തോമസ് ഐസക്കിനെ ചീത്തവിളിക്കാൻ സംഘികൾ നിശ്ചയിച്ചുറപ്പിച്ചതിന്റെ കാരണങ്ങൾ എന്തെല്ലാം ?

0
130
COVID-19 will impact Kerala economy, says Thomas Isaac | Kerala ...

Gopakumar Mukundan എഴുതുന്നു

സ. തോമസ് ഐസക്കിനെ ചീത്തവിളിക്കുക എന്നത് സംഘി ക്യാംപുകൾ നിശ്ചയിച്ചുറപ്പിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു അജണ്ടയാണ്. ചീത്ത വിളി എന്ന പദം ഉപയോഗിച്ചത് അറിഞ്ഞുകൊണ്ടാണ്. ഏതെങ്കിലും തരത്തിലുള്ള ക്രിയേറ്റിവ് ക്രിട്ടിസിസം ആ ക്യാംപിലെ ഒരുഭാഗത്തു നിന്നും ഉണ്ടാകാറില്ല. മുരളീധരനെ പോലുള്ള ദേശീയ നേതാവു മുതൽ സൈബർ സ്പേസിൽ hate campaign നടത്തുന്ന മിത്രജനം വരെ പുളിച്ച ഭാഷയാണ് ഉപയോഗിച്ചാണ് ഐസക്കിനെ തെറിയഭിഷേകം നടത്തുന്നത്. അവർ ഐസക്കിന്റെ അക്കാദമിക യോഗ്യതയെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘കയറുപിരി ശാസ്ത്രഞ്‌ജൻ ” എന്നത് .

ഐസക്കിന്റെ Ph.D തീസിസ് ” class struggle and lndustrial structure : a study of Coir Weaving lndustry in Kerala 1859 – 1980 ” എന്നതാണ് ( വ്യവസായ ഘടനയും വർഗ സമരവും: കയർ നെയ്ത്ത് വ്യവസായത്തെ അധീകരിച്ചൊരു പഠനം) . ഇതിലെ സാമ്പത്തിക ശാസ്ത്രവും ചരിത്ര ശാസ്ത്രവും ( ങ്ങേ ! ചരിത്ര ശാസ്ത്രമോ?) മനസിലായിരുന്നെങ്കിൽ സംഘികളാകുമായിരുന്നോ എന്ന് കരുതുകയേ നിർവ്വാഹമുള്ളൂ. കയറിനൊക്കെ എന്ത് സാമ്പത്തികം , എന്തു ചാത്രം അതൊക്കെ ചാണകത്തിനല്ലേയുള്ളൂ എന്നു കരുതുന്നതുമാണ് മിനിമം സoഘി യോഗ്യത എന്ന് കരുതിയാൽ മതി.

എന്തു കൊണ്ടാണ് ഐസക്കിനെ തെറിയഭിഷേകം നടത്താനുള്ള സംഘടിതമായ തീരുമാനവും പരിശ്രമവും ഉണ്ടാകുന്നത് ? നിർണ്ണായകമായ പല ഘട്ടങ്ങളിലും കേരള സർക്കാരിന്റേയും ഇടതുപക്ഷത്തിന്റേയും നിലപാടുകൾ ദേശീയ തലത്തിൽ താൻ നിയോഗിക്കപ്പെട്ടിട്ടുള്ള വേദികളിൽ ചർച്ചയാക്കുന്നതിനും സ്വാധീനമുണ്ടാക്കുന്നതിനുമായി ഇടപെടുന്നു എന്നതാണ് ഈ ശത്രുതയുടെ അടിസ്ഥാനം.

