കെ. ബി. സുന്ദരാംബാൾ, വെള്ളിത്തിരയിലെ പുണ്ണ്യജന്മം

350

എഴുതിയത്  : Gopal Krishnan

കെ. ബി. സുന്ദരാംബാൾ, വെള്ളിത്തിരയിലെ പുണ്ണ്യജന്മം

ചലച്ചിത്ര അഭിനേതാവ്, ഗായിക, ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ‘നിയമസഭാ സാമാജിക’ എന്നീ നിലകളിൽ പ്രശസ്തയാണ് കെ.ബി. സുന്ദരാംബാൾ. അവരുടെ 39-ാം ചരമവാർഷിക ദിനം, ഇന്ന്. സ്മരണാഞ്ജലികൾ!  (അവരുടെ 111-ാം ജന്മവാർഷികദിനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു.)

കൊടുമുടി ബാലമ്മാൾ സുന്ദരാംബാൾ എന്ന കെ. ബി. സുന്ദരാംബാൾ, തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ‘കൊടുമുടി’ എന്ന സ്ഥലത്ത് 1908 ഒക്ടോബർ 11-ന് ജനിച്ചു.

Image may contain: 2 people, people standing and close-upബാല്യത്തിൽ തെരുവിലും തീവണ്ടിയിലും പാടി നടന്നിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പത്തൊമ്പതാം വയസിൽ പി. എസ്. വേലു നായർ എന്ന പ്രമുഖനായൊരു നാടകക്കാരൻ ഇവരുടെ വാസന വൈഭവം കണ്ടറിഞ്ഞു സഞ്ചരിക്കുന്ന നാടക സംഘത്തിൽ ചേർത്ത് പാടി അഭിനയിക്കാൻ അവസരം കൊടുത്തു (1927-ൽ) ‘വള്ളി തിരുമണം’ തുടങ്ങിയ നാടകങ്ങളിലൂടെ അവർ പേരെടുത്തു. അതിൽ നായക നടനായിരുന്ന എസ്. ജി. കിട്ടപ്പയുമായി അടുപ്പത്തിലുമായി.

1927-ൽ എസ്. ജി. കിട്ടപ്പയെ വിവാഹം കഴിച്ചതിനു ശേഷമുള്ള ഏതാനും വർഷങ്ങൾ സുന്ദരാംബാളിന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. എന്നാൽ 1933-ൽ കിട്ടപ്പയുടെ അകാലമരണത്തിനുശേഷം നാടകവേദി സുന്ദരാംബാൾ കച്ചേരികളും സിനിമാ സംഗീതവുമായി ‘ഒതുങ്ങിക്കൂടുക’യായിരുന്നു ചെയ്തത്. തിരശീലയിൽ പുണ്ണ്യ കഥാപാത്രങ്ങായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല

‘കാരൈക്കാല് അമ്മയാർ‘ എന്ന ചിത്രത്തിൽ കെ.ബി. സുന്ദരാംബാൾ പാടിയ “തക തക തക തക വെന ആടവാ…” ഗാനം അതിൻ്റെ അവതരണം എല്ലാം തമിഴ്‌നാടിനെ അമ്പരപ്പിച്ചു എന്നുവേണം പറയാൻ. കെ. ബി. സുന്ദരാംബാൾ തൻ്റെ സംഗീതം കൊണ്ട് ജാലവിദ്യ കാണിക്കുകയും സ്വയം സിംഹാസനം സൃഷ്ടിക്കുകയുമുണ്ടായി.

‘തിരുവിളയാടൽ‍’ (1965) എന്ന തമിഴ് ഭക്തി സിനിമയിൽ ശിവാജി ഗണേശൻ , സാവിത്രി , എന്നിവരോടൊപ്പം കെ. ബി. സുന്ദരാംബാളും ഒരു ലീഡിങ് റോൾ (‘ഔവയ്യാർ’ എന്ന പ്രാചീന കവയത്രിയായി) ചെയ്തു. 2005-ൽ ഇത് മലയാളത്തിലേക്ക് ഡബ്ബ് ചെതിരുന്നു.

(“ജ്ഞാന-പഴം നീയപ്പ..” – തിരുവിളയാടൽ തമിഴ് പാട്ട് – കെ.ബി. സുന്ദരാംബാൾ:  )

സുന്ദരാംബാളും ഭർത്താവ് S.G. കിട്ടാപ്പയും സ്വാതന്ത്ര്യ സമരത്തിലും സജീവമായിരുന്നു… മദ്രാസ് സ്റ്റേറ്റ്-ലെ ലെജിസ്ലേറ്റീവ് കൌൺസിൽ 1951 -ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായി സുന്ദരാംബാൾ തിരഞ്ഞെടുക്കപ്പെട്ടു.

സുന്ദരാംബാളിന് 1970-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മരണം: 1980 ഒക്ടോബർ 15
…………………………
ഗായകരും അഭിനേതാക്കളുമായ എസ്‌ ജി കിട്ടപ്പ – കെ. ബി. സുന്ദരാംബാൾ ദമ്പതികളുടെ കഥ പറയുന്ന ഒരു തമിഴ് സിനിമ വ ന്നിരുന്നു:- ‘പൃഥ്വിരാജ് സ്ത്രീ വേഷത്തില്‍! ‘കാവിയ തലൈവൻ’ (காவியத்தலைவன் – Kaaviya Thalaivan _Tamil Movie – 2014 ). ഇത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട് : ‘പ്രതിനായകൻ’; തെലുങ്ക്‌ പതിപ്പ് ‘പ്രേമാലയം’. മലയാള നടന്മാരായ സിദ്ധാർഥ്. പൃഥ്വിരാജ് എന്നിവരും സുന്ദരാംബാളിനോട് സാമ്യമുള്ള കഥാപാത്രമായി വേദികയും. പൃഥ്വിരാജ് സ്ത്രീ വേഷത്തില്‍!
____________
– ആർ. ഗോപാലകൃഷ്ണൻ | 2019 ഒക്ടോബർ 15
———————–

Image may contain: 2 people
സിനിമയിലെ തമിഴ് നാടകസംഘത്തിൽ നായക വേഷംകെട്ടിയ സിദ്ധാർഥും സ്ത്രീ വേഷം കെട്ടിയ പൃഥ്വിരാജും.-