കോൻറുവ ഗോലിയാത്ത് (Conraua Goliath)ജി.എൽ.ബാറ്റ്സ് ആണ് 1906-ൽ തെക്കൻ കാമറൂൺ പ്രദേശത്തുനിന്ന് ഈ ഭീമൻ തവളവർഗ്ഗത്തെ കണ്ടെത്തി ശാസ്ത്രശ്രദ്ധയിൽ എത്തിച്ചത്.13 ഇഞ്ച് നീളവും 3 കിലോഗ്രാം ഭാരവും ഇവയ്ക്കുണ്ട്. ആവാസമേഖല വളരെ ചെറുതായ ഇവയെ കാമറൂണിനും ഇക്വിറ്റോറിയൽ ഗയാനയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളു. ഗോലിയാത്ത് തവളകളെ ഓമന മൃഗമായി വളർത്താറുണ്ട്.

റാനിഡേ കുടുംബത്തിലെ കോൻറുവ ജനുസ്സിലാണ് ഗോലിയാത്ത് തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗോലിയാത്ത് തവളകൾ പതിനഞ്ച് വർഷം വരെ ജീവിച്ചിരിക്കും. പ്രധാനമായും ഞണ്ടുകളേയാണ് ഇവ ആഹാരമാക്കുന്നത്, ചിലപ്പോൾ ഇവ ഷഡ്പദങ്ങളേയും ചെറു തവളകളേയും അഹാരമാക്കാറുണ്ട്. നല്ല ശ്രവണ ശക്തിയുള്ള ഗോലിയാത്ത് തവളകൾക്ക് സ്വന സഞ്ചികൾ ഇല്ല.

വലുപ്പം മാത്രമല്ല, ഗോലിയാത്ത് തവളകൾ വലിയ അധ്വാനികളുമാണെന്ന് പുതിയൊരു പഠനം പറയുന്നു. അവയുടെ ശരീരഭാരത്തിന്റെ പകുതിയിലേറെ തൂക്കമുള്ള കല്ലുകൾ നീക്കിവെച്ച് ആറ്റുവക്കുകളിൽ അവ സ്വന്തമായി പൊയ്കകൾ നിർമിക്കുന്നതായാണ് കണ്ടെത്തൽ! പ്രജനനം സുരക്ഷിതമാക്കാനും വാൽമാക്രികളെ സംരക്ഷിക്കാനുമാണ് ‘ഗോലിയാത്തു’കൾ ഇതു ചെയ്യുന്നത്.

You May Also Like

വിമാനത്തിന് ഹോൺ ഉണ്ടോ ? പൈലറ്റ് എപ്പോഴാണ് ഹോൺ അടിക്കുന്നത് ?

മറ്റ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും അവരുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് വാഹനങ്ങൾക്ക് ഹോണുകൾ ഒരു സുരക്ഷാഘടകമാണ്. വിമാനങ്ങൾക്ക് ഈ സുരക്ഷാ നടപടികൾ ക്കായി ലൈറ്റുകൾ, റേഡിയോ ആശയവി നിമയം, എയർ ട്രാഫിക് കൺട്രോൾ (എടിസി) തുടങ്ങിയവ ഉപയോഗിക്കുന്നു.

നൂറ്റാണ്ടുകളായി വീശിയടിച്ച ശക്തമായ കാറ്റിൽ ശിഖരങ്ങൾ ചിന്നിച്ചിതറിയ മരത്തൂണുകൾക്ക് താഴെ കുഴിച്ചിട്ടിരിക്കുന്നവരുടെ ശവകുടീരങ്ങളാണ്

സിയാവോ(Xiaohe) : 4000 വർഷം പഴക്കമുള്ള മരുഭൂമിയിലെ സെമിത്തേരി Sreekala Prasad ചൈനയിലെ വിജനമായ തക്ലമാകൻ…

എന്താണ് ടില്‍ട്ടിങ് ട്രെയിന്‍ ?

വേഗം കുറയ്ക്കാതെ വളവിനൊപ്പിച്ച് തീവണ്ടി ചരിയുന്ന സാങ്കേതികവിദ്യയാണ് ടിൽറ്റിങ് ട്രെയിൻ

വിമാനത്തിലെ മഞ്ഞ കാര്‍ഡും , ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്ത് ?

വിമാനത്തിലെ മഞ്ഞ കാര്‍ഡും , ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്ത് ?…