  1. ഏറ്റവും പ്രധാന കാരണം Demonetization സംബന്ധിച്ച് അതിദ്രുതം കൈക്കൊണ്ട ശരിയായ നിലപാട് ദേശീയതലത്തിൽ തന്നെ സംഘി ക്യാംപിനുണ്ടാക്കിയ Embarassment ആണ് . പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നു. പണനയത്തിലും സിദ്ധാന്തങ്ങളിലും പ്രാവീണ്യമുള്ള പ്രഭത്ഭരുമായി ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നു. രാജ്യം ഏതാണ്ട് സ്തംഭിച്ചു നിന്ന നിമിഷങ്ങൾ. കള്ളപ്പണത്തിനെതിരായ strategic strike എന്നൊക്കെ വാഴ്ത്തലുകൾ വിണ്ണിൽ നിറയുകയാണ്. മുക്കാൽ മണിക്കൂറിനകം സെക്രട്ടറിയേറ്റിൽ വാർത്താ സമ്മേളനം വിളിക്കുന്നു. കള്ളപ്പണം നോട്ടായിട്ടല്ല കള്ളന്മാർ സൂക്ഷിക്കുന്നത്. അത് ഭൂമിയായും മറ്റ് അസറ്റുകളുമായിട്ടാണ്. കള്ളപ്പണം എന്നതും കള്ളനോട്ട് എന്നു o പറയുന്നത് ഒന്നല്ല.പൊടുന്നനെ നാടകീയമായി നടത്തുന്ന നോട്ടു നിരോധനം റൂറൽ ഇക്കോണമിയെ തകർക്കും . സാധാരണ കൃഷിക്കാരും കൂലിവേലക്കാരും നട്ടെല്ലൊടിഞ്ഞ് കഷ്ടതയിലാകും. പിന്നെ 56 ഇഞ്ചിന്റെ നെഞ്ചളവിന്റേയും 50 ദിവസത്തിന്റേയുമൊക്കെ കഥകളായി. ആശങ്കകൾ ഓരോന്നായി യാഥാർത്ഥ്യമായി. ദേശീയ തലത്തിൽ തന്നെ നോട്ടുനിരോധനം സംബന്ധിച്ച ചർച്ചകളെ സ്വാധീനിച്ച ഒന്നായി മാറി കേരളത്തിന്റെ ഈനിലപാട്. ഇത് സoഘി ക്യാമ്പുകളിലുണ്ടാക്കിയ നടുക്കം ചില്ലറയല്ല.
  2. GST കൗൺസിലിൽ കേരളം തുടർച്ചയായി എടുത്തു പോരുന്ന നിലപാടുകൾ സംഘി ക്യാമ്പിന് ഉണ്ടാക്കുന്ന അലോസരം വലുതാണെന്നു കാണണം. നികുതി നിരക്കുകളിൽ നിക്ഷിപ്ത താൽപ്പര്യത്തോടെ നടത്തുന്ന ഇടപെടലുകൾ തുറന്നു കാട്ടുന്നത് ദേശീയതലത്തി ൽ തന്നെ വാർത്തയാകുന്ന സാഹചര്യമുണ്ടായി. GST കോംപൻ സേഷനനും ആന്റി പ്രോഫിറ്റി റിംഗ് നിയമവുമെല്ലാം വരുന്നതിൽ ഒരു പ്രധാന പങ്ക് കേരളം വഹിച്ചു എന്നതും ചില്ലറ അലോസരമല്ല ഉണ്ടാക്കുന്നത്. സംസ്ഥാനങ്ങളുടെ താൽപ്പര്യം മുൻനിർത്തി ചില ഏകോപനങ്ങൾ നടത്തുന്നത് , അത് ഉണ്ടാക്കുന്ന അനുരണനം എല്ലാം സംഘി ക്യാമ്പിന് വരുത്തുന്ന പ്രയാസങ്ങൾ നാം മനസ്സിലാക്കണം. ലോട്ടറിയിന്മേലുള്ള GST ഏകോപനം സംബന്ധിച്ച GST കൗൺസിൽ ചർച്ച അതിന്റെ ഒരു പ്രധാന ഉദാഹരണമാണ്.
  3. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംബന്ധിച്ച് തുടക്കം മുതൽ കേരളം കൈക്കൊള്ളുന്ന നിലപാടുകൾ വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കമ്മീഷന്റെ Terms of Reference പുറത്തു വന്നപ്പോൾ തന്നെ കേരള സർക്കാർ അതിന്റെ ഫെഡറൽ വിരുദ്ധത അക്കമിട്ട് നിരത്തി . സർക്കാർ സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവുകൾ നടത്തി. പക്ഷ ഭേദമന്യേ ഈ നിലപാടിന് സ്വീകാര്യത ഉണ്ടായി. നമുക്ക് ലഭിക്കുന്ന Revenue Deficit Grant എന്ന സമ്പ്രദായം തുടരേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. യുക്തിയുക്തം കേരളം നടത്തിയ നീക്കങ്ങളും വാദവുമാണ് RD ഗ്രാന്റ് തുടരേണ്ടതിലേയ്ക്ക് കമ്മീഷനെ എത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കൗൺസിലിലും കമ്മീഷനു മുമ്പാകെയും എല്ലാം സ്ഥിരമായി കേരളം കൈക്കൊള്ളുന്ന നിലപാട് ഇവർക്കുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയാണെന്നു കരുതരുത്. ഇവയെ രാഷ്ട്രീയം പറഞ്ഞോ സിദ്ധാന്തം പറഞ്ഞോ നേരിടാനുള്ള കോപ്പുണ്ടെങ്കിൽ സംഘികളാകുമോ ? അതിനുള്ള കോപ്പില്ലായ്മയാണ് തെറിയഭിഷേകമായി നാറ്റം പടർത്തുന്നത് –