ഓർമ്മകളിലേക്ക് “ഫ്ലാഷ”ടിച്ചപ്പോൾ..

Gopala Krishnan

ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമകൾ മാത്രമല്ല, തീരെ താത്പര്യമില്ലാത്ത സിനിമകൾ കൂടി ഇടയ്‌ക്കെങ്കിലും ഓർമയിൽ തെളിയാറുണ്ട്.. (അല്ലെങ്കിൽ എന്നെ ഓർമ്മപ്പെടുത്താറുണ്ട്..) അത്തരം ഒരു സിനിമയുടെ പതിനഞ്ചാം റിലീസ് വാർഷികമാണ് ഇന്ന്.. മലയാള സിനിമയ്ക്ക് എക്കാലവും ഓർമ്മിക്കാൻ തക്ക സിനിമകൾ സമ്മാനിച്ച സിബി – മലയിൽ മോഹൻലാൽ ടീം അവസാനമായി ഒന്നിച്ച ചിത്രം “ഫ്ലാഷ്” 2007 ഡിസംബർ 22ന് റിലീസായി. തൃശൂർ കൈരളിയിൽ ഈ ചിത്രം FDFS കാണാൻ കയറുമ്പോൾ ലാലേട്ടന്റെ സിനിമ (ലാൽ-സിബി) എന്നതുപോലെ തന്നെ എന്നെ Excite ചെയ്യിപ്പിച്ച മറ്റൊരു ഘടകം പാർവതിയും ഈ ചിത്രത്തിലുണ്ട് എന്നതായിരുന്നു. പാർവതി എന്ന അഭിനേത്രിയുടെ വലിയ ആരാധകനായിരുന്നു അന്നേ ഞാൻ. (ഇന്നും ആ ഇഷ്‌ടത്തിൽ കുറവൊന്നുമില്ല..!) മോഹൻലാലും പാർവതിയും ഒന്നിക്കുന്നു എന്നതിൽ ഏറ്റവും സന്തോഷിച്ചതും അന്ന് ഞാനായിരിക്കണം..!

ആ excitement – സന്തോഷവും ഒക്കെ സിനിമ തുടങ്ങി കുറച്ച് നേരം കഴിയുന്നത് വരെ മാത്രമേ നിലനിന്നുള്ളൂ.. എങ്ങനെയോ തുടങ്ങി എങ്ങോട്ടൊക്കെയോ പോകാൻ ശ്രമിച്ച് ഒടുവിൽ എവിടെയോ ചെന്ന് നിന്ന ഒരു ചിത്രമായിരുന്നു എന്നെ സംബന്ധിച്ച് ഫ്ലാഷ്. അന്ന് തിയറ്ററിൽ കണ്ടതല്ലാതെ പിന്നീടൊരിക്കലും ഫ്ലാഷ് കാണാൻ ഞാൻ ശ്രമിച്ചിട്ടുമില്ല. സംപ്രേഷണാവകാശം ജയ്ഹിന്ദ് ടിവിയ്‌ക്കോ മറ്റോ ആയതിനാൽ “ഫ്ലാഷ്” ചാനലിലൂടെ അബദ്ധവശാൽ പോലും എന്റെ കൺവെട്ടത്ത് വന്നിട്ടുമില്ല..! മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമകളുടെയും വീഡിയോ കളക്ഷൻ ഉണ്ടാക്കുക എന്ന ആഗ്രഹസാക്ഷാത്കാര പൂർണ്ണതയ്ക്ക് വേണ്ടി എനിയ്‌ക്കൊട്ടും ഇഷ്‌ടമില്ലാത്ത മോഹൻലാൽ സിനിമകളുടെയും പ്രിന്റുകളും സൂക്ഷിക്കുന്നതിന്റെ ഭാഗമായി moserbaer ഇറക്കിയ ഫ്ലാഷിന്റെ Dvd എന്റെ ശേഖരത്തിൽ ഉണ്ടെങ്കിലും അന്ന് വാങ്ങിച്ചത് പോലെ തന്നെ ഇപ്പോഴും അതിവിടെ ഇരിപ്പുണ്ട്.. (കവർ പോലും പൊട്ടിക്കാതെ..!)

