ഇൻ ഹരിഹർനഗർ കാണുന്ന കാലം തൊട്ടുള്ള ചിന്തയാണ്. ഹോങ്കോങ്ങിലും ബോംബെയിലുമൊക്കെ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന അതിനുവേണ്ടി കൊല്ലാനും മടിക്കാത്ത കോട്ടും സൂട്ടും ടൈയുമൊക്കെ കെട്ടിനടക്കുന്ന ഗുണ്ടാസംഘങ്ങളെ തീറ്റിപോറ്റുന്ന വ്യക്തികളുടെ മുഴുവൻ സമ്പാദ്യങ്ങൾ എന്നൊക്കെ പറയുമ്പോ ഒരു പെട്ടിയിൽ കൊള്ളാവുന്നതേ ഉള്ളോ? ഒരു മുപ്പത് വർഷത്തെ പണപ്പെരുപ്പമൊക്കെ കണക്കിലെടുത്താലും? ഇനി ചില ഹീസ്റ്റ് സിനിമകളിലെ പോലെ വെല്ല ബെയറർ ബോണ്ടുകളോ മറ്റോ ആണെന്ന് വെക്കാമെങ്കിൽ തന്നെ പെട്ടിയൊടുവിൽ വീണ് തുറന്നു പോവുമ്പോൾ കണ്ടത് കുറെ നോട്ടുകെട്ടും ആഭരണങ്ങളും. മറിച്ചു ഡൈ ഹാർഡിൽ ഗ്രുബെർ ബോണ്ടുകൾ എടുക്കുമ്പോൾ ഈ പേപ്പറിന് വേണ്ടിയാണോ ഇയാൾ ഇതൊക്കെ കാണിച്ചു കൂട്ടിയത് എന്നായിരുന്നു ചിന്ത.

ബോണ്ടെന്താണെന്ന് അന്നറിയില്ല. മാക്ഗഫിനുകൾ തിരക്കഥയിലെ ഉപകരണങ്ങൾ ആണെന്നെരിക്കെ ഹിച്കോക് പറഞ്ഞത് പ്രേക്ഷകർ ഇതിനെക്കുറിച്ചൊന്നും ആവലാതിപ്പെടേണ്ടതില്ല കഥാപാത്രങ്ങൾ മാത്രം ആവലാതിപെട്ടാൽ മതി എന്നാണല്ലോ. പൾപ് ഫിക്ഷനിലെ പെട്ടി തുറക്കുമ്പോൾ കാണുന്ന പ്രഭ പക്ഷെ പ്രേക്ഷകരിൽ ഒരു ആകാംക്ഷ നിലനിർത്തുന്നുണ്ട്. പക്ഷെ കഥ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ഉപാധി എന്നതിൽ കൂടുതൽ ഒരു വ്യാഖ്യാനം മ്കഗ്ഫിന്നുണ്ടെന്ന് തോന്നുന്നുമില്ല. ചിലപ്പോൾ ആ “മുഴുവൻ സമ്പാദ്യങ്ങളും” എന്ന വിശദീകരണമോ അത് ആ പെട്ടിക്ക് നൽകുന്ന ഒരു നിശ്ചിത ധനപരമായ മൂല്യമോ ആവാം പ്രശ്നം. രഞ്ജിത് കടൽ കടന്നൊരു മാത്തുകുട്ടിയിൽ എഴുതിയ പോലെ മനസിലെ കാൽക്കുലേറ്റർ അറിയാതെ പ്രവർത്തിച്ചു പോവുന്നതുമാവാം. മാത്രമല്ല ഹരിഹർനഗർ ആയാലും ഡൈ ഹാർഡായാലും പൾപ് ഫിക്ഷനായാലും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നടുത്തോളം ഇതിനൊന്നും പ്രസ്കതിയുമില്ല.

അതാണല്ലോ ഈ സസ്‌പെൻഷൻ ഓഫ് ഡിസബിലിൽഫ് (മേക്ക് ബിലീവ് അല്ല). എങ്കിലും ചിലപ്പോഴെങ്കിലും ഇതൊരു ചെറിയ കല്ലുകടി ആവാറുണ്ട്. പ്രത്യേകിച്ച് സിനിമാ ബാക്കി എല്ലാ തലങ്ങളിലും ഏറെക്കുറെ കുറ്റമറ്റതാവുമ്പോൾ. റോഷാക്കിലെ ഒരു രംഗം കണ്ടപ്പോഴാണ് ഇൻ ഹരിഹർനഗറിലെ പെട്ടിയിലേക്ക് വീണ്ടും ചിന്ത പോയത്. ഡിക്ഷനറിയിലെ അർഥം വെച് അതുമൊരു മാക്ഗഫിൻ തന്നെ .
noun: MacGuffin
an object or device in a film or a book which serves merely as a trigger for the plot

Leave a Reply
You May Also Like

“നമ്മൾ ഭയക്കുന്ന വേഷങ്ങളും ചെയ്താലേ നടനെന്ന നിലയിൽ വളർച്ചയുണ്ടാകൂ “

പോലീസ് വേഷത്തോട് തനിക്കുണ്ടായിരുന്ന ഭയത്തെയും ടെൻഷനെയും കുറിച്ച് ദുൽഖർ പറയുന്നത് ഇങ്ങനെ. “നമ്മൾ ചെയ്താൽ ശരിയാകുമോ…

നെടുമുടിയുടെ മുഖഛായയാണ് നന്ദുവിനു ഇന്ത്യൻ 2 – ലെ റോൾ ലഭിക്കാൻ കാരണമായത്

Rahul Madhavan കമൽ -ശങ്കർ മൂവിയായ ഇന്ത്യൻ 2 വിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ താരങ്ങളിൽ രണ്ടു…

സന്തോഷവാർത്ത, സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ടിൽ ഹൈവേ രണ്ടാം ഭാഗം വരുന്നു

ഏറെക്കുറെ എല്ലാ ജേർണറിലും ഉള്ള ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം സംവിധാനം ചെയ്ത…

മോഹൻലാൻ – വൈശാഖ് പുലിമുരുഗന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മോൺസ്റ്റർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മോഹൻലാൻ – വൈശാഖ് പുലിമുരുഗന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മോൺസ്റ്റർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി…