GONDOLA
IFFK 2023

Vinod Kumar Prabhakaran

വീറ്റ് ഹെൽമറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഒരു നിശബ്ദ ചിത്രമാണ് ഗോണ്ടോള. വിദൂര പർവതങ്ങളിൽ പരസ്പരം അഭിമുഖീകരിക്കുമ്പോൾ പ്രണയത്തിലാകുന്ന രണ്ട് കേബിൾകാർ അറ്റൻഡന്റുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ജോർജിയയിലെ അജര മേഖലയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. ഈ വർഷത്തെ ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ പ്രദർശിപ്പിച്ച ഈ ചിത്രത്തിൽ നിനി സൊസെലിയയും മത്തിൽഡെ ഇർമാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഗോണ്ടോള(Gondola) എന്നാൽ പർവതത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്ന കേബിൾ കാറിനെ പറയുന്ന പേരാണ്.ജോർജിയൻ പർവതങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഗോണ്ടോളകൾ (കേബിൾ കാർ) ഒരു ഗ്രാമത്തെ താഴ്‌വരയിലെ ഒരു ചെറിയ പട്ടണവുമായി ബന്ധിപ്പിക്കുന്നു.

കണ്ടക്ടറായി കേബിൾ കാറിൽ ജോലി ചെയ്യാൻ തുടങ്ങിയ ഇവ ഇപ്പോൾ ഗൊണ്ടോളകൾ കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയിലാണ്. ഒരു ഗൊണ്ടോള മുകളിലെ ഗ്രാമത്തിലേക്ക് കയറുമ്പോൾ മറ്റൊന്ന് താഴ്‌വരയിലേക്ക് പോകുന്നു. പാതിവഴിയിൽ, ഓരോ അരമണിക്കൂറിലും ഗൊണ്ടോളകൾ ഒപ്പമെത്തുന്നു. മറ്റേ ഗൊണ്ടോളയുടെ കണ്ടക്ടറായ നീനോയും ഇവയും ഓരോ തവണയും കണ്ടുമുട്ടുന്നത് ഈ നിമിഷത്തിലാണ്. തുടക്കത്തിൽ കൊളീജിയൽ ആശംസകൾ മാത്രം കൈമാറിയിരുന്നിടത്ത്, കാലക്രമേണ അവർക്കിടയിൽ ഒരു പ്രണയബന്ധം ഊഷ്മളമാകുന്നു.

മേലുദ്യോഗസ്ഥന് ഇവർ തമ്മിലുള്ള ബന്ധം അത്ര രസിക്കുന്നില്ല. രണ്ടുപേർക്കും കുറഞ്ഞ വേതനം കൊടുക്കുകയോ ചിലപ്പോൾ കൊടുക്കാതിരിക്കുകയോ ചെയ്യുന്നു.ഒരുനാൾ രാത്രി നിനോയും ഇവയും മേലുദ്യോഗസ്ഥൻ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് ഒരു ഗോണ്ടോളയിൽ സഞ്ചരിക്കുകയും ആ പണമെല്ലാം താഴ്‌വരയിൽ എറിഞ്ഞു കൊടുക്കുന്നു.സഞ്ചരിക്കുന്ന ഗോണ്ടോളയിൽ വീഞ്ഞും ഭക്ഷണവും സംഗീതവുമായി ആഘോഷിക്കുന്ന നിനോയുടെയും ഇവയുടെയും കൂടെ താഴ്‌വരയിലുള്ള ജനങ്ങളും പങ്കുകൊള്ളുന്നു.

 

എന്തോ അസ്വഭാവികത തോന്നി ഞെട്ടിയുണർണ മേലുദ്യോഗസ്ഥൻ അസമയത്ത്‌ സഞ്ചരിക്കുന്ന ഗോണ്ടോള കാണുകയും ക്ഷുഭിതനാകുകയും ചെയ്യുന്നു.അയാൾ കണ്ട്രോൾ റൂമിൽ ചെന്ന് ഗോണ്ടോളയുടെ നിയന്ത്രണം വേർപെടുത്തുന്നു. തൽഫലമായി ഗോണ്ടോള നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലയുന്നു. പരിഭ്രാന്തരായ നീനോയും ഇവയും ഗോണ്ടോളയിൽ നിന്നും തായ്‌വരയിലേക്ക് എടുത്തു ചാടുകയും അവിടന്ന് ഓടി രക്ഷപെടുകയും ചെയ്യുന്നു. നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട ഗോണ്ടോള ഇപ്പോൾ മേലുദ്യോഗസ്ഥൻ നിൽക്കുന്ന ഭാഗത്തേക്ക്‌ ചെല്ലുകയും അദ്ദേഹത്തിന്റെ കഥ കഴിയുകയും ചെയ്യുന്നു. പുതിയ ആൾക്കാരിലൂടെ ഗോണ്ടോളകൾ വീണ്ടും ചലിച്ചു തുടങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.

പ്രകൃതി ഭംഗിയെ ക്യാമറാമാൻ കഥാഗതിക്കൊപ്പം ഒപ്പിയെടുത്തിട്ടുണ്ട്. ഇതൊരു മസ്റ്റ് തീയേറ്റർ വാച്ച് ചിത്രമായി പരിഗണിക്കാം. ഈ വർഷത്തെ IFFK യിൽ എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് ഗോണ്ടോള എന്ന ഈ 82 മിനിറ്റ് മാത്രം വരുന്ന ജോർജിയൻ സിനിമ. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും സമ്പന്നമായ ഈ നിശബ്ദ ചിത്രം കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയമില്ല.

 

You May Also Like

2000 കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നും എത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം ? വിക്രത്തിലെ സാങ്കേതികമായ പിഴവ്

ആശിഷ് ജോസ് അമ്പാട്ട്. രണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം ?…

“ഒന്നുകിൽ എല്ലാ ആചാരവും, വിശ്വാസങ്ങളേം തള്ളി പറഞ്ഞു പുരോഗമനം കാണിക്കുക അല്ലെങ്കിൽ ഒന്നിനേം അപമാനിക്കാതെ ഇരിക്കുക”, കുറിപ്പ്

Bharat C R ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ 75മത് ചിത്രം. സ്ത്രീയുടെ പവർ കാണിച്ചു കയ്യടി…

പുതിയ തലമുറ കൊടി നാട്ടിയ 1984

????പുതിയ തലമുറ കൊടി നാട്ടിയ 1984???? Lenkesh K Balachandran മമ്മൂട്ടിയും മോഹൻലാലും മേനകയും സീമയും…

സോഫിയ അൻസാരിയുടെ ഹാലോവീൻ ഫോട്ടോകൾ വൈറൽ

ഫോട്ടോ ഷൂട്ടുകളുടെ കേന്ദ്രമാണ് സോഷ്യൽ മീഡിയ. വളരെ വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഒരു മത്സരമെന്നോണം…