ഫ്ലാഷിനെ കുറിച്ച് ഇപ്പോൾ എന്റെ മനസിലുള്ളത്, ലാലേട്ടനും പാർവതിയും കൂടിയുള്ള ചില സീക്വൻസസ്, പിന്നെ മോഹൻലാലും പൊൻവണ്ണനും ഒത്തുള്ള കളരിയഭ്യാസ രംഗം.. അങ്ങനെ ചിലത് മാത്രമാണ്. സിബി – മോഹൻലാൽ ടീം ഫ്ലാഷിനു മുമ്പ് ഒന്നിച്ചത് ദേവദൂതൻ ബോക്സോഫീസ് പരാജയം ആയിരുന്നെങ്കിലും എന്റെ ഇഷ്‌ട ചിത്രവും ഇപ്പോഴും ഇടയ്ക്ക് കാണാൻ പ്രേരിപ്പിക്കുന്നതുമാണ്. സിബി മലയിൽ – മോഹൻലാൽ സിനിമകളിലെ പാട്ടുകൾ എല്ലാം തന്നെ മലയാളികൾ നെഞ്ചേറ്റിയതുമാണ്. എന്നാൽ ഈ സംഗതികളൊന്നും ഇല്ലാത്ത ചിത്രമായിരുന്നു ഫ്ലാഷ്.. സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപി സുന്ദറിന്റെ ആദ്യചിത്രം ഫ്ലാഷ് ആണെന്നാണ് എന്റെ അറിവ്..! എന്നാൽ ഇതിലെ ഒരു പാട്ടുപോലും എനിക്കിഷ്‌ടപ്പെട്ടില്ല..! ലാലേട്ടനും പാർവതിയും അനുരാഗബദ്ധരായി (പാർവതിയുടെ സങ്കൽപത്തിൽ ) ആടിപ്പാടുന്ന ഒരു ഗാനരംഗം എന്റെ ഓർമ്മയിലുണ്ട്.. പക്ഷെ അതിലെ ലാലേട്ടന്റെ പിന്നണി ശബ്ദം ഒട്ടും സുഖിച്ചതുമില്ല. (അതല്ലെങ്കിലും എം ജി ശ്രീകുമാർ (ഒരു പരിധിവരെ യേശുദാസോ ജയചന്ദ്രനോ) ഒഴിച്ച് മറ്റേതൊരു ഗായകൻ ലാലേട്ടന്റെ പിന്നണി ശബ്ദമായാലും എനിയ്ക്ക് ദഹിക്കാറില്ല..!)

ഫ്ലാഷ് റിലീസാകുന്നതിനു മൂന്നാഴ്ച മുമ്പിറങ്ങിയ “നാന”യുടെ മുഖചിത്രം മോഹൻലാലും പാർവതിയും ആയിരുന്നു . ഫ്ലാഷ് അമ്പേ നിരാശപ്പെടുത്തിയെങ്കിലും ആ കവർചിത്രം കുറേക്കാലം ഞാൻ സൂക്ഷിച്ചിരുന്നു. പിന്നീടെപ്പോഴോ അതും നഷ്‌ടമായി. ക്രമേണ “ഫ്ലാഷ്” സ്‌മരണകളും എന്നെ ഏറെക്കുറെ വിട്ടൊഴിഞ്ഞു..! ഇക്കഴിഞ്ഞ തിരുവനന്തപുരം യാത്രയിൽ പ്രിയ സുഹൃത്ത് പ്രദീപണ്ണൻ്റെ ( Pradeep Malayilkada )വീട്ടിലും ഞാൻ ചെന്നിരുന്നു. സൗഹൃദ സംഭാഷണത്തിനിടയിൽ, എന്റെ “മോഹൻലാൽ – പാർവതി” ഭ്രമം അറിയാവുന്ന പ്രദീപണ്ണൻ ആ “നാന കവർചിത്രം” എന്റെ നേരെ നീട്ടി..! മറന്നു എന്ന് ഞാൻ കരുതിയിരുന്ന കാര്യങ്ങൾ പലതും ഞൊടിയിടയിൽ എന്റെ മനസിലേക്ക് ഫ്ലാഷടിച്ച് കടന്നെത്തി..! പിന്നീടൊരു സിനിമയിലും മോഹൻലാലും പാർവതിയും ഒന്നിച്ച് അഭിനയിച്ചിട്ടില്ലാത്തത് കൊണ്ടും (ഇനി ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഇല്ലെന്നു എന്റെ മനസ്സിൽ തോന്നലുള്ളതിനാലും) പ്രദീപണ്ണന്റെ കൈയിൽ നിന്നും ആ ഫ്ലാഷ് സ്മരണികകൾ ഞാൻ കൈപറ്റി..! “ഫ്ലാഷ്” ഒട്ടും സുഖകരമല്ലാത്ത ഓർമ്മയാണെങ്കിലും ഈ കവർ ചിത്രത്തോട് ഇഷ്‌ടം കൂട്ടിയിട്ടേയുള്ളൂ. ജയ്ഹിന്ദ്..

