പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും ആയ ശ്രീ ജഹാംഗീര്‍ റസാക്ക് പാലേരി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത നന്മ നിറഞ്ഞ പോസ്റ്റ്
വോട്ടെണ്ണല്‍ തിരക്കുകള്‍ക്കിടയില്‍ പോസ്റ്റ് ചെയ്യാന്‍ മറന്നുപോയ ഒരു ചിത്രമാണ്. സ്ഥലം സൌദിഅറേബ്യയുടെ തലസ്ഥാനം റിയാദ്. സൌദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പാണ് ഇത്തവണ കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളും, ഏസിയും, ഹീറ്ററും എല്ലാം ഉള്ളവര്‍ മാത്രമല്ല ഈ രാജ്യത്ത് താമസിക്കുന്നത്. വിശപ്പും ദാരിദ്ര്യവും ഉള്ള മനുഷ്യര്‍ ഏറെയാണ്.
തണുപ്പിനെ പ്രധിരോധിക്കാന്‍ ദാരിദ്ര്യം ഒരു തടസ്സമാവരുത് എന്നുകരുതി ചില മനുഷ്യസ്നേഹികളാണ് റിയാദിലെ തെരുവുകളില്‍ ഇങ്ങനെ പാതയോരത്തെ മരക്കൊമ്പുകളില്‍ പുത്തന്‍ പുതപ്പുകള്‍ തൂക്കിയിട്ടിരിക്കുന്നത്…
ലോകത്ത് നന്മകള് ഇല്ലാതാകുന്നില്ല എന്നതാണ് പ്രിയരേ ഏറ്റവും ആഹ്ലാദകരമായ കാര്യം. റിയാദിലായാലും, കേരളത്തിലായാലും എവിടെയായാലും….
നന്മ മരങ്ങള്‍ക്ക് ഹൃദയാശംസകള്‍… പ്രപഞ്ചം സ്നേഹത്താല്‍ പൂക്കുന്ന ഒരു സ്വര്‍ഗ്ഗം തന്നെയാവട്ടെ..
ഈ പുതപ്പുകള്‍ക്ക് പിന്നിലെ അജ്ഞാതര്‍ ആരായാലും എല്ലാ ചിന്തകളിലും, മാനവികതക്കായി ടൈപ് ചെയ്യപ്പെടുന്ന ഓരോ അക്ഷരങ്ങളിലും നിങ്ങളെ സ്മരിക്കും സഹോദരാ/ സഹോദരീ…
ഉമ്മകള്‍ ..നന്മകള് … <3