Gopal Krishnan

ചെമ്മീൻ സിനിമ:

ഇറങ്ങിയിട്ട് ഇന്ന് 56 വർഷം!

കാലാതീതമായ ഒരു പ്രണയകഥ സിനിമയാകുന്നതും ആ സിനിമ ഒരു ക്ലാസിക് ആകുന്നതും എങ്ങനെയെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍. ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവു തെളിയിച്ച പ്രതിഭകളെ അണിനിരത്തികൊണ്ട് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ സിനിമ.
സൂപ്പർ ഹിറ്റാകുകയും അംഗീകാരങ്ങൾ‍ വാരിക്കൂട്ടുകയും ചെയ്ത മലയാള സിനിമയായാണല്ലോ ‘ചെമ്മീൻ’: ആദ്യമായി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടി മലയാള സിനിമക്ക് സുവർണ്ണ തിളക്കം നേടിയ ചലച്ചിത്രം… ഈ സിനിമയുടെ നിർമ്മാതാവു് ബാബു ഇസ്മയിൽ സേട്ട് എന്ന ‘കണ്മണി ബാബു’ വെറും ഇരുപതാം വയസ്സിൽ ആണ് രാഷ്ട്രപതിയുടെ സ്വർ‍ണ്ണ മെഡൽ‍ വാങ്ങിയത്! (ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.)
????

‘കൺമണി ഫിലിംസ്’ സ്ഥാപിച്ചത് ബാബുവല്ല; തകഴി ‘ചെമ്മീൻ’ നോവലിൻ്റെ സിനിമാ- പകർ‍പ്പവകാശം ‘കൺ‍മണി ഫിലിംസി’ൻ്റെ ഒരു അയ്യർ‍ക്കാണ് നല്‍കിയിരുന്നത്. രാമു കാര്യാട്ടിന് തകഴിയുടെ ‘ചെമ്മീൻ’ നോവൽ സിനിമയാക്കണമെന്ന് വലിയ ആശയായിരുന്നു. രാമു കാര്യാട്ട് ആദ്യം തകഴിയേ കണ്ടു; പക്ഷെ, പകർ‍പ്പവകാശം അതിനു മുമ്പ് തന്നെ അയ്യർക്ക് കൊടുത്തും പോയി; അയ്യർക്ക് ഈ സിനിമക്ക് ആവശ്യമായ മുതൽ മുടക്കിനുള്ള ധനശേഷിയില്ല.. പിന്നെ രാമു കാര്യാട്ട്, അയ്യരെ കണ്ടൂ. വിസമ്മതമൊന്നും പറഞ്ഞില്ല; ഒരു കണ്ടീഷനുണ്ടായിരുന്നു, ‘കൺ‍മണി ഫിലിംസി’ൻ്റെ പേരിൽ സിനിമ വരണം. അയ്യരുടെ മകളുടെ പേരായിരുന്നു ‘കൺ‍മണി’. അതെല്ലാവർ‍ക്കും സമ്മതം. പക്ഷെ ‘കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍’ വലുതായിരുന്നു. മുപ്പതുലക്ഷത്തോളം വരും. അതെങ്ങനെ ഒപ്പിക്കും? എഡ്ഡി ആശാനാണ് അതിനൊരു വഴി കാണിച്ചത്. (ഇതേ എഡ്ഡി ആശാനാണ് ‘ചെമ്മീനി’ൽ‍ പരമ്പരാഗത മൽസ്യ തൊഴിലാളികളുടെ നേതാവായി അഭിനയിച്ചിരിക്കുന്നത്.) പ്രൊഡ്യൂസർ ആകാൻ കൊച്ചിക്കാരനായ ഒരാളുണ്ടെന്ന് പറഞ്ഞു, എഡ്ഡി ആശാനാണ് ബാബുവിനെ പരിചയപ്പെടുത്തുന്നത്.