Leave a Reply
You May Also Like

മെർലിൻ മൺറോ സ്റ്റൈലിൽ ഏപ്രിൽ ചൂടിനെ തണുപ്പിക്കുന്ന ചാക്കോച്ചൻ

മെർലിൻ മൺറോയുടെ വിഖ്യാതമായൊരു ചിത്രമുണ്ട് , ‘കാറ്റടിച്ചു പറക്കുന്ന പാവാട’ ചിത്രം. ഇപ്പോഴിതാ മെർലിനെ അനുകരിക്കുകയാണ്…

പൂച്ചയും മാന്ത്രിക പരവതാനിയും : വീഡിയോ …

അറബിക്കഥകളിലെ മാന്ത്രിക പരവതാനിയില്‍ സഞ്ചരിക്കുന്ന ഈ പൂച്ചയെ കണ്ടു നോക്കൂ … വീഡിയോ കാണാം …

യാഗാഗ്നിയില്‍ ഒരുവനായി…

നിന്റെ തിരോധനത്തിന്‌ പിന്നില്‍ ഞാന്‍ ഒരിക്കലും സാക്ഷ്യം വഹിക്കരുത്‌. ഒരു പക്ഷെ നിന്റെ ഈ തിരോധനം എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പ്രണയ വേപധുവിന്റെ യാഗഗ്നിയില്‍ ഞാന്‍ വെന്തടങ്ങിക്കൊളളാം. ഒരു നിമിഷം ഒരേയൊരു നിമിഷം നീയെന്റെ മുന്‍പില്‍ നിന്നാല്‍ ഞന്‍ നിനക്ക്‌ സമ്മാനിച്ച ഓരോ പ്രണയത്തിന്റെ മുത്തുകളും നിന്റെ കണ്ണുകളില്‍ നിന്നും കവര്‍ന്നെടുത്തുകൊള്ളാം. ഒരു പക്ഷെ ആ മുത്തുകളത്രയും നീ നിന്റെ കണ്ണുകളില്‍ പ്രതിഷ്‌ഠിച്ചുവോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം ഒന്നുമാത്രമറിയാം. നിന്റെ ഹൃദയത്തിന്റെ വാതില്‍ കുത്തിത്തുറന്ന്‌ അകത്തേക്ക്‌ കടന്നുവന്നതണ്‌ ഞാന്‍. ഒരു അനുവാദം പോലും ചോദിക്കാതെ നിന്റെ ഹൃദയത്തിലേക്ക്‌ ഞാന്‍ കടന്നു വന്നപ്പോള്‍ പുറത്തേക്കുള്ള വഴി ഞാന്‍ ബോധപൂര്‍വ്വം മറക്കുകയായിരുന്നു.

ദുരഭിമാനികളായ ദാസന്‍മാര്‍

ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത് പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്. ദാസന്‍ പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത്‌ കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന്‍ ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.