കലയോടും സിനിമയോടും അതീവ കമ്പമുള്ള ബാബു സേട്ട് ചെമ്മീൻ സിനിമ ആക്കുവാൻ തയ്യാറായി. ബാബു സേട്ടും വളരെ ആവേശത്തോടെ ആണ് രാമു കാര്യാട്ട് എന്ന പ്രതിഭയുടെ ചിത്രം എടുക്കാൻ തയ്യാറായത്. വയലാറിന്റെ വരികൾക്ക് സംഗീതം സലിൽ ചൗധരി, ഗായകരായി മന്നാഡെ, ലത മങ്കേഷ്‌കർ. ക്യാമറ ചലിപ്പിക്കാൻ മാർക്കസ് ബാറ്റ്ലി എന്നിവരെയും ഏർപ്പാട് ചെയ്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തതെല്ലാം ബോംബെയിൽ ആണ്. ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം പാടാൻ പക്ഷേ നിശ്ചയിച്ച ദിവസം ലത മങ്കേഷ്‌കർ എത്തിയില്ല. സിനിമയിൽ കറുത്തമ്മ പാടുന്ന രംഗം ആയിട്ടാണ് ആ ഗാനം ഉൾപ്പെടുത്തിയിരുന്നത്. ലതയുടെ അഭാവത്തിൽ പിന്നീട് യേശുദാസിനെ കൊണ്ട് ഈ ഗാനം പാടിക്കുക ആയിരുന്നു. വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. “കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയി വരുമ്പോൾ കറുത്തമ്മക്കെന്തു കൊണ്ടുവരും?” എന്ന വരികൾ മാറ്റി, “കൈ നിറയെ എന്ത്ന്തു കൊണ്ടുവരും?” എന്നാക്കി. പാട്ടുകൾ എല്ലാം എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ ആവുകയും ചെയ്തു.
????

തകഴിയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ‍’ എന്ന നോവലിനെ അഭ്രപാളിയിലേക്ക് യാതൊരു കോട്ടവും തട്ടാതെ എഴുതിയൊരുക്കിയ തിരക്കഥാകൃത്താണ്‌ എസ്. എൽ. പുരം സദാനന്ദൻ. മധുവും ഷീലയും വേണം എന്നത് ബാബു സേട്ട്ന്റെ തന്നെ ആഗ്രഹം ആയിരുന്നു, അങ്ങനെ പരീക്കുട്ടി ആയി മധുവും, കറുത്തമ്മയായി ഷീലയും വേഷം ചെയ്തു. അവർ ആ വേഷങ്ങൾ അനശ്വരം ആക്കി എന്ന് പ്രേത്യേകം പറയണം. എഡി മാസ്റ്റർ ആണ് പളനിയായി സത്യനെ കൊണ്ട് വരാം എന്ന് ആവശ്യപ്പെട്ടത്. സത്യൻ ഒരു ഡിമാൻഡ് വെച്ച്. ചെമ്പൻ കുഞ്ഞായി എഡി മാസ്റ്റർ വേണം എന്ന്. നാടകത്തിൽ സജ്ജീവ സാന്നിധ്യമായി നിൽക്കുന്ന സമയത്തു സിനിമയിൽ അഭിനയിക്കാൻ തനിക്കു പറ്റില്ല എന്ന് പറഞ്ഞു മാസ്റ്റർ അത് നിരസിച്ചു. അദ്ദേഹം തന്നെ കൊട്ടാരക്കര ശ്രീധരൻ നായർ വേണം എന്ന് ആവശ്യപ്പെട്ടത്. കൊട്ടാരക്കരെയെ പോലെ ലോകത്തിൽ വേറെ ഒരു നടനും ചെമ്പൻകുഞ്ഞിനെ ചെയ്യാൻ പറ്റില്ല എന്ന് എഡി മാസ്റ്റർ അന്ന് അഭിപ്രായപ്പെട്ടത് അക്ഷരാർഥത്തിൽ സത്യവുമായി. ചെമ്മീൻ സിനിമയുടെ പ്രൊഡക്ഷൻ ചുമതല മുഴുവൻ എഡി മാസ്റ്റരുടേതായി.
????

തകഴി കണ്ട പുറക്കാടും രാമു കാര്യാട്ട് തെരഞ്ഞെടുത്ത നാട്ടികയും: രാമു കാര്യാട്ടിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ചെമ്മീനിന്‍റെ നിശ്ചലഛായാഗ്രഹകനുമായ ശിവന്‍ (ശിവന്‍സ് സ്റ്റുഡിയോ) ഇങ്ങനെ ഓർക്കുന്നു…
“നാട്ടിക കടപ്പുറത്തായിരുന്നു ചെമ്മീന്റെ ഷൂട്ടിംഗ്. തകഴി ചേട്ടന്‍ നോവല്‍ എഴുതിയത് പുറക്കാട് കടപ്പുറം പശ്ചാത്തലമാക്കിയാണ്. എസ് എല്‍ പുരം സംഭാഷണമൊരുക്കിയതും പുറക്കാട്ടെ ഭാഷാശൈലിയിലാണ്. പക്ഷെ സിനിമ ചിത്രീകരിക്കാന്‍ രാമു കാര്യാട്ട് തെരഞ്ഞെടുത്തത് നാട്ടികയാണ്. എല്ലാ കടപ്പുറങ്ങളും സൗന്ദര്യമുള്ളതാണ്. പക്ഷെ പുറക്കാടിനെക്കാള്‍ വിഷ്വലി കുറച്ചുകൂടി സിനിമയ്ക്ക് ചേരുന്നത് നാട്ടികയാണെന്ന്‍ രാമുവിന് തോന്നി. അതിന്റെ ദൃശ്യസംസ്‌കാരം വേറെയാണ്. നാട്ടിക രാമുവിന്റെ വീടിന് അടുത്തുമാണ്. അതുപക്ഷേ ഒരു കാരണമായിരുന്നില്ല. സിനിമയ്ക്ക യോജിച്ചയിടം എന്ന തിരിച്ചറിവു മാത്രമായിരുന്നു നാട്ടിക ലൊേേക്കഷനാക്കാന്‍ രാമുവിനെ പ്രേരിപ്പിച്ചത്. ചെമ്മീന്‍ എന്ന ചലച്ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ക്യാരക്ടറാണ് ആ കടപ്പുറം.”

1963-ൽ ആരംഭിച്ചു 1964-65 മൂന്ന് ഘട്ടങ്ങൾ ആയി അങ്ങനെ ചെമ്മീൻ ഷൂട്ട് ചെയ്തു. 1965-ൽ സെൻസർ ചെയ്ത ഈ സിനിമയ്ക്ക് ആ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ്ണ കമലം ഉൾപ്പെടെയുള്ള പുരസ്ക്കാരങ്ങൾ ലഭിച്ചു. (അന്ന് കേരള സംസ്ഥാന ഫിലിം അവാർഡ് ആരംഭിച്ചിട്ടില്ലല്ലോ.) 1966 ഓണത്തിന് (റിലീസിങ് തീയതി: 1966 ഓഗസ്റ്റ് 19) ഈ ചിത്രം സുവർണ്ണ തിളക്കത്തോടെ തിയേറ്റരിൽ എത്തി.
56 വർഷങ്ങൾക്ക് ശേഷവും ഈ ചിത്രം അനശ്വരമായി തന്നെ നിലനിൽക്കുന്നത് ഒരു പാട് ആളുകളുടെ അനേക ദിവസത്തെ അദ്ധ്വാനവും ബാബു സേട്ട് എന്ന ‘പയ്യൻ്റെ’ നിശ്ചയദാർഢ്യവും ഒന്നും കൊണ്ട് മാത്രം ആണ്.

Leave a Reply
You May Also Like

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ…

ആ ഗ്രാമത്തിലുള്ള ഭൂരിപക്ഷം മനുഷ്യരും അവരവരുടേതായ കാരണം കൊണ്ട് വേട്ടക്കാർ കൂടിയാണ്, ഒപ്പം അവരൊക്കെ ലൂക്കിന്റെ ഇരകളുമാണ്..

Latheef Mehafil ഒരു മാധ്യമ പ്രവർത്തകൻ പ്രൊമോഷൻ പ്രസ്സ് മീറ്റിനിടയിൽ മമ്മൂട്ടിയോട് റോഷാക്ക് എന്ന സിനിമ…

ചപ്പ് ചവറുകള്‍ക്കിടയില്‍ നിന്നും കിട്ടിയ വസ്തുക്കൾ കൊണ്ട് മഴയില്ലാത്ത ഗ്രാമത്തിൽ അവർ തീർത്തത് ഒരു ഹരിത വിപ്ലവം തന്നെയായിരുന്നു

Siva CH Mangalath ചപ്പ് ചവറുകള്‍ക്കിടയില്‍ നിന്നും വട്ടം ചുറ്റാനൊരു പമ്പരവും ഉണക്കമരകൊമ്പുകള്‍ ചേര്‍ത്തൊരു ഗോപുരവും…

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ‘ടർക്കിഷ് തർക്കം’

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി .…